1470-490

പൊലീസ് ഉദ്യോഗസ്ഥന്റെ ദുരൂഹമരണത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം, ജുഡീഷ്യല്‍ അന്വേഷണം വേണെമന്ന് ബി.ജെ.പി

അഗളി സ്വദേശിയായ കുമാറിനെ നാലു ദിവസം മുമ്പ് രാത്രി ഒറ്റപ്പാലത്തിനടുത്ത് ലക്കിടിയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ക്യാംപില്‍ മാനസിക പീഡനങ്ങള്‍ നേരിട്ടെന്ന് സഹപ്രവര്‍ത്തകരും സംഘടനകളും മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വീട്ടുകാരും ആരോപിച്ചിരുന്നു.

പാലക്കാട്: കല്ലേക്കാട് എ ആര്‍ ക്യാമ്പിലെ ആദിവാസി വിഭാഗത്തില്‍ പെട്ട സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ കുമാറിന്റെ ദുരുഹമരണത്തില്‍ ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം സമര്‍പ്പിക്കും. അഗളി സ്വദേശിയായ കുമാറിനെ നാലു ദിവസം മുമ്പ് രാത്രി ഒറ്റപ്പാലത്തിനടുത്ത് ലക്കിടിയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ക്യാംപില്‍ മാനസിക പീഡനങ്ങള്‍ നേരിട്ടെന്ന് സഹപ്രവര്‍ത്തകരും സംഘടനകളും മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വീട്ടുകാരും ആരോപിച്ചിരുന്നു.

കുമാറിന്റെ മരണത്തിന് കാരണം എ ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥരുടെ പീഡനവും മറ്റുമാണെന്നുള്ള ഭാര്യ സജിനി പരാതി നല്‍കിയതിനെതുടര്‍ന്ന് തൃശൂര്‍ റെയ് ഞ്ച് ഡി െഎ ജിയുടെ നിര്‍ദേശപ്രകാരം അന്വേഷണ സംഘം അഗളിയിലെ കുന്നചാളയിലെ വീട്ടിലെത്തി സജിനിയുടെ മൊഴി രേഖപ്പെടുത്തി. സ് റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ എസ് പി എം. സന്തോഷ് കുമാര്‍, ജില്ല സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ എസ പി സുന്ദരന്‍, ഒറ്റപ്പാലം സി െഎ എം സുജിത് എന്നിവരാണ് മൊഴി രേഖപ്പെടുത്താനെത്തിയത്. കുമാറിന് വിശ്രമം നല്‍കാതെ തുടര്‍ച്ചയായി ജോലി ചെയ്യിപ്പിച്ചെന്ന സജിനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കല്ലേക്കാട് ക്യാമ്പിലെ ഡ്യൂട്ടി ലിസ് റ്റും അറ്റന്‍ഡന്‍സ് രജിസ്റ്ററും അന്വേഷണ സംഘം പരിശോധിച്ചു. ഡ്യൂട്ടി ഓഫിസര്‍, ക്യാമ്പിലെ മേലുദ്യോഗസ്ഥര്‍, സഹ പ്രവര്‍ത്തകര്‍ എന്നിവരുടെ മൊഴിയെടുത്തു.

ക്യാമ്പ് ഓഫിസിലെ മൂന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കുമാറിന്റെഭാര്യയും സഹോദരനും മൊഴി നല്‍കിയതായി സൂചനയുണ്ട . ക്വാര്‍ട്ടേഴ്‌സില്‍ നഗ്നനാക്കി മര്‍ദ്ദിച്ച മേലുദ്യോഗസ്ഥരെ കുമാര്‍ തനിക്ക് കാണിച്ചുതന്നതായും പേര് അറിയില്ലെങ്കിലും ഇവരെ കണ്ടാല്‍ തിരിച്ചറിയുമെന്നും മരിച്ച കുമാറിന്റെ സഹോദരനും പാടവയല്‍ ഊരുമൂപ്പനുമായ രങ്കന്‍ പറഞ്ഞിരുന്നു. കുമാര്‍ ആതമഹത്യ ചെയ്യാന്‍ സാധ്യതയില്ലെന്നും ജോലി സ്ഥലത്തെ പീഡനവും സമ്മര്‍ദ്ദവുമല്ലാതെ മറ്റു പ്രശ് നങ്ങളില്ലെന്നുമാണ് കുടുംബത്തിന്റെ നിലപാട് . രണ്ടു ദിവസത്തിനകം അന്വേഷണ സംഘം തൃശൂര്‍ റെയ്ഞ്ച് ഡി ഐ ജിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അന്വേഷണം സംഘം വ്യക്തമാക്കി

അതേസമയം കുമാറിന്റെ ദുരൂഹ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണെമന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ക്യൂരമായ പീഡനംമൂലം മനംനൊന്താണ് കുമാര്‍ മരിച്ചതെന്നാണ് ഭാര്യയുടെ ആരോപമെന്ന് അദ്ദേഹം പറഞ്ഞു. പീഡനത്തെ സംബന്ധിച്ച് കുമാര്‍ നേരത്തെ ജില്ലാ പൊലീസ് മേധാവിയെ കണ്ട് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല.

കുമാറിന്റെ ഭാര്യയുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി കേസ് അവസാനിപ്പിക്കാനാണ് പൊലീസിന്റെ നീക്കമെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ ഉടന്‍ സര്‍വീസില്‍ നിന്നും നീക്കം ചെയ്യണം. പിണറായി സര്‍ക്കാര്‍ വന്നതിനു ശേഷം പൊലീസ് അതിക്രമം വര്‍ദ്ധിച്ചു വരുകയാണ്. കസ്റ്റഡി മരണങ്ങളും കൂടുകയും കുറ്റവാളികളെ സംരക്ഷിക്കുന്ന നയവുമാണ് സ്വീകരിക്കുന്നത്. കുമാറിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാകണമെന്നും സുരേന്ദ്രന്‍ പറഞ്ഞു

Comments are closed.

x

COVID-19

India
Confirmed: 39,257,080Deaths: 489,428