1470-490

വാട്‌സാപ്പിലൂടെ പണവും അയയ്ക്കാം

ഞങ്ങളുടെ അടുത്തലക്ഷ്യം ഇന്ത്യയില്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുകയാണ്. എല്ലാ ഇന്ത്യന്‍ ബാങ്കുകളുമായി സഹകരിച്ച് യുപിഐ അധിഷ്ടിതമായിട്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇതുവഴി അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലേക്ക് കൂടുതല്‍ ആളുകളെ കൊണ്ടുവരാന്‍ ഞങ്ങള്‍ക്കാവുമെന്നാണ് കരുതുന്നത് എന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി: വെറുതെ ചാറ്റ് ചെയ്യാന്‍ മാത്രമല്ല, വാട്‌സ് ആപ് വഴി ഇനി പണവും അയയ്ക്കാം. അതിനുള്ള തയാറെടുപ്പിലാണ് വാട് ആപ്. ഉടന്‍ സൗകര്യം നിലവില്‍ വരും. വാട്‌സ് ആപ് പേമെന്റ് എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്. ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നു. വാട്‌സാപ്പ് പേമെന്റ് ഈ വര്‍ഷം അവസാനത്തോടെയെത്തുമെന്ന് വാട്‌സാപ്പ് ഗ്ലോബല്‍ ഹെഡ് വില്‍കാത്കാര്‍ട്ട്
ന്യൂഡല്‍ഹിയില്‍ വാട്‌സാപ്പ് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങളുടെ അടുത്തലക്ഷ്യം ഇന്ത്യയില്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുകയാണ്. എല്ലാ ഇന്ത്യന്‍ ബാങ്കുകളുമായി സഹകരിച്ച് യുപിഐ അധിഷ്ടിതമായിട്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇതുവഴി അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലേക്ക് കൂടുതല്‍ ആളുകളെ കൊണ്ടുവരാന്‍ ഞങ്ങള്‍ക്കാവുമെന്നാണ് കരുതുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഐടി മന്ത്രാലയം മുന്നോട്ടുവെച്ച നിബന്ധനകള്‍ പാലിക്കേണ്ടതിനാലാണ് വാട്‌സാപ്പ് പേമെന്റ് വൈകുന്നത്. ഉപയോക്താക്കളുടെ വിവരങ്ങള്‍ പൂര്‍ണമായും ഇന്ത്യയില്‍ തന്നെ സൂക്ഷിക്കണമെന്ന ആവശ്യമാണ് ഇതില്‍ പ്രധാനം.

Comments are closed.