1470-490

മുത്തലാഖ് ബില്‍ ലോക്‌സഭ കടന്നു, ഇനി രാജ്യസഭ കനിയണം

ബില്ലിനെതിരെ പ്രതിഷേധിച്ച് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ജനതാദള്‍ യുണൈറ്റഡ് എംപിമാര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ബില്ലിനെ രാജ്യസഭയില്‍ എതിര്‍ക്കുമെന്ന് ബിജു ജനതാദളും വൈ എസ് ആര്‍ കോണ്‍ഗ്രസും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

ഡെല്‍ഹി: മുത്തലാഖ് ബില്‍ ലോക്‌സഭ പാസാക്കി. ഇനി രാജ്യസഭയെന്ന കടമ്പ കൂടി കടന്നാല്‍ മാത്രമേ നിയമമാകൂ. 78നെതിരെ 302വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. ഒറ്റയടിക്ക് മൂന്നു തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്നതാണ് ബില്‍ മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്നുവര്‍ഷം വരെ ജയില്‍ ശിക്ഷയും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ മുത്തലാഖ് നിരോധിച്ചുകൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ബില്‍ കൊണ്ടുവന്നത്.
കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ അവതരിപ്പിച്ചത്. ലിംഗനീതിക്കു വേണ്ടിയുള്ളതാണ് ബില്‍ എന്നാണ് സര്‍ക്കാര്‍ നിലപാട്. പാകിസ്താനും മലേഷ്യയും ഉള്‍പ്പെടെ ലോകത്തെ ഇരുപത് മുസ്‌ലിം രാജ്യങ്ങളില്‍ മുത്തലാഖ് നിരോധിച്ചിട്ടുണ്ട്. പിന്നെന്തുകൊണ്ട് മതേതര രാജ്യമായ ഇന്ത്യയില്‍ മുത്തലാഖ് നിരോധിച്ചു കൂടായെന്നും രവിശങ്കര്‍ പ്രസാദ്. ബില്ലിനെതിരെ പ്രതിഷേധിച്ച് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ജനതാദള്‍ യുണൈറ്റഡ് എംപിമാര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ബില്ലിനെ രാജ്യസഭയില്‍ എതിര്‍ക്കുമെന്ന് ബിജു ജനതാദളും വൈ എസ് ആര്‍ കോണ്‍ഗ്രസും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ബില്‍ നിയമമാകുന്നതിന് രാജ്യസഭ പാസാക്കുകയും രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുകയും വേണം.

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952