1470-490

ബ്രോയിലര്‍ കോഴിയെ ഇങ്ങനെ അപകീര്‍ത്തിപ്പെടുത്തരുത്

കോഴികള്‍ക്ക് സിറിഞ്ചിലൂടെ എന്തോ കുത്തി വയ്ക്കുന്ന ഫോട്ടോ കാണിച്ച് ഹോര്‍മാണെന്നും ആന്റി ബയോട്ടിക്കാണെന്നുമൊക്കെ പ്രചരിപ്പിച്ച് മലയാളിയെ ഭീതിയിലാക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. സത്യത്തില്‍ ഇതിനു പിന്നില്‍ യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്നു മാത്രമല്ല. പ്രചാരണങ്ങളെല്ലാം തെറ്റുമാണ്. കാര്യങ്ങള്‍ അല്‍പ്പം വിശദമായി തന്നെ അറിയാം.

ബ്രോയലര്‍ കോഴി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണുണ്ടാക്കുന്നതെന്നും പറഞ്ഞ് നിരവധി വാട്സ് ആപ് പോസ്റ്റുകളും പത്രവാര്‍ത്തകളും കേട്ടിട്ടുണ്ടാകും. കോഴികള്‍ക്ക് സിറിഞ്ചിലൂടെ എന്തോ കുത്തി വയ്ക്കുന്ന ഫോട്ടോ കാണിച്ച് ഹോര്‍മാണെന്നും ആന്റി ബയോട്ടിക്കാണെന്നുമൊക്കെ പ്രചരിപ്പിച്ച് മലയാളിയെ ഭീതിയിലാക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. സത്യത്തില്‍ ഇതിനു പിന്നില്‍ യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്നു മാത്രമല്ല. പ്രചാരണങ്ങളെല്ലാം തെറ്റുമാണ്. കാര്യങ്ങള്‍ അല്‍പ്പം വിശദമായി തന്നെ അറിയാം.

എന്താണ് ഈ ബ്രോയലര്‍ കോഴി

പ്ലിമത്ത് റോക്ക്, വൈറ്റ് കാര്‍ണിഷ് എന്നീ ഇനങ്ങളെ വര്‍ഗസങ്കരം നടത്തിയാണ് ഇന്നു കാണുന്ന ബ്രോയ്ലര്‍ കോഴിയെ ഉണ്ടാക്കിയെടുത്തത്. ഇവയെ വീണ്ടും പൂര്‍വ പിതാക്കന്‍മാരോട് ബ്രീഡ് ചെയ്യിച്ച് കൂടുതല്‍ മാംസ്യം ഉദ്പ്പാദിപ്പിക്കുന്ന ഇനമാക്കി മാറ്റിയെടുക്കുകയാണ് രീതി. 1923ല്‍ വില്‍മര്‍ സ്റ്റീല്‍സ് എന്ന അമേരിക്കന്‍ വനിത ജലാവറിലാണ് ആദ്യമായി ബ്രോയിലര്‍ കോഴിയെ വ്യാവസായിക അടിസ്ഥാനത്തില്‍ വളര്‍ത്താന്‍ തുടങ്ങിയത്. 1930 ആയപ്പോഴേക്കും ഇറച്ചി വ്യാപാരം വന്‍ തോതില്‍ വളര്‍ന്നു.

അല്‍പ്പം ചരിത്രമറിയാം

ഗാലസ് സൊണരാറ്റി, ഗാലസ് ഗാലസ് എന്നീ കാട്ടു കോഴികളില്‍ നിന്നാണ് ഇന്നു കാണുന്ന കോഴികളുടെയൊക്കെ ഉദയം. ഇവടെ പോരു കോഴികള്‍ക്കായി 800 വര്‍ഷത്തോളം മുന്‍പ് വര്‍ഗസങ്കരം നടത്തി. തുടര്‍ന്നാണ് മുട്ടയ്ക്കു വേണ്ടിയും ഇറച്ചിയ്ക്കു വേണ്ടിയുമൊക്കെ കോഴികളെയുണ്ടാക്കാന്‍ വര്‍ഗസങ്കരം നടത്തി തുടങ്ങിയത്.

