1470-490

ഡോക്റ്റര്‍മാരുടെ സമരം ബുധനാഴ്ച
രാജ്യത്ത് മൂന്നര ലക്ഷം വ്യാജ ഡോക്ടര്‍മാര്‍ക്ക് ലൈസന്‍സ് നല്‍കുന്നുവെന്ന് ആരോപിച്ചാണ് സമരം.

തിരുവനന്തപുരം: ഡോക്റ്റര്‍മാരുടെ സമരം ബുധനാഴ്ച. രാജ്യത്ത് മൂന്നര ലക്ഷം വ്യാജ ഡോക്ടര്‍മാര്‍ക്ക് ലൈസന്‍സ് നല്‍കുന്നുവെന്ന് ആരോപിച്ചാണ് സമരം. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ബുധനാഴ്ച ഡോക്ടര്‍മാര്‍ 24 മണിക്കൂര്‍ സമരം നടത്തുന്നത് . അത്യാഹിത വിഭാഗവും, ഇന്റന്‍സീവ് കെയര്‍ യൂണിറ്റും , അടിയന്തിര ശസ്ത്രക്രിയകളും ഒഴിവാക്കി ദേശവ്യാപകമായി സമരം നടത്തും. സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അംഗങ്ങളായ എല്ലാ ഡോക്ടര്‍മാരും സമരത്തില്‍ പങ്കെടുക്കും.

കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പാസാക്കിയ നാഷണല്‍ മെഡിക്കല്‍ ബില്ലിനെതിരെ ദേശവ്യാപകമായ പ്രതിഷേധം ആണുള്ളത്. ചില സംസ്ഥാനങ്ങളിലെ ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കാന്‍ എന്ന വ്യാജേന മൂന്നര ലക്ഷം വ്യാജ ഡോക്ടര്‍മാര്‍ക്ക് ലൈസന്‍സ് നല്‍കുവാനുള്ള തീരുമാനം രാജ്യത്തിന്റെ ആരോഗ്യ മേഖലയ്ക്ക് വന്‍ തിരിച്ചടിയാകും.

രാജ്യത്തെ പൊതു ജനാരോഗ്യത്തിന് എതിരെയുള്ള ഈ വെല്ലുവിളിയില്‍ സമൂഹത്തിന്റെ എല്ലാ മേഖലയിലും ഉള്ളവര്‍ പ്രതികരിക്കണമെന്നും, കേന്ദ്ര സര്‍ക്കാര്‍ ഇതില്‍ നിന്നും പിന്‍മാറണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Comments are closed.

x

COVID-19

India
Confirmed: 38,903,731Deaths: 488,884