1470-490

“എഴുത്തിരുത്തം ” സാഹിത്യ ശില്പശാല ശ്രദ്ധേയമായി.

വളാഞ്ചേരി: കഥകളും,കവിതകളും രചിച്ചും, അഭിനയിച്ചും, പാട്ടുകൾ പാടിയും നടത്തിയ “എഴുത്തിരുത്തം ”  സാഹിത്യ ശില്പശാല   ശ്രദ്ധേയമായി. വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ മലയാള വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശില്പശാലയാണ്  വിദ്യാർഥികൾക്ക് വേറിട്ട അനുഭവത്തിന് അവസരമൊരുക്കിയത്.    പി.ടി.എ പ്രസിഡണ്ട് പി.ടി. സുധാകരൻ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക ടി.വി. ഷീല അധ്യക്ഷത വഹിച്ചു. സുരേഷ് പൂവാട്ടു മീത്തൽ, സി.ആർ. ശ്രീജ,  വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ  പി.പി. സത്യനാഥൻ,  എം. ചിത്ര, ടി.കെ. ശ്രീജ എന്നിവർ സംസാരിച്ചു.        ഡോ.കെ.എസ് കൃഷ്ണകുമാർ, മുഹമ്മദ് മുഈനുദ്ദീൻ, കെ.എസ്. ശ്രുതി എന്നിവർ ശില്പശാലയിൽ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.     സ്റ്റാഫ് സെക്രട്ടറി കെ. പ്രേംരാജ് സ്വാഗതവും, കോഡിനേറ്റർ ടി.കെ. ശാന്തി നന്ദിയും പറഞ്ഞു .ശില്പശാലയിൽ  വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ, ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിൽ നിന്നും തെരഞ്ഞെടുത്ത  60 വിദ്യാർഥികൾ പങ്കെടുത്തു. ഇവരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ കയ്യെഴുത്തു മാസിക പ്രധാനധ്യാപിക ടി.വി. ഷീല ടീച്ചർക്ക് കൈമാറി  ഡോ.കെ.എസ്.  കൃഷ്ണകുമാർ  പ്രകാശനം ചെയ്തു.

Comments are closed.

x

COVID-19

India
Confirmed: 33,347,325Deaths: 443,928