1470-490

ബട്ടണ്‍ എന്ന്കോഡു ഭാഷയില്‍ മയക്കു മരുന്ന് വില്‍പ്പന, പാലക്കാട് യുവാവ് അറസ്റ്റില്‍


ഈ ഗുളിക മദ്യത്തിനൊപ്പം സേവിച്ചാല്‍ ലഹരിക്ക് അടിമയായിരിക്കും. 400 രൂപക്ക് വാങ്ങിക്കുന്ന 100 ടാബ്ലറ്റ് അടങ്ങിയ ഒരു ബോക്സ് ചില്ലറ വിപണിയില്‍ 5000 രൂപക്കാണ് വില്‍ക്കുന്നത്. 4 രൂപ 60 പൈസ വില വരുന്ന ഒരു ഗുളിക 50 രൂപക്കാണ് വില്‍ക്കുന്നത്

പാലക്കാട് : മാനസിക രോഗികള്‍ക്ക് നല്‍കി വരുന്ന ഷെഡ്യൂള്‍ എച്ച് വിഭാഗത്തില്‍പ്പെട്ട 300 നൈട്രോസെന്‍ ഗുളികകളുമായി യുവാവിനെ ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡും, കസബ പോലീസും ചേര്‍ന്ന് പാലക്കാട് ചന്ദ്ര നഗറില്‍ നിന്നും പിടികൂടി. ഒലവക്കോട്, ആണ്ടിമഠം സ്വദേശി റഫീഖ് എന്ന എട്ടി (24) ആണ് അറസ്റ്റിലായത്. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വില്‍ക്കാന്‍ പാടില്ലാത്ത ഗുളികയാണ് ലഹരിമരുന്നായി ഉപയോഗിക്കാന്‍ യുവാക്കള്‍ക്കിടയില്‍ വില്‍പ്പന നടത്തി വരുന്നത്. മദ്യത്തിനൊപ്പം സേവിച്ചാല്‍ ദിനംതോറും ലഹരിക്ക് അടിമയായികരിക്കുമെന്നാണ് പ്രത്യേകത. തമിഴ്നാട്ടിലെ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നുമാണ് മൊത്തത്തില്‍ വാങ്ങിക്കൊണ്ടു വരുന്നത്. 400 രൂപക്ക് വാങ്ങിക്കുന്ന 100 ടാബ്ലറ്റ് അടങ്ങിയ ഒരു ബോക്സ് ചില്ലറ വിപണിയില്‍ 5000 രൂപക്കാണ് വില്‍ക്കുന്നത്. 4 രൂപ 60 പൈസ വില വരുന്ന ഒരു ഗുളിക 50 രൂപക്കാണ് വില്‍ക്കുന്നത്. ‘ ബട്ടണ്‍ ‘ എന്ന കോഡുഭാഷയിലാണ് ഇവ വില്പന നടത്തുന്നത്. അധികവും കോളേജ് വിദ്യാര്‍ത്ഥികളാണ് ഉപഭോക്താക്കള്‍. ഈ ഗുളികയുടെ അമിത ഉപയോഗം ,നാഡീഞരമ്പുകളെ തളര്‍ത്തുകയും, കിഡ്നിയെ മാരകമായി ബാധി ക്കുകയും ചെയ്യുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

പ്രതിക്കെതിരെ നേരത്തെ പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ ബൈക് മോഷണം, കഞ്ചാവ് വില്‍പ്പന എന്നിവയ്ക്ക് കേസ്സുകള്‍ നിലവിലുണ്ട്. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും. സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ജില്ലാ അടിസ്ഥാനത്തില്‍ രൂപീകരിച്ച ഡാന്‍സാഫ് സ്‌ക്വാഡിന്റെ നേതൃത്ത്വത്തില്‍ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തി വരുന്നത്.

പാലക്കാട് നര്‍കോടിക് സെല്‍ ഡിവൈഎസ്പി ബാബു കെ തോമസ്, പാലക്കാട് ഡിവൈഎസ്പി സാജു കെ എബ്രഹാം എന്നിവരുടെ മേല്‍നോട്ടത്തില്‍ കസബ ഇന്‍സ്പെക്ടര്‍ ടി എന്‍ ഉണ്ണികൃഷ്ണന്‍, എസ് ഐ . വിപിന്‍ കെ വേണുഗോപാല്‍, കൃഷ്ണപ്രസാദ് , ഡാന്‍സാഫ് അംഗങ്ങളായ എസ് ഐ .എസ് ജലീല്‍, ടി ആര്‍ സുനില്‍ കുമാര്‍,സി വി . ബിജു , ആര്‍ . കിഷോര്‍, കെ . അഹമ്മദ് കബീര്‍,ആര്‍ . വിനീഷ്, എച്ച് ഷാജഹാന്‍, ആര്‍ രാജീദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്

.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651