1470-490

മൊബൈല്‍ ടവറുകള്‍ക്കു പിന്നിലെ അന്ധവിശ്വാസങ്ങള്‍

385 ഹെര്‍ട്‌സ് മുതല്‍ 300 ഹെട്‌സ് വരെയുള്ള തരംഗങ്ങളാണ് ഇന്‍ഫ്രാ റെഡ് തരംഗങ്ങള്‍ 1 ഹെട്‌സ് മുതല്‍ 300 ഹെട്‌സ് വരെയുള്ള തരംഗങ്ങളെ മൈക്രോ വേവ് തരംഗങ്ങള്‍ എന്ന് വിളിക്കുന്നു. മൈക്രോവേവ് എന്ന പേര് നമുക്ക സുപരിചിതമാണ്. അതായത് മൈക്രോ വേവ് ഓവനുകള്‍ പ്രവര്‍ത്തിക്കുന്ന അതേ തരംഗങ്ങള്‍ തന്നെ. മൊബൈല്‍ ഫോണുകള്‍, റഡാറുകള്‍, ഫൈഫൈ തുടങ്ങിയവയൊക്കെ ഈ വിഭാഗത്തില്‍ പെടുന്നവയാണ്. ഇന്‍ഫ്രാ റെഡ് മുതല്‍ മൈക്രോവേവ് വരെയുള്ള തരംഗങ്ങള്‍ക്ക് അവ കടന്നു പോകുന്ന വസ്തുക്കളെ കമ്പനം ചെയ്യിപ്പിക്കാനുള്ള കഴിവുണ്ട്. ഇത്തരത്തില്‍ മൈക്രോവേവ് തരംഗങ്ങള്‍ അവ പതിക്കുന്ന വസ്തുക്കളെ കമ്പനം ചെയ്ത് ചൂടാക്കുന്നു. 

ന്യൂസ് ഡെസ്‌ക് കൊച്ചി; റേഡിയേഷന്‍ എന്ന വാക്കും പറഞ്ഞ് ജനങ്ങളെ പേടിപ്പിക്കുകയും അതിന്റെ പേരില്‍ നടക്കുന്ന യാതൊരു ശാസ്ത്രീയ അടിത്തറയില്ലാത്ത പ്രചാരണങ്ങളും കേള്‍ക്കാത്തവരുണ്ടാകില്ല. പത്തു പാരസിറ്റമോള്‍ കലക്കി ഒരു എലിക്കു കൊടുത്താല്‍ എലി ചാവുമായിരിക്കാം. ഇതു ചൂണ്ടിക്കാട്ടി പാരസിറ്റമോള്‍ ആളെ കൊല്ലി എന്നു പറയുന്നതു പോലെയുള്ള തമാശയാണിതും. 
റേഡിയേഷന്‍ എന്നത് ഊര്‍ജ്ജം പ്രസരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളിലൊന്നാണ്. റേഡിയേഷന്‍ എന്ന പ്രതിഭാസം ഇല്ലെങ്കില്‍ ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കില്ല. സൂര്യനില്‍ നിന്നും ചൂടും പ്രകാശവും ഭൂമിയിലേക്കെത്തുന്നത് റേഡിയേഷന്‍ മൂലമാണ്. ഈ റേഡിയേഷന്‍ എന്ന പ്രതിഭാസം ഉപയോഗപ്പെടുത്തിയാണ് എല്ലാ വാര്‍ത്താ വിനിമയ സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നത്.  ഇവിടെ റേഡിയേഷനുകള്‍ തന്നെ അടിസ്ഥാനപരമായി രണ്ടു തരം ഉണ്ട്. അയണൈസിംഗ് റേഡിയേഷനും  നോണ്‍ അയണൈസിംഗ് റേഡിയേഷനും.  ഹൈസ്‌കൂള്‍ തലത്തിലെങ്കിലും ഫിസിക്‌സ് പഠിച്ചവര്‍ക്ക് അറിയാം  വൈദ്യുത കാന്തിക തരംഗങ്ങള്‍   (electro magnetic waves) എല്ലാം ഒരുപോലെ അല്ലെന്നും. നമ്മുടെ പ്രകാശവും ഒരു വൈദ്യുത കാന്തിക തരംഗം ആണെന്നും.  വൈദ്യുത കാന്തിക തരംഗങ്ങളെ അവയുടെ തരംഗ ദൈര്‍ഘ്യത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്. ഈ ഓരോ വിഭാഗങ്ങളും അവയുടെ ഭൗതിക ഗുണങ്ങളിലും വ്യത്യാസപ്പെട്ടിരിക്കുന്നു. റേഡിയോ തരംഗങ്ങളും  സൂര്യപ്രകാശവും അള്‍ട്രാ വയലറ്റ് കിരണങ്ങളും  ഇന്‍ഫ്രാ റെഡും എല്ലാം  വൈദ്യുത കാന്തിക തരംഗങ്ങളാണ്. 

