1470-490

പാലക്കാട്- കോഴിക്കോട് റൂട്ടില്‍ 10 കെ എസ് ആര്‍ ടി സി ബസുകള്‍ കൂടി

പുതിയ ബസുകള്‍ മുണ്ടൂര്‍-ചെര്‍പ്പുളശ്ശേരി റൂട്ടില്‍, 10 കിലോമീറ്റര്‍ ദുരം കുറയും.

പാലക്കാട്: പാലക്കാട് നിന്ന് കോഴിക്കോട്ടേയ്ക്ക്   ഇനി പത്ത് കിലോമീറ്റര്‍ ദൂരകുറവില്‍  എത്താം.  പാലക്കാട്-കോഴിക്കോട് ഗതാഗതത്തിന് മുണ്ടൂര്‍-ചെര്‍പ്പുളശ്ശേരി-പെരിന്തല്‍മണ്ണ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി. 10 ഓര്‍ഡിനറി ലിമിറ്റഡ് സ്റ്റോപ്പ് ബസ് സര്‍വീസുകള്‍ ആഗസ്റ്റില്‍ ആരംഭിക്കും.  പെരിന്തല്‍മണ്ണ, പാലക്കാട്,  ഡിപ്പോകളില്‍നിന്ന് അഞ്ചുവീതം ബസ്സുകളാണ് ഒരെ ദിവസം  സര്‍വീസ് തുടങ്ങുന്നത്. പുലര്‍ച്ചെ അഞ്ചിനും രാത്രി 8.30-നും ഇടയിലായിരിക്കും സര്‍വീസുകള്‍. സര്‍വീസുകള്‍ തുടങ്ങുന്ന തീയതി തീരുമാനിച്ചിട്ടില്ല. ഈമാസം സര്‍വീസുകള്‍ തുടങ്ങാനായിരുന്നു തീരുമാനിച്ചതെങ്കിലും ബസ്സുകളുടെയും ജീവനക്കാരുടെയും ലഭ്യത ഉറപ്പാക്കാന്‍ കഴിയാത്തത് കൊണ്ടാണ് നീണ്ടു പോയത്. 

പാലക്കാട്-കോഴിക്കോട് ഗതാഗതത്തിന് മണ്ണാര്‍ക്കാട് വഴിയുള്ള ദേശീയപാതയേക്കാള്‍ 10 കിലോമീറ്റര്‍ ദൂരക്കുറവുള്ളതാണ് ഇപ്പോള്‍ ബസുകള്‍ അനുവദിക്കുന്ന മുണ്ടൂര്‍-ചെര്‍പ്പുളശ്ശേരി-പെരിന്തല്‍മണ്ണ സംസ്ഥാനപാത. ഈ പാതയില്‍ ആകെ ദൂരം 62 കിലോമീറ്ററാണ്. സംസ്ഥാനപാതയിലെ മുണ്ടൂര്‍, കോങ്ങാട്, കടമ്പഴിപ്പുറം, തിരുവാഴിയോട്, ചെര്‍പ്പുളശ്ശേരി തുടങ്ങിയ കേന്ദ്രങ്ങളിലൊന്നും കാര്യമായ ഗതാഗതക്കുരുക്കുമില്ല. തിരൂര്‍, പൊന്നാനി എന്നിവിടങ്ങളില്‍നിന്ന് കോയമ്പത്തൂരിലേക്കുള്ള രണ്ട് സര്‍വീസുള്‍പ്പെടെ ഏഴ് ബസ്സുകള്‍ മാത്രമാണ് ചെര്‍പ്പുളശ്ശേരിവഴി നിലവില്‍ കെ.എസ്.ആര്‍.ടി.സി.ക്കുള്ളത്. ചെര്‍പ്പുളശ്ശേരി നിന്ന് കോഴിക്കോട്- പാലക്കാട് കെ എസ് ആര്‍ ടി സി ബസുകള്‍ കുറവാണെന്ന് പരാതിക്കും ഇതോടെ പരിഹാരമാകും. 

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952