1470-490

സൂക്ഷിക്കുക..ഈ വ്യാജ യൂണിവേഴ്‌സിറ്റികളെ

പലരും അറിയാതെ പോയി ചാടുകയാണ്.
യുപിയില്‍ എട്ടും ഡല്‍ഹിയില്‍ ഏഴും വ്യാജ സര്‍വകലാശാലകളാണുളളത്. ഒഡിഷ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ രണ്ടുവീതവും കേരളം, കര്‍ണാടക, മഹാരാഷ്ട്ര, പുതുച്ചേരി എന്നിവിടങ്ങളില്‍ ഓരോ സ്വകാര്യവിദ്യാഭ്യാസ സ്ഥാപനവും സര്‍വകലാശാലകളാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രചാരണം നടത്തുകയാണ്.

ഡെല്‍ഹി- രാജ്യത്ത് നിരവധി വ്യാജ യൂണിവേഴ്‌സിറ്റികള്‍ പ്രവര്‍ത്തിക്കുന്നതായി യുജിസി. എന്നാല്‍ ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാന്‍ മടിക്കുന്നു. കേരളത്തിലുമുണ്ട് ഒരു വ്യാജന്‍. സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റി. വ്യാജന്‍മാര്‍ വിലസാത്തത് തമിഴ്‌നാട്ടില്‍. ഇത്തരം യൂണിവേഴ്‌സിറ്റികളില്‍ പഠിച്ചവര്‍ വഴിയാധാരമാകുന്ന സാഹചര്യമാണുള്ളത്. പലരും അറിയാതെ പോയി ചാടുകയാണ്.
യുപിയില്‍ എട്ടും ഡല്‍ഹിയില്‍ ഏഴും വ്യാജ സര്‍വകലാശാലകളാണുളളത്. ഒഡിഷ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ രണ്ടുവീതവും കേരളം, കര്‍ണാടക, മഹാരാഷ്ട്ര, പുതുച്ചേരി എന്നിവിടങ്ങളില്‍ ഓരോ സ്വകാര്യവിദ്യാഭ്യാസ സ്ഥാപനവും സര്‍വകലാശാലകളാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രചാരണം നടത്തുകയാണ്. വ്യാജന്മാരുടെ പട്ടിക അക്കാദമിക് വര്‍ഷാരംഭത്തില്‍ പുറത്തുവിടാറുണ്ടെങ്കിലും നടപടിക്ക് യുജിസിയോ കേന്ദ്ര മാനവ വിഭവശേഷി വകുപ്പോ ഇതുവരെ തയ്യാറായിട്ടില്ല.

ഇന്ത്യയിലെ വ്യാജ സര്‍വകലാശാലകളുടെ വിവരങ്ങള്‍ ചുവടെ-
കേരളം: സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റി
മഹാരാഷ്ട്ര: രാജാ അറബിക് യൂണിവേഴ്‌സിറ്റി നാഗ്പൂര്‍
കര്‍ണാടകം: ബഡഗാവി സര്‍ക്കാര്‍ വേള്‍ഡ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി
ഉത്തര്‍പ്രദേശ്: വാരാണസി സംസ്‌കൃത വിശ്വവിദ്യാലയം, മഹിളാ ഗ്രാം വിദ്യാപീഠം, ഗാന്ധി ഹിന്ദി വിദ്യാപീഠം, നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഇലക്ട്രോ കോംപ്ലക്‌സ് ഹോമിയോപതി കാണ്‍പുര്‍, നേതാജി സുബാഷ് ചന്ദ്രബോസ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, ഉത്തര്‍പ്രദേശ് വിശ്വവിദ്യാലയ, മഹാറാണാ പ്രതാപ് വിശ്വവിദ്യാലയ, ഇന്ദ്രപ്രസ്ഥ ശിക്ഷാ പരിഷത്.
ഡല്‍ഹി: കൊമേഴ്‌സ്യല്‍ യൂണിവേഴ്‌സറ്റി, യുണൈറ്റഡ് നേഷന്‍ യൂണിവേഴ്‌സിറ്റി, വൊക്കേഷണല്‍ യൂണിവേഴ്‌സിറ്റി, സെന്‍ട്രല്‍ ജുഡീഷ്യല്‍ യൂണിവേഴ്‌സിറ്റി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, വിശ്വകര്‍മ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഫോര്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ്, ആധ്യാത്മിക് വിശ്വ വിദ്യാലയ (സ്പിരിച്വല്‍ യൂണിവേഴ്‌സിറ്റി).
പശ്ചിമ ബംഗാള്‍: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് അള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ ആന്‍ഡ് റിസര്‍ച്ച്.
ഒഡിഷ: നവഭാരത് ശിക്ഷാ പരിഷത്, നോര്‍ത്ത് ഒഡിഷ യൂണിവേഴ്‌സിറ്റി ഓഫ് അഗ്രികള്‍ച്ചര്‍ ആന്‍ഡ് ടെക്‌നോളജി
പുതുച്ചേരി: ശ്രീബോധി അക്കാദമി ഓഫ് ഹയര്‍ എഡ്യുക്കേഷന്‍.

Comments are closed.

x

COVID-19

India
Confirmed: 33,504,534Deaths: 445,385