1470-490

കാനം പോസ്റ്ററിനു പിന്നിലുള്ളവരെ പൊക്കി

അമ്പലപ്പുഴ സ്വദേശിയായ അനന്തു മഹേശന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള കാറിലാണ് ഇവര്‍ സഞ്ചരിച്ചത്. കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവം നടന്ന സമയത്ത് അനന്തുവായിരുന്നില്ല വാഹനം ഓടിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍ ഒട്ടിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയില്‍. പോസ്റ്റര്‍ ഒട്ടിക്കാനെത്തിയ സംഘം സഞ്ചരിച്ച കാര്‍ ഓടിച്ചയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കാറിന്റെ ഉടമയെ തിരിച്ചറിയുകയും ചോദ്യം ചെയ്യുകയും ചെയ്തതിനു പിന്നാലെയാണിത്.

നാലംഗസംഘമാണ് പോസ്റ്റര്‍ പതിച്ചത്. അമ്പലപ്പുഴ സ്വദേശിയായ അനന്തു മഹേശന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള കാറിലാണ് ഇവര്‍ സഞ്ചരിച്ചത്. കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവം നടന്ന സമയത്ത് അനന്തുവായിരുന്നില്ല വാഹനം ഓടിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. തന്റെ ഒരു സുഹൃത്ത് വാഹനം കൊണ്ടുപോവുകയായിരുന്നുവെന്നാണ് ഇദ്ദേഹം പോലീസിനോടു പറഞ്ഞത്.തുടര്‍ന്നാണ് വാഹനം ഓടിച്ചയാളെ കസ്റ്റഡിയിലെടുത്തത്.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651