1470-490

മുഖവൈകല്യങ്ങള്‍ മാറ്റാന്‍ ലക്ഷങ്ങള്‍ ചിലവുള്ള ശസ്ത്രക്രിയ സൗജന്യമായി നടത്തുന്നു

പാലക്കാട് ഒരു ദിവസത്തെ ക്യാംപ്. രജിസ്ട്രര്‍ ചെയ്യാന്‍ 9447283039, 9447375649 നമ്പറുകളില്‍ ബന്ധപ്പെടാം.

പാലക്കാട്: മുഖ വൈകല്യങ്ങള്‍ മാറ്റാന്‍ സൗജന്യ ശസ്ത്രക്രിയ ക്യാംപ് ഒലവക്കോട് റെയില്‍വെ സ്റ്റേഷന് സമീപം സിറ്റിഹോള്‍ട്ട് ഹോട്ടലില്‍ വെച്ചു നടത്തുമെന്ന് പോച്ചപ്പന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചീഫ് കോര്‍ഡിനേറ്റര്‍ ഉമേഷ് പോച്ചപ്പന്‍ അറിയിച്ചു. ആഗസ്റ്റ് 4 ന് രാവിലെ 9 മണി മുതല്‍ 12 വരെയാണ് ശസ്ത്രക്രിയ ക്യാംപ്. മുഖ വൈകല്യവുമായി ബന്ധപ്പെട്ട 32 ല്‍ പരം ചിലവേറിയ വിവിധതരം ശസ്ത്രക്രിയകള്‍ സൗജന്യമായി ചെയ്തു നല്‍കി തുടര്‍ ചികിത്സയും നല്‍കും. കഴുത്തിന് മുകളിലുള്ള അംഗവൈകല്യങ്ങളായ മുറിമൂക്ക്, മുറിഞ്ഞ ചെവി, അണ്ണാക്കിലെ ദ്വാരം, കഴുത്തിലും തലയ്ക്കും കാണുന്ന ചില മുഴകള്‍, മാംസ വളര്‍ച്ച, ഉന്തിയ മോണ, തലയോട്, താടിയെല്ല്, നെറ്റി, നൊണ്ണ്, വളരുന്ന താടി, ഉള്ളോട്ട് ഉന്തിയ താടി, വായ തുറക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ മൂടിയ ചെവി, കണ്ണ്, മൂക്ക്, മുച്ചെറി, വളഞ്ഞ മൂക്ക്, അപകടം മൂലം തലയോട് ഭാഗികമായി നഷ്ടപ്പെട്ടവര്‍ തുടങ്ങിയവര്‍ക്ക് പൂര്‍ണമായും വിദഗ്ദ ഡോക്ടര്‍മാരുടെ നേത്യത്വത്തില്‍ അത്യാധുനിക രീതിയിലാണ് ശസ്ത്രക്രിയ ചെയ്തു നല്‍കുന്നത്.

മംഗലാപുരത്തെ സ്വകാര്യആശുപത്രിയുമായി സഹകരിച്ചാണ് ശസ്ത്രക്രിയകള്‍ ചെയ്യുന്നത്. 2018 ഏപ്രില്‍ മുതല്‍ കേരളത്തില്‍ ഇതുവരെ 367 സ്ഥലങ്ങളില്‍ ക്യാംപ് നടത്തി 11458 പേര്‍ക്ക് സൗജന്യമായി ശസ്ത്രക്രിയ ചെയ്തു നല്‍കിയിട്ടുണ്ട്. മുന്‍കൂട്ടി ബുക്കിംഗിനും 9447283039,9447375649 നമ്പറുകളില്‍ ബന്ധപ്പെടാം.

Comments are closed.

x

COVID-19

India
Confirmed: 38,903,731Deaths: 488,884