എങ്ങനെയാണ് ഒരു കോഴിയെ ഫാമില്‍ ഉണ്ടാക്കിയെടുക്കുന്നത്?

കൂടുതല്‍ പ്രോട്ടീന്‍ അഥവാ മാംസ്യം കിട്ടുന്നതിനായാണ് എല്ലാ ഫാമുകളും കോഴികളെ വളര്‍ത്തുന്നതെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇത്തരത്തില്‍ വര്‍ഗസങ്കരം നടത്തുമ്പോള്‍ പ്രതിരോധ ശേഷി ഏറെ കുറവായിരിക്കും കോഴിക്കുഞ്ഞുങ്ങള്‍ക്ക്. പ്രതിരോധ ശേഷി കൂട്ടുന്നതിന് മനുഷ്യര്‍ ചെയ്യുന്നതു പോലെ വാക്സിനുകളാണ് കോഴികള്‍ക്കും നല്‍കുന്നത്. ഈ നീഡില്‍ കാണിച്ചാണ് ഹോര്‍മോണ്‍ പ്രചാരണം നടത്തുന്നത്.
അതുപോലെ കുഞ്ഞുങ്ങളെ വിരിയിക്കാനുള്ള മുട്ടകളും അണുവിമുക്തമായിരിക്കണം. ഇന്‍കുബേറ്ററുകളില്‍ അതീവസുരക്ഷയോടെയാണ് മുട്ട വിരിയിച്ചെടുക്കുന്നത്. സാധാരണ കൃത്രിമ ബീജ സങ്കലനത്തിലൂടെയാണ് ഈ കോഴികളെ ഉദ്പ്പാദിപ്പിക്കുന്നത്. ഇതിനായി പൂവന്‍ കോഴിയുടെ പിന്‍ഭാഗത്ത് തടവി ബീജരസം തടവിച്ചെടുക്കും. ഇത് ഒരു ഗണ്‍വഴി പിടക്കോഴികളുടെ ഗര്‍ഭാശയത്തിലേക്ക് അടിച്ചു കയറ്റുന്ന ചിത്രവും ഇത്തരത്തിലുള്ള വ്യാജ പ്രചാരണത്തിന് ഉപയോഗിക്കാറുണ്ട്.

എങ്ങനെയാണ് കോഴികളിങ്ങനെ പെട്ടെന്ന് വളരുന്നത്?

മനുഷ്യര്‍, മൃഗങ്ങള്‍, പക്ഷികള്‍ എന്നിവയ്ക്കൊക്കെ വളര്‍ച്ചയ്ക്കും ജീവന്‍ നിലനില്‍പ്പിനുമായി ആറു ഘടകങ്ങള്‍ വേണം. അന്നജം, കൊഴുപ്പ്, പ്രോട്ടീന്‍ അഥവാ മാംസ്യം, വൈറ്റമിന്‍സ്, മിനറല്‍, മാംസ്യം. കോഴിയ്ക്കും ഇതെല്ലാം കിട്ടണം. ഒരു കോഴിയുടെ ശരീരത്തില്‍ 60 ശതമാനത്തോളം ജലമാണ്. 45 ദിവസം കൊണ്ട് കൃത്യമായ ആഹാരം നല്‍കുന്നതിലൂടെ തൂക്കം വയ്ക്കും. 1.1 പൗണ്ട് ആഹാരം കൊടുത്താല്‍ കോഴിയുടെ ശരീരത്തില്‍ 1 പൗണ്ട് തൂക്കം കൂടുമെന്നാണ് കണക്ക്. 45 ദിവസം കഴിഞ്ഞാല്‍ കോഴി പ്രായപൂര്‍ത്തിയാകുമെന്നതാണ് അടുത്ത പ്രചാരണം ഇതും തെറ്റാണ്. ഫിഷ്മീല്‍, ബ്ലഡ് മീല്‍, ഗ്രെയ്ന്‍സ് മീല്‍ എന്നിവയാണ് ബ്രോയിലര്‍ കോഴിയ്ക്ക് കൊടുക്കുന്നത്. അതുകൊണ്ടു തന്നെ മികച്ച തീറ്റ കൊടുക്കുന്നതിലൂടെ തന്നെ കോഴി 45 ദിവസം കൊണ്ട് തൂക്കം കൂടുമെന്നര്‍ത്ഥം.

