1470-490

ബി.എസ്. യെദ്യൂരപ്പ കര്‍ണ്ണാടക മുഖ്യമന്ത്രി

തിങ്കളാഴ്ച സഭയില്‍ വിശ്വാസവോട്ട് തേടിയ ശേഷം മാത്രമേ മന്ത്രിസഭാ രൂപീകരണം ഉണ്ടാകുകയുള്ളു. ബിജെപിക്ക് നിലവില്‍ 101 അംഗങ്ങളുടെ പിന്തുണയാണുള്ളത്. വിമത എംഎല്‍എമാര്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്ന വിശ്വാസത്താലാണ് യെദിയൂരപ്പ അധികാരമേറ്റിരിക്കുന്നത്.

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ബിജെപി സംസ്ഥാന പ്രസിഡന്‍റ് ബി.എസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.ഗവര്‍ണര്‍ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു. തിങ്കളാഴ്ച സഭയില്‍ വിശ്വാസവോട്ട് തേടിയ ശേഷം മാത്രമേ മന്ത്രിസഭാ രൂപീകരണം ഉണ്ടാകുകയുള്ളു. ബിജെപിക്ക് നിലവില്‍ 101 അംഗങ്ങളുടെ പിന്തുണയാണുള്ളത്. വിമത എംഎല്‍എമാര്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്ന വിശ്വാസത്താലാണ് യെദിയൂരപ്പ അധികാരമേറ്റിരിക്കുന്നത്.സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി തയ്യാറെടുത്തതിന് ഭാഗമായി സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് രാവിലെ പത്തു മണിയോടെ ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പ ഗവര്‍ണറെ സന്ദര്‍ശിച്ചിരുന്നു. യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ വൈകുന്നേരം 6.30 ഓടെയാണ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റത്.
14 മാസത്തെ ഇടവേളയ്ക്കു ശേഷമാണ് യെദ്യൂരപ്പ വീണ്ടും മുഖ്യമന്ത്രി പദത്തിലേക്കെത്തുന്നത്.ഇന്നു ഉച്ചയ്ക്ക്12.30ന് സത്യപ്രതിജ്ഞ വേണമെന്നാണ് യെദ്യൂരപ്പ ഗവര്‍ണര്‍ വാജുഭായ് വാലെയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ വൈകുന്നേരംആറ് മണിക്കാണ് അനുമതി നല്‍കിയത്. താന്‍ നിലവില്‍; പ്രതിപക്ഷ നേതാവാണ്. അതുകൊണ്ട് തന്നെ നിയമസഭാ പാര്‍ട്ടി യോഗം വിളിച്ച് ചേര്‍ക്കേണ്ട ആവശ്യമില്ലെന്നും യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞിരുന്നു

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653