385 ഹെര്‍ട്‌സ് മുതല്‍ 300 ഹെട്‌സ് വരെയുള്ള തരംഗങ്ങളാണ് ഇന്‍ഫ്രാ റെഡ് തരംഗങ്ങള്‍ 1 ഹെട്‌സ് മുതല്‍ 300 ഹെട്‌സ് വരെയുള്ള തരംഗങ്ങളെ മൈക്രോ വേവ് തരംഗങ്ങള്‍ എന്ന് വിളിക്കുന്നു. മൈക്രോവേവ് എന്ന പേര് നമുക്ക സുപരിചിതമാണ്. അതായത് മൈക്രോ വേവ് ഓവനുകള്‍ പ്രവര്‍ത്തിക്കുന്ന അതേ തരംഗങ്ങള്‍ തന്നെ. മൊബൈല്‍ ഫോണുകള്‍, റഡാറുകള്‍, ഫൈഫൈ തുടങ്ങിയവയൊക്കെ ഈ വിഭാഗത്തില്‍ പെടുന്നവയാണ്. ഇന്‍ഫ്രാ റെഡ് മുതല്‍ മൈക്രോവേവ് വരെയുള്ള തരംഗങ്ങള്‍ക്ക് അവ കടന്നു പോകുന്ന വസ്തുക്കളെ കമ്പനം ചെയ്യിപ്പിക്കാനുള്ള കഴിവുണ്ട്. ഇത്തരത്തില്‍ മൈക്രോവേവ് തരംഗങ്ങള്‍ അവ പതിക്കുന്ന വസ്തുക്കളെ കമ്പനം ചെയ്ത് ചൂടാക്കുന്നു. 
മൈക്രോവേവ് ഓവനുകള്‍ ഈ തത്വത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സെല്ലുലാര്‍ ഫോണ്‍, ഫൈഫൈ തുടങ്ങിയവയെല്ലാം മൈക്രോവേവ് ഗണത്തില്‍ പെടുന്നതുകാരണം ഇവയ്‌ക്കെല്ലാം  ‘ഹീറ്റിംഗ് എഫക്റ്റ്’ ഉണ്ട്. പക്ഷേ ഉയര്‍ന്ന ശക്തിയുള്ള തരംഗങ്ങള്‍ക്ക് മാത്രമേ ഇത്തരത്തില്‍ അവ കടന്നു പോകുന്ന വസ്തുക്കളെ കമ്പനം ചെയ്യിപ്പിച്ച് ചൂടാക്കാന്‍ കഴിയുകയുള്ളൂ. മൈക്രോവേവ് ഓവന്‍ പ്രവര്‍ത്തിക്കുന്നതും മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നതും ഒരേ ഫ്രീക്വന്‍സി ബാന്‍ഡില്‍ ആണെന്നതിനാല്‍ മൈക്രോവേവ് ഓവനുകളെപ്പോലെ മൊബൈല്‍ ഫോണ്‍ തരംഗങ്ങള്‍ക്കും  അവ ഏല്‍ക്കുന്ന വസ്തുക്കളെ ചൂടാക്കാന്‍ കഴിയില്ലേ എന്ന ഒരു സ്വാഭാവിക സംശയം ഉണ്ടായേക്കാം. ഇവിടെ രണ്ടിന്റെയും പവര്‍ ലെവലില്‍ ഉള്ള വ്യത്യാസം