1470-490

ഓരോ ഫയലുകളിലെയും ജീവനുകള്‍ക്ക് മുക്തി നല്‍കും സര്‍ക്കാര്‍

സെക്രട്ടേറിയറ്റിലും വിവിധ വകുപ്പുകളിലുമായി തീര്‍പ്പാക്കാതെ കിടക്കുന്ന 4,36,673 ഫയലുകളില്‍ തീര്‍പ്പാന്‍ പ്രത്യേക യജ്ഞത്തിന് പരിപാടി. ജൂലായ് 31നകം നമ്പരിട്ടുതുടങ്ങുന്ന ഫയലുകളെല്ലാം പെന്‍ഡിങ് ഫയലായി കണക്കാക്കാന്‍ നിര്‍ദേശമുണ്ട്.

തിരുവനന്തപുരം: മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സ്ഥാനമേറ്റെടുത്തയുടന്‍ നടത്തിയ ഒരു പ്രസംഗം ഓര്‍മയില്ലേ. ഉദ്യോഗസ്ഥരോടായിരുന്നു അത് പറഞ്ഞത്. ഒരു കാര്യത്തിനായി ചെല്ലുന്ന സാധാരണക്കാരുള്‍പ്പയെയുള്ളവരെ നിരന്തരം നടത്തിക്കുന്ന ഉദ്യോഗസ്ഥരോടായിരുന്നു മുഖ്യമന്ത്രി അന്നു പറഞ്ഞത്. ഓരോ ഫയലിലും ഓരോ ജീവിതങ്ങളുണ്ടെന്ന്. ഭരണം തുടങ്ങി ഇത്രയായിട്ടും ഒന്നും നടക്കാത്തതിനാല്‍ അതൊരു വികാരപ്രകടനമായി മാത്രം മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ആദ്യ ചുവടു വയ്ക്കുന്നു സര്‍ക്കാര്‍.
സെക്രട്ടേറിയറ്റിലും വിവിധ വകുപ്പുകളിലുമായി തീര്‍പ്പാക്കാതെ കിടക്കുന്ന 4,36,673 ഫയലുകളില്‍ തീര്‍പ്പാന്‍ പ്രത്യേക യജ്ഞത്തിന് പരിപാടി. ജൂലായ് 31നകം നമ്പരിട്ടുതുടങ്ങുന്ന ഫയലുകളെല്ലാം പെന്‍ഡിങ് ഫയലായി കണക്കാക്കാന്‍ നിര്‍ദേശമുണ്ട്. അവകൂടി ചേര്‍ത്താല്‍ ചുവപ്പുനാടക്കുരുക്കില്‍ അഞ്ചുലക്ഷം കവിയും. ഓഗസ്റ്റ് ഒന്നുമുതല്‍ ഒക്ടോബര്‍ 31 വരെ സംസ്ഥാനതലത്തില്‍ ഫയല്‍തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ പരമാവധി ഫയലുകളില്‍ നടപടിയെടുക്കാനാണ് സര്‍ക്കാര്‍തീരുമാനം. ഇതിന്റെ ഭാഗമായാണ് സെക്രട്ടേറിയറ്റിലെയും വിവിധ വകുപ്പുകളിലെയും കണക്കുകള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.പഴയ ഫയലുകളും അടിയന്തരപ്രാധാന്യമുള്ളവയും ആദ്യം തീര്‍പ്പാക്കും. ഏറ്റവും പഴയ ഫയലുകളില്‍ ആദ്യം തീരുമാനം

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952