1470-490

ദേശീയപാത വികസനം, സന്തോഷിക്കുന്നവര്‍ക്ക് ഇടി തീയായി വിന്‍ഡ്ഫാള്‍ ടാക്‌സ്

ദേശീയപാതാവികസനത്തിന് സ്ഥലമേറ്റെടുക്കാന്‍ 5374 കോടി രൂപ നല്‍കാന്‍ സംസ്ഥാന ധനവകുപ്പ് തീരുമാനിച്ചു. കേരള അടിസ്ഥാനസൗകര്യ വികസനനിധി (കിഫ്ബി) ഈ പണം ദേശീയപാതാ അതോറിറ്റിക്കു നല്‍കും. ഇതോടെ, ദേശീയപാതാവികസനത്തിന് ഉണ്ടായിരുന്ന തടസ്സങ്ങളെല്ലാം നീങ്ങി.

തിരുവനന്തപുരം: ദേശീയപാത വികസനം എന്നു കേള്‍ക്കുമ്പോള്‍ നെഞ്ചിടിപ്പ് കൂടും ദേശീയപാതയോരത്തുള്ളവര്‍ക്ക്. കാരണം തങ്ങളുടെ സ്വത്ത് നഷ്ടപ്പെട്ടു പോകുകയാണ്. സര്‍ക്കാര്‍ വില എത്ര കൂട്ടിയാലും മാര്‍ക്കറ്റ് വിലയാകില്ല. ചില കുടുംബം സാമ്പത്തികമായും അസ്തിത്വപരമായും പാടെ തകര്‍ന്നു പോകും. നാടിന്റെ വികസനത്തിന്റെ കാര്യമാകുമ്പോള്‍ ഇതൊന്നും ആര്‍ക്കും നോക്കാന്‍ കഴിയില്ല. എന്നാല്‍ ഇത്തരക്കാരുടെ സ്ഥലങ്ങള്‍ക്കു തൊട്ടു പുറകിലുള്ളവര്‍ക്ക് ലോട്ടറിയടിച്ച പോലെയാണ്. കാരണം ഇതോടെ ഇവര്‍ എന്‍എച്ചിന് അരികിലാകും. എന്നാല്‍ സന്തോഷിക്കാന്‍ വരട്ടെ. എന്‍എച്ചിന് അരികിലാകുന്നതോടെ സ്ഥലം വിറ്റാല്‍ കൂടുതല്‍ പണം കിട്ടും എന്നു കരുതി സന്തോഷിക്കണ്ട. ഇത്തരത്തിലുള്ള സ്ഥലം വില്‍ക്കുമ്പോള്‍ ഭീമമായ നികുതി ചുമത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതാണ് വിന്‍ഡ്ഫാള്‍ ടാക്‌സ്. പാത വികസിപ്പിക്കുന്നതിലൂടെ അപ്രതീക്ഷിതമായി വന്‍തോതില്‍ സാമ്പത്തികനേട്ടമുണ്ടാവുന്നവരില്‍നിന്ന് ഭൂമിയുടെ ക്രയവിക്രയത്തിനും മറ്റും കൂടുതല്‍ നികുതിചുമത്തുന്നതാണ് വിന്‍ഡ്ഫാള്‍ ടാക്‌സ് ഈ പണത്തിന്റെ ഒരു വിഹിതം തിരിച്ചുപിടിക്കാനും ആലോചിക്കുന്നുണ്ട്. എന്നാല്‍, ഇതിനുള്ള രൂപരേഖയോ തീരുമാനമോ ആയിട്ടില്ല. ഭാവിയില്‍ അത് പരിഗണിക്കാനാണ് ആലോചന. ഇപ്പോള്‍ നിബന്ധനകളില്ലാതെയാണ് കിഫ്ബി പണം നല്‍കുന്നതെന്നു ധനവകുപ്പ. ്‌ദേശീയപാതാവികസനത്തിന് സ്ഥലമേറ്റെടുക്കാന്‍ 5374 കോടി രൂപ നല്‍കാന്‍ സംസ്ഥാന ധനവകുപ്പ് തീരുമാനിച്ചു. കേരള അടിസ്ഥാനസൗകര്യ വികസനനിധി (കിഫ്ബി) ഈ പണം ദേശീയപാതാ അതോറിറ്റിക്കു നല്‍കും. ഇതോടെ, ദേശീയപാതാവികസനത്തിന് ഉണ്ടായിരുന്ന തടസ്സങ്ങളെല്ലാം നീങ്ങി. 45 മീറ്റര്‍ വീതിയില്‍ 600 കിലോമീറ്റര്‍ നീളത്തില്‍ നാലുവരിയായാണ് ദേശീയപാത വികസിപ്പിക്കുന്നത്. 44,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍, സ്ഥലമേറ്റെടുക്കാന്‍ 21,496 കോടി രൂപ വേണം. കേരളത്തിലെ ഭൂമിവില മറ്റുസംസ്ഥാനങ്ങളിലേതിനെക്കാള്‍ പതിന്മടങ്ങ് കൂടുതലായതിനാല്‍ ഇതിന്റെ നാലിലൊന്ന് കേരളം വഹിക്കണമെന്ന് കേന്ദ്രവും ദേശീയപാതാ അതോറിറ്റിയും ആവശ്യപ്പെട്ടിരുന്നു. ഇതായിരുന്നു അവരുടെ പ്രധാന വ്യവസ്ഥ.

Comments are closed.

x

COVID-19

India
Confirmed: 40,085,116Deaths: 491,127