1470-490

വാഹന വിപണി തകരുന്നു, തൊഴില്‍ നഷ്ടം തുടരുന്നു

ഉപകരണങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതോടെ പ്രമുഖ വാഹന ഉപകരണനിര്‍മാണ കമ്പനിയായ ബോഷ് അഞ്ചു ദിവസം പ്ലാന്റ് അടച്ചിട്ടു. നിര്‍മാണശാല അടച്ചിടേണ്ടിവന്നത് ആദ്യ സംഭവമാണ്. യാത്രാവാഹന വില്‍പ്പനയില്‍ 2018–19 സാമ്പത്തികവര്‍ഷം 2.7 ശതമാനം വളര്‍ച്ചയുണ്ടായി.

കൊച്ചി: വാഹന ഉപകരണ നിര്‍മാണ വിപണിയില്‍ ധാരാളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. പത്തു ലക്ഷത്തോളം പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. കരാര്‍ തൊഴിലാളികളാണിവര്‍. വാഹന വില്‍പ്പന മേഖലയിലെ തകര്‍ച്ചയാണിതിന് കാരണമായി പറയുന്നത്.
അനുബന്ധ മേഖലയില്‍ 15 ശതമാനത്തോളംപേരുടെ ജോലി നഷ്ടമാക്കി. രാജ്യത്തെ വാഹന ഉപകരണനിര്‍മാണ കമ്പനികള്‍ക്ക് വന്‍തിരിച്ചടിയാണ് നേരിടുന്നതെന്ന് വാഹന ഉപകരണനിര്‍മാതാക്കളുടെ ദേശീയ സംഘടനയായ എസിഎംഎ വെളിപ്പെടുത്തി.

ഹരിയാനയിലെ ഗുരുഗ്രാം മനേസര്‍ മേഖല, പുണെ, ജംഷഡ്പുര്‍, മധ്യപ്രദേശിലെ പീതാംപുര്‍ തുടങ്ങിയ പ്രധാന വാഹന ഉപകരണനിര്‍മാണമേഖലകളില്‍ വന്‍ ഇടിവും തൊഴില്‍ നഷ്ടവുമുണ്ടായി. 50 ലക്ഷത്തോളംപേരാണ് വാഹന ഉപകരണനിര്‍മാണമേഖലയില്‍ ജോലിചെയ്യുന്നത്. ഇതില്‍ 70 ശതമാനവും കരാര്‍ തൊഴിലാളികളാണ്. അടുത്തഘട്ടമായി സ്ഥിരം തൊഴിലാളികളുടെ കാര്യവും പ്രതിസന്ധിയിലാകും.

ഉപകരണങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതോടെ പ്രമുഖ വാഹന ഉപകരണനിര്‍മാണ കമ്പനിയായ ബോഷ് അഞ്ചു ദിവസം പ്ലാന്റ് അടച്ചിട്ടു. നിര്‍മാണശാല അടച്ചിടേണ്ടിവന്നത് ആദ്യ സംഭവമാണ്. യാത്രാവാഹന വില്‍പ്പനയില്‍ 2018–19 സാമ്പത്തികവര്‍ഷം 2.7 ശതമാനം വളര്‍ച്ചയുണ്ടായി.
നാലു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ച നിരക്കാണിത്. നോട്ടു നിരോധനവും ജിഎസ്ടി പരിഷ്‌കാരവുമാണ് വാഹനനിര്‍മാണമേഖലയെ തകിടംമറിച്ചത്.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651