ശ്രദ്ധിക്കുക- മൈക്രോ വേവ് ഓവന്റെ പവര്‍ 700 വാട്ട് മുതല്‍ 1000 വാട്ട് വരെ ആണ് മാത്രവുമല്ല ഇത് ഏതാനും സെന്റീ മീറ്ററുകള്‍ക്ക് ഉള്ളില്‍ കേന്ദ്രീകരിക്കപ്പെട്ടിരിക്കുകയും ചെയ്യുന്നു. സ്‌റോതസ്സില്‍ നിന്നുള്ള ദൂരം കൂടുന്തോറും  ആനുപാതികമായി ഊര്‍ജ്ജത്തിലും ഗണ്യമായ കുറവുണ്ടാകുന്നു. ഇനി മൊബൈല്‍ ടവറിന്റെ കാര്യം എടുക്കാം. ഒരു മൊബൈല്‍ ടവറിന്റെ പരമാവധി പവര്‍ 10 മുതല്‍ 15 വാട്ട് വരെയേ ഉണ്ടാകൂ മൊബൈല്‍ ഫോണിന്റേതാണെങ്കില്‍ 1  മുതല്‍ 2 വാട്ട് വരെ. ഇതില്‍ നിന്നും തന്നെ മൈക്രോ വേവ് ഓവന്‍, മൊബൈല്‍ ടവര്‍, മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് എന്നിവയുടെ പവര്‍ ലെവലില്‍ ഉള്ള വ്യത്യാസം മനസ്സിലായിക്കാണുമെന്ന് കരുതുന്നു. ഒരു കാര്യം വിട്ടുപോയി ഭീകരന്മാരായ വൈഫൈ റൗട്ടറുകളുടെ പരമാവധി ഔട്പുട് വെറും 250 മില്ലി വാട്ട് ആണ് (സാധാരണഗതിയില്‍ 100 മുതല്‍ 150 മില്ലീവാട്ടെ ഉണ്ടാകാറുള്ളൂ അതായത് ഒരു മൊബൈല്‍ ഫോണിന്റെ പത്തില്‍ ഒന്നു പോലും പവര്‍ ഇല്ലെന്ന് അര്‍ത്ഥം).  ഒരു മൊബൈല്‍ ടവര്‍ 500 വാട്ട് പവര്‍ ട്രാന്‍സ്മിറ്റ് ചെയ്ത് ( എന്ന് സങ്കല്‍പ്പിക്കുക) ആന്റിനയുടെ ഏതാനും സെന്റീമീറ്ററുകള്‍ മുന്നിലുള്ള ഒരു പോയന്റില്‍ ഫോക്കസ് ചെയ്യാന്‍ കഴിഞ്ഞാ ല്‍  ഒന്നോ രണ്ടോ മുട്ടയൊക്കെ പുഴുങ്ങി എടുക്കാന്‍ പറ്റിയെന്നു വരാം. പക്ഷേ നിര്‍ഭാഗ്യവശാല്‍ അതിന്റെ നൂറിലൊന്ന് പവര്‍ പോലും  മൊബൈല്‍ ടവറുകള്‍ക്ക് ഇല്ല. അപ്പോള്‍ സാധാരണ മൊബൈല്‍ ഫോണുകളുടേയും വൈഫൈ റൗട്ടറുകളുടേയും കാര്യം പറയേണ്ടതില്ലല്ലോ.   