ഹൃദയം പൊട്ടി മരിക്കുന്ന കോഴികള്‍

ഹൃദയം പൊട്ടി കോഴികള്‍ മരിക്കുന്ന ചിത്രങ്ങള്‍ ഇത്തരം പ്രചാരകരുടെ മറ്റൊരു ആയുധമാണ്. ഹൃദയം പൊട്ടുന്ന ഇത്തരം കോഴികള്‍ കഴിച്ചാല്‍ മനുഷ്യന്റെയും ഹൃദയം പൊട്ടുമെന്നും പ്രചരിപ്പിക്കുന്നു. യഥാര്‍ത്ഥത്തില്‍ 100 ഒന്നോ രണ്ടോ കോഴികള്‍ക്കു മാത്രമാണിതു സംഭവിക്കുന്നത്. അയേണ്‍, കോപ്പര്‍ എന്നിവയുടെ കുറവാണ് ഇത്തരത്തില്‍ കോഴികളുടെ മഹാധമനി പൊട്ടുന്നതിനു കാരണം. അതുപോലെ വൈറ്റമിന്‍k യുടെ കുറവും ഇത്തരത്തില്‍ രക്തസ്രാവത്തിനു കാരണമാകുന്നു.

ആന്റിബയോട്ടിക് കൊടുക്കുന്നുണ്ട്

മനുഷ്യര്‍ക്ക് അസുഖം വന്നാല്‍ മരുന്നു കഴിക്കാറുണ്ട്. അതുപോലെ വ്യാവസായി അടിസ്ഥാനത്തില്‍ കോഴികളെ ഉദ്പ്പാദിപ്പിക്കുന്നവരും കോഴികള്‍ രോഗം വന്നു ചാവാതിരിക്കാനുള്ള നടപടി സ്വീകരിക്കും. ഒരു പൂര്‍ണ ആരോഗ്യമുള്ള മനുഷ്യന് 500 മില്ലി ഗ്രാം ആന്റിബയോട്ടിക് മരുന്നുകളാണ് സാധാരണ ഡോക്റ്റര്‍മാര്‍ സജസ്റ്റ് ചെയ്യുന്നത്. അതാകട്ടെ ആറു മണിക്കൂര്‍ കഴിഞ്ഞാല്‍ ശരീരം പുറംതള്ളും. ആ സമയം വീണ്ടും അടുത്ത ഡോസ് കൊടുക്കണം. അതുപോലെ രണ്ടു കിലോ തൂക്കമുള്ള കോഴിക്ക് വളരെ ചെറിയ അളവിലുള്ള ഡോസാണ് കൊടുക്കുന്നത്. അതും നിശ്ചിത സമയം കഴിഞ്ഞാല്‍ പുറം തള്ളും. സാധാരണ പ്രായമെത്തിയ കോഴികള്‍ക്ക് രോഗസാധ്യത കുറവായതിനാല്‍ ആന്റി ബയോട്ടിക് കൊടുക്കാറില്ല. കുഞ്ഞു കോഴികള്‍ക്കാണ് കൊടുക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കര്‍ശനം നിര്‍ദേശം തന്നെ നല്‍കിയിട്ടുണ്ട്. ആന്റി ബയോട്ടിക് കൊടുത്തു കഴിഞ്ഞാല്‍ നിശ്ചിത മണിക്കൂര്‍ കഴിഞ്ഞാല്‍ മാത്രമേ ഇതിനെ അറുത്ത് മാംസമാക്കാവൂ എന്ന്. ചുരുക്കി പറഞ്ഞാല്‍ ആന്റി ബയോട്ടിക് പ്രചാരണത്തിനും ശാസ്ത്രീയമായി യാതൊരു അടിത്തറയുമില്ല. മാത്രമല്ല 45 ദിവസം മരുന്നു കൊടുത്തു കൊണ്ടു 100 രൂപയ്ക്ക് കോഴിയെ വില്‍ക്കാനും കഴിയില്ല.

Comments are closed.

x

COVID-19

India
Confirmed: 34,580,832Deaths: 468,790