1470-490

ജപ്പാന്‍ ജ്വരം, പാലക്കാട് ജില്ലയിലുണ്ടെന്ന വാര്‍ത്തകള്‍ വ്യാജമെന്ന് ആരോഗ്യവകുപ്പ്


ജില്ലയില്‍ ഈ വര്‍ഷം ഒരു ജപ്പാന്‍ ജ്വരം കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതിന്റെ ഉറവിടം കേരളത്തിലല്ലെന്നും സ്ഥിരീകരിച്ചിരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

പാലക്കാട്: ജില്ലയില്‍ നിലവില്‍ ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചിട്ടില്ലെന്നും ആനക്കര സ്വദേശിയായ കുട്ടിയെ മഞ്ചേരി മമെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍ ഈ വര്‍ഷം ഒരു ജപ്പാന്‍ ജ്വരം കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതിന്റെ ഉറവിടം കേരളത്തിലല്ലെന്നും സ്ഥിരീകരിച്ചിരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

പനി, തലവേദന, ഛര്‍ദ്ദി, അപസ്മാരം, സ്ഥലകാലബോധമില്ലായ്മ, ഓര്‍മക്കുറവ്, ശരീരവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. മസ്തിഷകത്തെ ബാധിക്കുന്ന അസുഖമായതിനാല്‍ മസ്തിഷ്‌ക ജ്വരത്തിന്റെ സമാനമായ ലക്ഷണങ്ങളാണ് കാണുക. അതിനാല്‍ പരിശോധനയ്ക്കു ശേഷം മാത്രമേ രോഗം സ്ഥിരീകരിക്കാനാകൂ. ലക്ഷണങ്ങള്‍ പ്രകടമായാല്‍ സ്വയം ചികിത്സ ചെയ്യാതെ ഡോക്ടറെ സമീപിക്കണം.

വൈറസ് രോഗമായ ജപ്പാന്‍ജ്വരം ക്യുലെക്സ് കൊതുകുകളാണ് പടര്‍ത്തുന്നത്. അതിനാല്‍ കൊതുകുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി കൊതുകുകളെ ഇല്ലാതാക്കുക എന്നതാണ് ഫലപ്രദമായ പ്രതിരോധ മാര്‍ഗം. കൊതുകുകള്‍ക്കു പുറമെ പന്നികള്‍, ജലപക്ഷികള്‍ എന്നിവയില്‍ നിന്നും രോഗം പകരാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇവയുമായുള്ള സമ്പര്‍ക്കം കുറയ്ക്കണം. ജപ്പാന്‍ ജ്വരത്തിന് ഫലപ്രദമായ വാക്സിന്‍ വികസിപ്പിച്ചിട്ടില്ലാത്തതിനാല്‍ പ്രതിരോധമാണ് ഏറ്റവും ഫലപ്രദം.

Comments are closed.

x

COVID-19

India
Confirmed: 34,580,832Deaths: 468,790