1470-490

കര്‍ണാടക സര്‍ക്കാരിന് ടിപ്പു വിരോധം, ജയന്തി വേണ്ടെന്ന്

ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. വര്‍ഗീയത വളരുമെന്ന വിചിത്രവാദമാണ് ബിജെപി സര്‍ക്കാര്‍ ഉയര്‍ത്തുന്നത്

ബെംഗളൂരു: പുതിയതായി സ്ഥാനമേറ്റ ബിജെപി സര്‍ക്കാരിന് ടിപ്പു വിരോധം. ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. വര്‍ഗീയത വളരുമെന്ന വിചിത്രവാദമാണ് ബിജെപി സര്‍ക്കാര്‍ ഉയര്‍ത്തുന്നത് കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. 2015മുതല്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ ആയിരുന്നു ടിപ്പു ജയന്തി ആഘോഷിക്കുന്ന പതിവ് ആരംഭിച്ചത്. മൈസൂര്‍ സുല്‍ത്താന്‍; ആയിരുന്ന ടിപ്പുവിന്റെ ജന്മദിനം നവംബര്‍ 10ന് ആണ് ആഘോഷിക്കുന്നത്. ടിപ്പു സുല്‍ത്താന്‍ ഹൈന്ദവ വിരുദ്ധനാണെന്നാരോപിച്ച് പ്രതിപക്ഷത്തായിരുന്നാപ്പോള്‍ ബിജെപി ഇതിനെ എതിര്‍ത്തിരുന്നു. രാജ്യത്തെ സ്വാതന്ത്ര്യസമര പോരാളിയാണ് ടിപ്പു സുല്‍ത്താനെന്നും അതുകൊണ്ടാണ് ടിപ്പു ജയന്തി ആഘോഷത്തിന് തുടക്കമിട്ടതെന്നും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ബിജെപിക്ക് മതേതരത്വത്തെക്കുറിച്ച് അറിയില്ലെന്നും അതിനാലാണ് ടിപ്പു ജയന്തി ആഘോഷം റദ്ദാക്കിയതെന്നും സിദ്ധരാമയ്യ പ്രതികരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 37,618,271Deaths: 486,761