1470-490

കൊലക്കേസ് പ്രതിയായ ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു, പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടെന്ന്

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയായ ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു.  2016ല്‍ കണ്ണൂര്‍ സിറ്റിയിലെ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകന്‍ ഫാറൂഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയാണ്. 

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും ലീഗ്- പോപ്പുലര്‍ ഫ്രണ്ട് സംഘര്‍ഷം. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയായ ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. വെത്തിലപ്പള്ളി സ്വദേശിയും ഇപ്പോള്‍ ആദികടലായില്‍ താമസിക്കുന്ന കട്ട റൗഫ് എന്ന് വിളിക്കുന്ന റൗഫ്(26) ആണ് കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച രാത്രി 9.30 ഓടെ ആദികടലായി അമ്പലത്തിനടുത്തു വച്ചാണ് വെട്ടേറ്റത്. പൊലീസെത്തി ചാല മിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. 2016ല്‍ കണ്ണൂര്‍ സിറ്റിയിലെ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകന്‍ ഫാറൂഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയാണ്. ലുലു ഗോള്‍ഡിലെ സ്വര്‍ണക്കവര്‍ച്ച കേസിലും നിരവധി മയക്കുമരുന്ന് കേസിലും പ്രതിയാണ് റൗഫ്.ഏറെനാളായി ബന്ധുക്കളോടൊപ്പം വെത്തിലപ്പള്ളിയിലെ അല്‍അമീന്‍ ക്വാര്‍ട്ടേഴ്‌സിലാണ് താമസം. മുസ്ലിം ലീഗിന്റെ പ്രവര്‍ത്തകനാണ്.

Comments are closed.

x

COVID-19

India
Confirmed: 33,381,728Deaths: 444,248