1470-490

കരിപ്പൂര്‍ എയര്‍പോര്‍ട്ട് സ്വകാര്യവത്കരിക്കും

കോഴിക്കോടിനു പുറമെ, വാരാണസി, പട്‌ന, അമൃത്‌സര്‍, ഭുവനേശ്വര്‍, റാഞ്ചി, കോയമ്പത്തൂര്‍, ട്രിച്ചി, ഇന്ദോര്‍, റായ്പുര്‍ എന്നീ വിമാനത്താവളങ്ങളാണ് അടുത്ത ഘട്ടത്തില്‍ പരിഗണിക്കുന്നത്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഈ വിമാനത്താവളങ്ങളില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 15 ലക്ഷം മുതല്‍ 41 ലക്ഷം വരെ യാത്രക്കാര്‍ ഉണ്ടായിരുന്നതാണ്.

കോഴിക്കോട്: കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഉള്‍പ്പെടെ രാജ്യത്തെ പത്തു വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്കരിക്കാന്‍ തീരുമാനം. പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ (പി.പി.പി.) അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് 50 വര്‍ഷത്തേക്ക് പാട്ടത്തിനു നല്‍കാനാണ് ശ്രമം. കോഴിക്കോടിനു പുറമെ, വാരാണസി, പട്‌ന, അമൃത്‌സര്‍, ഭുവനേശ്വര്‍, റാഞ്ചി, കോയമ്പത്തൂര്‍, ട്രിച്ചി, ഇന്ദോര്‍, റായ്പുര്‍ എന്നീ വിമാനത്താവളങ്ങളാണ് അടുത്ത ഘട്ടത്തില്‍ പരിഗണിക്കുന്നത്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഈ വിമാനത്താവളങ്ങളില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 15 ലക്ഷം മുതല്‍ 41 ലക്ഷം വരെ യാത്രക്കാര്‍ ഉണ്ടായിരുന്നതാണ്. ഇതില്‍ ഇന്ദോര്‍, റായ്പുര്‍ വിമാനത്താവളങ്ങളൊഴികെയുള്ളവ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്.
അഹമ്മദാബാദ്, ജയ്പുര്‍, ലഖ്‌നൗ, തിരുവനന്തപുരം, ഗുവാഹാട്ടി, മംഗളൂരു എന്നിങ്ങനെ ആറു വിമാനത്താവളങ്ങള്‍ 2019 ഫെബ്രുവരിയില്‍ സ്വകാര്യമേഖലയ്ക്കു കൈമാറാന്‍ നടപടിയെടുത്തിരുന്നു. ഇതിനു മികച്ച പ്രതികരണമാണ് ലഭിച്ചത്. ഏറ്റവും കൂടുതല്‍ ലേലത്തുക നല്‍കിയ അദാനി ഗ്രൂപ്പിന് അഹമ്മദാബാദ്, ലഖ്‌നൗ, മംഗളൂരു വിമാനത്താവളങ്ങളുടെ നിയന്ത്രണം കൈമാറിക്കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇതിനു പിന്നാലെയാണ് കോഴിക്കോടു വിമാനത്താവളം കൂടി സ്വകാര്യമേഖലയ്ക്കു നല്‍കാന്‍ ആലോചിക്കുന്നത്.

Comments are closed.

x

COVID-19

India
Confirmed: 33,448,163Deaths: 444,838