1470-490

നെഞ്ചെരിച്ചിലും പുളിച്ചു തികട്ടലും ഒരു നിസാര രോഗമല്ല

അന്നനാളവും ആമാശയവും ചേരുന്നിടത്ത് ഒരു മാംസ പേശിയുണ്ട്. സ്പിങ്റ്റര്‍ എന്നാണ് ഈ മാംസ പേശിയെ മെഡിക്കല്‍ സയന്‍സില്‍ പറയുന്നത്. സാധാരണ ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ സ്പിങ്റ്റര്‍ മുറുകിയിരിക്കും. ആമാശയത്തില്‍ ദഹനം നടക്കുമ്പോള്‍ ഉണ്ടാകുന്ന അസിഡിക് സ്വഭാവമുള്ളവ അന്നനാളത്തിലേക്ക് വരാതിരിക്കാനാണ് സ്ഫിങ്റ്റര്‍ മുറുകിയിരിക്കുന്നത്. 

നെഞ്ചെരിച്ചിലും പുളിച്ചു തികട്ടലും പലരിലും സര്‍വ സാധാരണമാണ്. വലിയൊരു അസുഖമായി ആരും ഇതിനെ കാണാറുമില്ല. എന്നാല്‍ മേല്‍പ്പറഞ്ഞ ഈ അവസ്ഥ അര്‍ബുദത്തിലേക്ക് നയിച്ചേക്കുമെന്നാണ് ഡോക്റ്റര്‍മാര്‍ പറയുന്നത്. 
വായ, അന്നനാളം, ആമാശയം, ചെറുകുടല്‍, വന്‍കുടല്‍, എന്നിവയടങ്ങിയതാണ് നമ്മുടെ ദഹന വ്യവസ്ഥ. ഇതില്‍ ആമാശയത്തില്‍ മാത്രമാണ് അമ്‌ളഗുണമുള്ള (അസിഡിക്) ദഹന രസമുള്ളത്. ബാക്കിയെല്ലാ അവയവങ്ങളിലും ക്ഷാരഗുണമുള്ള അഥവാ ആല്‍ക്കലൈന്‍ സ്വഭാവമുള്ള ദഹന രസമാണുള്ളത്. 
അന്നനാളവും ആമാശയവും ചേരുന്നിടത്ത് ഒരു മാംസ പേശിയുണ്ട്. സ്പിങ്റ്റര്‍ എന്നാണ് ഈ മാംസ പേശിയെ മെഡിക്കല്‍ സയന്‍സില്‍ പറയുന്നത്. സാധാരണ ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ സ്പിങ്റ്റര്‍ മുറുകിയിരിക്കും. ആമാശയത്തില്‍ ദഹനം നടക്കുമ്പോള്‍ ഉണ്ടാകുന്ന അസിഡിക് സ്വഭാവമുള്ളവ അന്നനാളത്തിലേക്ക് വരാതിരിക്കാനാണ് സ്ഫിങ്റ്റര്‍ മുറുകിയിരിക്കുന്നത്. ചിലരില്‍ ഇത് അയഞ്ഞിരിക്കും. ഇതോടെ ഈ അസിഡിക് വസ്തുക്കള്‍ അന്നനാളത്തിലേക്ക് കയറും. എന്നാല്‍ അന്നനാളത്തിലെ കോശങ്ങള്‍ക്ക് ഈ അസിഡിനെ ചെറുക്കാന്‍ കഴിയില്ല. കാലക്രമേണ അന്നനാളത്തിലെ കോശങ്ങളുടെ രൂപം മാറുകയും അര്‍ബുദമാകുകയും ചെയ്യും. അതുകൊണ്ട് നെഞ്ചെരിച്ചിലും പുളിച്ചു തികട്ടലുമുള്ളവര്‍ ആറു മാസത്തിലൊരിക്കലെങ്കിലും എന്‍ഡോ സ്‌കോപ്പി ചെയ്യുന്നത് നല്ലതാണ്. അവിടെ വ്രണങ്ങളോ കുരുക്കളോ ഉണ്ടെങ്കില്‍ തുടക്കത്തിലേ ചികിത്സിച്ചില്ലെങ്കില്‍ ക്യാന്‍സറിലേക്ക് മാറും.

Comments are closed.

x

COVID-19

India
Confirmed: 33,448,163Deaths: 444,838