1470-490

തൈരും മീന്‍കറിയും കഴിച്ചാല്‍ ഒരു കുഴപ്പവുമില്ല

മോരും മീന്‍കറിയും കഴിച്ചാല്‍ യാതൊരു കുഴപ്പവുമില്ലെന്നാണ് ഡോക്റ്റര്‍മാര്‍ പറയുന്നത്. മോരിന്റെ ശത്രുവായി ഇതുപോലെ രസത്തെയും പറയുന്നുണ്ട്.

തൈരും മീന്‍ കറിയും ഒരുമിച്ചു കഴിക്കാമോ?. ഇതു വിരുദ്ധാഹാരമാണെന്നാണ് പറയുന്നവരുടെ വാദം. എന്താണ് ആഹാരം. എങ്ങനെയാണ് ആഹാരത്തെ നമ്മുടെ ശരീരം സ്വീകരിക്കുന്നത് എന്നു നോക്കാം. നമ്മള്‍ കഴിക്കുന്ന ആഹാരങ്ങളില്‍ പ്രധാനമായുമുള്ളത് അന്നജം, കൊഴുപ്പ്, പ്രോട്ടീന്‍ എന്നിവയാണ്. അന്നജത്തെ നമ്മുടെ ദഹന വ്യവസ്ഥ അതുപോലെയല്ല സ്വീകരിക്കുന്നത്. പകരം ഗ്ലൂക്കോസ് തന്‍മാത്രകളാക്കി മാറ്റും. അതുപോലെ കൊഴുപ്പിനെ ഫാറ്റി ആസിഡാക്കിയും പ്രോട്ടീനെ അമിനോ ആസിഡുകളാക്കിയും മാറ്റുന്നതിനുള്ള കഴിവ് നമ്മുടെ ശരീരത്തിനുണ്ട്. പിന്നീട് ഇവയെ തിരിച്ചു മാറ്റിയാണ് ശരീരത്തിന്റെ വളര്‍ച്ചയ്ക്കായി നല്‍കുന്നത്.

ആധുനിക ശാസ്ത്രം ഇത്രയേറെ വികസിക്കുകയും ടോക്സിക്കോളജി അഥവാ വിഷസങ്കലന ശാസ്ത്രം പ്രചുര പ്രചാരത്തിലായിരിക്കുകയും ചെയ്ത സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തില്‍ ഈ വിരുദ്ധാഹാരങ്ങള്‍ കഴിച്ചാല്‍ ആമാശയത്തില്‍ എന്തു വിഷമാണ് ഉത്പ്പാദിപ്പിക്കപ്പെടുന്നത് എന്നു ക്ലിനിക്കലി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. വിരുദ്ധാഹാര പ്രചാരകരാകട്ടെ ഇതു തെളിയിക്കാനൊട്ടു രംഗത്തു വരുന്നുമില്ല. പകരം കേട്ടതാകെ ഒരു അടിസ്ഥാനവുമില്ലാതെ പ്രചരിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. അതുകൊണ്ട് മോരും മീന്‍കറിയും കഴിച്ചാല്‍ യാതൊരു കുഴപ്പവുമില്ലെന്നാണ് ഡോക്റ്റര്‍മാര്‍ പറയുന്നത്. മോരിന്റെ ശത്രുവായി ഇതുപോലെ രസത്തെയും പറയുന്നുണ്ട്. അതുകൊണ്ട് കുപ്രചാരണങ്ങള്‍ ശിരസാവഹിക്കുന്നതിനു മുന്‍പ് ശാസ്ത്രാവബോധം വളര്‍ത്തിയെടുക്കുക.

Comments are closed.

x

COVID-19

India
Confirmed: 40,085,116Deaths: 491,127