1470-490

കീഴാര്‍ നെല്ലിയോ അതോ പാരസിറ്റമോളോ അപകടകാരി ?

മഞ്ഞപ്പിത്തം വന്നാല്‍ കീഴാര്‍നെല്ലി അരച്ചു കലക്കി കുടിക്കുന്നവരാണ് നമ്മള്‍. സത്യമാണ് മഞ്ഞപ്പിത്തത്തില്‍ നിന്നും കരളിനെ രക്ഷിക്കുന്ന, എന്നു വച്ചാല്‍ ഹെപ്പറ്റോ പ്രൊട്ടക്റ്റീവായ കെമിക്കല്‍ കീഴാര്‍നെല്ലിയിലുണ്ട്. പക്ഷേ ഒരു പ്രശ്‌നവുമുണ്ട്. ആഫ്രിക്കന്‍ ജേണല്‍ ഓഫ് ട്രഷീണല്‍ ഓള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ നടത്തിയ പഠനത്തിലായിരുന്നു ഈ കണ്ടെത്തല്‍. കീഴാര്‍നെല്ലി അരച്ചു കലക്കി വിസ്റ്റാ റാറ്റ്‌സിനു കൊടുത്തു. എന്നു വച്ചാല്‍ എലികള്‍ക്ക്. കീഴാര്‍നെല്ലി കുടിച്ച എലികളുടെയെല്ലാം കിഡ്‌നി പോയതായാണ് കണ്ടെത്തിയത്. 

ന്യൂസ് ഡെസ്‌ക് കൊച്ചി: ആയുര്‍വേദം, പ്രകൃതി ചികിത്സ എന്നൊക്കെ കേട്ടാല്‍ കമിഴ്ന്നടിച്ചു വീഴുന്നവരാണ് മലയാളി. അതുകൊണ്ടാണല്ലോ. കര്‍ക്കിടക മാസം വന്നാല്‍ കര്‍ക്കിടക കഞ്ഞി കിറ്റ് വാങ്ങി ഒരു കാര്യവുമില്ലാതെ കുടിക്കുന്നത്. ഇനി അഥവാ എന്തെങ്കിലും ഗുണം കിട്ടിയാലോ എന്ന ചിന്ത മാത്രമാണിതിനു പിന്നില്‍. കാരണം പൂര്‍വികര്‍ ചെയ്തു വരുന്നതാണല്ലോ. പറഞ്ഞു വരുന്നത് ആയൂര്‍വേദത്തിന്റെ മറവില്‍ നടക്കുന്ന അന്ധവിശ്വാസങ്ങളെ കുറിച്ചാണ്. മഞ്ഞപ്പിത്തം വന്നാല്‍ കീഴാര്‍നെല്ലി അരച്ചു കലക്കി കുടിക്കുന്നവരാണ് നമ്മള്‍. സത്യമാണ് മഞ്ഞപ്പിത്തത്തില്‍ നിന്നും കരളിനെ രക്ഷിക്കുന്ന, എന്നു വച്ചാല്‍ ഹെപ്പറ്റോ പ്രൊട്ടക്റ്റീവായ കെമിക്കല്‍ കീഴാര്‍നെല്ലിയിലുണ്ട്. പക്ഷേ ഒരു പ്രശ്‌നവുമുണ്ട്. ആഫ്രിക്കന്‍ ജേണല്‍ ഓഫ് ട്രഷീണല്‍ ഓള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ നടത്തിയ പഠനത്തിലായിരുന്നു ഈ കണ്ടെത്തല്‍. കീഴാര്‍നെല്ലി അരച്ചു കലക്കി വിസ്റ്റാ റാറ്റ്‌സിനു കൊടുത്തു. എന്നു വച്ചാല്‍ എലികള്‍ക്ക്. കീഴാര്‍നെല്ലി കുടിച്ച എലികളുടെയെല്ലാം കിഡ്‌നി പോയതായാണ് കണ്ടെത്തിയത്. കീഴാര്‍നെല്ലി മഞ്ഞപ്പിത്തം കുറയ്ക്കുമ്പോള്‍ ഒപ്പം കിഡ്‌നിക്കു സാരമായി ബാധിക്കുന്നുവെന്നു സാരം. അലോപ്പതി മെഡിസിനുകളെല്ലാം അപകടകാരികളാണെന്നാണ് പ്രചാരണം. പാരസിറ്റമോള്‍ അഥവാ അസറ്റോമിനോഫിനില്‍ ഒരു കെമിക്കല്‍ മാത്രമാണുള്ളത്. എന്നാല്‍ കീഴാര്‍നെല്ലിയില്‍ നൂറുകണക്കിന് കെമിക്കല്‍സുണ്ടെന്നാണ് പഠനം തെളിയിക്കുന്നത്. 

Comments are closed.

x

COVID-19

India
Confirmed: 34,624,360Deaths: 470,530