1470-490

എക്‌സൈസ് റേഞ്ച് ഓഫീസര്‍ക്ക് വെടിയേറ്റു

മയക്കുമരുന്ന് കേസിലെ പ്രതിയെ പിടിക്കുന്നതിനിടെയാണ് എക്‌സൈസ് നിലമ്പൂര്‍ റെയ്ഞ്ച് ഓഫീസര്‍ മനോജിന് വെടിയേറ്റത്

മലപ്പുറം: എക്‌സൈസ് റേഞ്ച് ഓഫീസര്‍ക്ക് വെടിയേറ്റു. വണ്ടൂര്‍ വാണിയമ്പലത്താണ് സംഭവം. മയക്കുമരുന്ന് കേസിലെ പ്രതിയെ പിടിക്കുന്നതിനിടെയാണ് എക്‌സൈസ് നിലമ്പൂര്‍ റെയ്ഞ്ച് ഓഫീസര്‍ മനോജിന് വെടിയേറ്റത്.തിരുവനന്തപുരത്ത് കോടികളുടെ ഹാഷിസ് പിടിച്ച കേസില്‍ മുങ്ങിയ ജോര്‍ജ്കുട്ടി എന്ന പ്രതി വാണിയമ്പലത്തെ ഭാര്യാ വീട്ടിലെത്തിയപ്പോഴോണ് വിവരമറിഞ്ഞ് എക്‌സൈസ് സംഘം ഇയാളെ പിടികൂടാനെത്തിയത്. വാതില്‍ തുറന്ന ഉടന്‍ നാലു പ്രാവശ്യം വെടി വെക്കുകയായിരുന്നു. റെയ്ഞ്ച് ഓഫീസറുടെ കാലിനാണ് വെടിയേറ്റത്. വണ്ടൂര്‍ സ്വകാര്യ ആശുപത്രിയില്‍ ഓഫീസര്‍ക്ക് ശസ്ത്രക്രിയ നടത്തി

Comments are closed.

x

COVID-19

India
Confirmed: 38,903,731Deaths: 488,884