പിന്നെന്തിനാണ് മൊബൈല്‍ ഫോണുകളില്‍  SAR (Specific Absorption Rate) നിഷ്‌കര്‍ഷിച്ചിരിക്കുന്നത്? വെയിലത്ത് നിന്നാല്‍ ശരീരത്തിന്റെ ചൂട് കൂടാറില്ലേ? ശരീരം വിയര്‍പ്പിലൂടെയും മറ്റും  ആ ചൂട് കുറച്ച് കൊണ്ടുവരാന്‍ പരമാവധി ശ്രമിക്കുമെങ്കിലും തീര്‍ച്ചയായും ശരീരോഷ്മാവ് അല്പമെങ്കിലും  കൂടാതിരിക്കില്ല. ഇത് മാത്രമല്ല സൂര്യനില്‍ നിന്നുള്ള അള്‍ട്രാ വയലറ്റ് റേഡിയേഷന്‍ ത്വക്ക് ആഗിരണം ചെയ്യുന്നതായും അറിയുമല്ലോ. അതുപോലെത്തന്നെ ശരീര കലകള്‍ മറ്റ് വൈദ്യുത കാന്തിക തരംഗങ്ങളെയും  ആഗിരണം ചെയ്യുന്നു. ഇത്തരത്തില്‍ ഏത് ഊര്‍ജ്ജവും ഒരു പരിധിയില്‍ കൂടുതല്‍ ആഗിരണം ചെയ്യുന്നത് ശരീര കലകള്‍ക്ക് ദോഷമുണ്ടാക്കിയേക്കാം. ഓര്‍മ്മിക്കുക ഇതിന് ക്യാന്‍സര്‍ ഉണ്ടാക്കുക എന്ന അര്‍ത്ഥം  ഇല്ല. വൈദ്യുത കാന്തിക വികിരണങ്ങള്‍ കൂടുതല്‍ നേരം  ഒരു പ്രത്യേക ഇടത്ത് പതിക്കുമ്പോള്‍ അവിടത്തെ താപ നിലയില്‍ ചെറുതായ വര്‍ദ്ധനവ് ഉണ്ടായേക്കാം. ഇത് വികിരണത്തിന്റെ ശക്തി, ഫ്രീക്വന്‍സി, വികിരണമേല്‍ക്കുന്ന സമയം  എന്നിവയ്ക്ക് നേര്‍ അനുപാതത്തില്‍ ആയിരിക്കും. ഈ ആഗിരണത്തോത് SAR എന്ന പേരില്‍ അറിയപ്പെടുന്നു. വാട്‌സ് പ്രതി കിലോഗ്രാം  (Watts/Kg) ആണ് ഇതിന്റെ യൂണിറ്റ്. എല്ലാ രാജ്യങ്ങളും അതത് രാജ്യങ്ങളിലെ മൊബൈല്‍ ഫോണുകള്‍ക്കായി SAR പരിധി നിര്‍ണ്ണയിച്ചിട്ടൂണ്ട്. അമേരിക്കയില്‍ 1.6 വാട്‌സ് / കിലോഗ്രാം ആണെങ്കില്‍ യൂറോപ്യന്‍ യൂണിയനില്‍ ഇത് 2 വാട്‌സ് / കിലോഗ്രാം ആണ്. ഇന്ത്യ അമേരിക്കന്‍ മാതൃക പിന്‍തുടര്‍ന്ന് 1.6 വാട്‌സ് / കിലോഗ്രാം ആയി എസ് എ ആര്‍ പരിധി നിര്‍ണ്ണയിച്ചിരിക്കുന്നു. ഒരു മൊബൈല്‍ ടവര്‍ ആന്റിനയുടെ തന്നെ  നേരെ മുന്നില്‍  ഏതാനും മീറ്ററുകളുടെ വ്യത്യാസത്തില്‍  മണിക്കൂറുകള്‍ നിന്നാലും അതുപോലും FCC നിഷ്‌കര്‍ഷിക്കുന്ന പരിധിയുടെ നൂറില്‍ ഒരംശം പോലും എത്തുകയില്ല. ഉയര്‍ന്ന SAR ഉള്ള മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതുകൊണ്ട് ചെവി ചൂടാകുന്നു, തലവേദനിക്കുന്നു എന്നു തുടങ്ങി പല മിഥ്യാ ധാരണകളുമുണ്ട്. ഹെഡ് സെറ്റ് ഉപയോഗിക്കാതെ ഫോണ്‍ ചെവിയോട് ചേര്‍ത്ത് വച്ച് ദീര്‍ഘ നേരം ഉപയോഗിക്കുമ്പോള്‍ ഫോണിന്റെ ചൂട് ചെവിയിലേക്ക് എത്തുന്നതും വായുസഞ്ചാരം തടസ്സപ്പെടുന്നതുമാണ് ഇത്തരത്തില്‍ ചെവി ചൂടാകാനുള്ള കാരണമെന്നോര്‍ക്കുക അല്ലാതെ ഫോണിന്റെ റേഡിയേഷന്‍ തലയ്ക്കുള്ളിലേക്ക് കയറി തലയെ ചൂടാക്കുന്നതല്ല.  അതിനാല്‍ ദീര്‍ഘ നേരം  സംസാരിക്കുമ്പോള്‍ ഹെഡ്‌സെറ്റ് ഉപയോഗിക്കുന്ന ശീലം ഇല്ലെങ്കില്‍    ഡിസ്‌പ്ലേയും ബാറ്ററിയും  അധികം ചൂടാകാത്ത ഫോണ്‍ ഉപയോഗിക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651