1470-490

ചേര്‍ത്തലയില്‍ 150 ഓളം വവ്വാലുകളെ ചത്ത നിലയില്‍ കണ്ടെത്തി, ആശങ്കയില്‍ നാട്ടുകാര്‍

നിപയല്ലെന്ന് ആരോഗ്യവകുപ്പ്, ചത്ത വവ്വാലുകളെ മറവ് ചെയ്തു.

ആലപ്പുഴ: ചേര്‍ത്തല കുറുപ്പന്‍കുളങ്ങരകുളങ്ങരയില്‍ 150 ഓളം വവ്വാലുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത് ആശങ്ക പരത്തുന്നു. നിപയെന്ന സ്ഥിരീകരണമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ടെങ്കിലും പ്രദേശവാസികളുടെ ആശങ്കയൊഴിഞ്ഞിട്ടില്ല. ചേര്‍ത്തല തെക്ക് പഞ്ചായത്ത് കുറുപ്പന്‍കുളങ്ങര കണ്ണിക്കാട്ട് മേഖലയിലെ ആളൊഴിഞ്ഞ വര്‍ഷങ്ങളായി അടഞ്ഞു കിടക്കുന്ന പഴയ കയര്‍ ഗോഡൗണിലാണ് വവ്വാലുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്.

ഈ ഗോഡൗണില്‍ നൂറ് കണക്കിന് വവ്വാലുകളാണുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ഗോഡൗണില്‍ നിന്ന് രൂക്ഷമായ ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വവ്വാലുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. ഏറെ നാളായി തുറന്ന് കിടന്ന് ഗോഡൗണിന്റെ വാതിലുകള്‍ ശക്തമായ കാറ്റിനെ തുടര്‍ന്ന് അടഞ്ഞു പോയിരുന്നു. ഇതിനാല്‍ ശ്വാസം മുട്ടിയാകാം വവ്വാലുകള്‍ ചത്തതെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് ആരോഗ്യ വകുപ്പ് അധികൃതരെത്തി പരിശോധന നടത്തി. ചത്ത വവ്വാലുകളെ മറവ് ചെയ്തു. സാമ്പിളുകള്‍ നിപ പരിശോധനയ്ക്ക് നല്‍കിയിട്ടുണ്ട്.

                                                                                                                                                                                                                                                                                    
                                                                                                                                                                                                                                                                                  .
         

                                                                                                                                                                                                                                                                           

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651