1470-490

കാനത്തെ ഇകഴ്ത്തുന്നതിനു പിന്നില്‍ മാധ്യമ കൊതിക്കെറുവ്

സി.പി.ഐ. പ്രവര്‍ത്തകര്‍ അക്രമം നടത്തുന്ന സാഹചര്യത്തിലാണ് അടി വാങ്ങിയതെന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം പറഞ്ഞത്. വെറുതെ ഓടിച്ചിട്ടു തല്ലിയതല്ല, രാജേന്ദ്രന്‍ എംഎല്‍എക്ക് മര്‍ദനമേറ്റത് സമരത്തിനിടെയാണ്. പോലീസ് ആരെയും വീട്ടില്‍ക്കയറി മര്‍ദിച്ചിട്ടില്ലെന്നും കാനം

തിരുവനന്തപുരം: സകലതിലും കാനത്തെ വാഴ്ത്തുന്നവര്‍ക്ക് ഇപ്പോള്‍ എന്തു പറ്റി. എല്‍ദേസ് എംഎല്‍എയ്ക്ക് മര്‍ദ്ദനമേറ്റ വിഷയത്തിലെ കാനത്തിന്റെ നിലപാടാണ് ചിലരെ ചൊടിപ്പിക്കുന്നത്. കാനത്തെ മൗനിയായി ട്രോളുന്നവരുടെ ലക്ഷ്യം രാഷ്ട്രീയം തന്നെ. ചില പത്രങ്ങള്‍ തന്നെയാണ് എരിതീയില്‍ എണ്ണ ഒഴിക്കുന്നത്. ക്രൂരമായി ഒരു പ്രജയെയും പോലീസ് മര്‍ദ്ദിക്കാന്‍ പാടില്ല. നിയമം അനുസരിക്കുന്നവരെ എന്നു കൂടി ചേര്‍ക്കണം. നിയമം കയ്യിലെടുക്കാന്‍ പോലീസിനു മാത്രമേ അധികാരമുള്ളൂ. അക്രമ സമരം നടത്തിയാല്‍ പോലീസ് ലാത്തി ചാര്‍ജ് ചെയ്യുക സ്വാഭാവികം. അതേ ഇവിടെയും സംഭവിച്ചിട്ടുള്ളൂ. അക്രമം കാട്ടുന്നത് എംഎല്‍എ ആണെങ്കിലും അടികൊള്ളുമെന്ന ആശയമാണ് കാനം പങ്കു വച്ചത്.

സി.പി.ഐ. പ്രവര്‍ത്തകര്‍ അക്രമം നടത്തുന്ന സാഹചര്യത്തിലാണ് അടി വാങ്ങിയതെന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം പറഞ്ഞത്. വെറുതെ ഓടിച്ചിട്ടു തല്ലിയതല്ല, രാജേന്ദ്രന്‍ എംഎല്‍എക്ക് മര്‍ദനമേറ്റത് സമരത്തിനിടെയാണ്. പോലീസ് ആരെയും വീട്ടില്‍ക്കയറി മര്‍ദിച്ചിട്ടില്ലെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാരിനെതിരെ കാനം പറയാത്തതിലുള്ള കെറുവാണ് കേരളത്തിലെ മാധ്യമങ്ങള്‍ക്ക് എന്നു വേണം കരുതാന്‍. എംഎല്‍എയെ എന്നല്ല ഏതൊരു പൗരനെയും മര്‍ദ്ദിക്കുമ്പോള്‍ പോലീസ് ചില കരുതലെടുക്കണമെന്ന ചര്‍ച്ച ഉയര്‍ന്നു വരേണ്ടതുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651