1470-490

മൊബൈലിനെയും വൈഫൈയെയും ഭീകരനാക്കുന്നവര്‍

ഗ്രൂപ്പ് 1 വിഭാഗത്തില്‍ പെടുന്ന  പദാര്‍ത്ഥങ്ങള്‍ ക്യാന്‍സര്‍ ഉണ്ടാക്കാന്‍ കൂടുതല്‍ സാദ്ധ്യതകള്‍ ഉള്ളതാണ്. എക്‌സറേ മുതല്‍ക്കുള്ള റേഡിയോ ആക്റ്റീവ് വികിരണങ്ങള്‍ , റേഡിയം , ആഴ്‌സനിക് തുടങ്ങിയ അപകടകരമായ പദാര്‍ത്ഥങ്ങള്‍ മുതല്‍  അറക്കപ്പൊടി, ഉണക്കമീന്‍, വാഹനങ്ങളുടെ പുക, ആസ്ബസ്റ്റോസ്, മിനറല്‍ ഓയില്‍,.. എന്നു തുടങ്ങി നിത്യ ജീവിതത്തില്‍ നാം ഉപയോഗിക്കുന്ന പല വസ്തുക്കളും  ഗ്രൂപ്പ് 1 പട്ടികയില്‍ പെടുന്നു. സൗരോര്‍ജ്ജവും (സൂര്യനില്‍ നിന്നുള്ള അള്‍ട്രാ വയലറ്റ് വികിരണങ്ങള്‍ ) ഈ പട്ടികയില്‍ ഉണ്ടെന്ന് ഓര്‍ക്കുക. അതായത് വെയിലു കൊണ്ടാല്‍ ക്യാന്‍സര്‍ വരും  എന്ന് ചിലര്‍ക്ക് ഈ പട്ടികയുടെ അടിസ്ഥാനത്തില്‍ തറപ്പിച്ചു പറഞ്ഞേക്കാം .

ന്യൂസ് ഡെസ്‌ക് കൊച്ചി: മൊബൈല്‍ ഫോണും വൈഫൈ റൗട്ടറും ക്യാന്‍സറുണ്ടാക്കുമോ?. കാര്‍സിനോജനിക് പട്ടികയെ വളച്ചും ഞെരിച്ചുമൊടിച്ച് മൊബൈലിനെയും വൈഫൈ റൗട്ടറിനെയും ഭീകരനാക്കുന്ന വ്യാജന്‍മാരെ തിരിച്ചറിയുക തന്നെ വേണം. ലോകാരോഗ്യ സംഘടനയുടെ ഭാഗമായ International Agency for Research on Cancer  ക്യാന്‍സര്‍ കാരകങ്ങളായ പദാര്‍ത്ഥങ്ങളെ  ക്യാന്‍സര്‍ ഉണ്ടാക്കാനുള്ള സാദ്ധ്യതകളുടെ അടിസ്ഥാനത്തില്‍ നാലു വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്. ആ പട്ടിക ഒന്ന് പരിശോധിക്കാം. 

Group 1 –  Carcinogenic to humans (120 agents)
Group 2A  – Probably carcinogenic to humans(81 agents)
Group 2B  – Possibly carcinogenic to humans (294)
Group 3 –  Not classifiable as to its carcinogenicity to humans (505)
Group 4 – Probably not carcinogenic to humans (1)

ഇതില്‍ ഗ്രൂപ്പ് 1 വിഭാഗത്തില്‍ പെടുന്ന  പദാര്‍ത്ഥങ്ങള്‍ ക്യാന്‍സര്‍ ഉണ്ടാക്കാന്‍ കൂടുതല്‍ സാദ്ധ്യതകള്‍ ഉള്ളതാണ്. എക്‌സറേ മുതല്‍ക്കുള്ള റേഡിയോ ആക്റ്റീവ് വികിരണങ്ങള്‍ , റേഡിയം , ആഴ്‌സനിക് തുടങ്ങിയ അപകടകരമായ പദാര്‍ത്ഥങ്ങള്‍ മുതല്‍  അറക്കപ്പൊടി, ഉണക്കമീന്‍, വാഹനങ്ങളുടെ പുക, ആസ്ബസ്റ്റോസ്, മിനറല്‍ ഓയില്‍,.. എന്നു തുടങ്ങി നിത്യ ജീവിതത്തില്‍ നാം ഉപയോഗിക്കുന്ന പല വസ്തുക്കളും  ഗ്രൂപ്പ് 1 പട്ടികയില്‍ പെടുന്നു. സൗരോര്‍ജ്ജവും (സൂര്യനില്‍ നിന്നുള്ള അള്‍ട്രാ വയലറ്റ് വികിരണങ്ങള്‍ ) ഈ പട്ടികയില്‍ ഉണ്ടെന്ന് ഓര്‍ക്കുക. അതായത് വെയിലു കൊണ്ടാല്‍ ക്യാന്‍സര്‍ വരും  എന്ന് ചിലര്‍ക്ക് ഈ പട്ടികയുടെ അടിസ്ഥാനത്തില്‍ തറപ്പിച്ചു പറഞ്ഞേക്കാം .  ഗ്രൂപ്പ് 2A യില്‍ ആകട്ടെ 65 ഡിഗ്രി സെന്റീഗ്രേഡിനു മുകളില്‍ ചൂടുള്ള പാനീയങ്ങള്‍ വരെ കാര്‍സിനോജനിക് ആണ്. ഒറ്റ ബുദ്ധിയിലൂടെ ഇത് മാത്രം ഉദാഹരിച്ച് ചൂടുവെള്ളം കുടിച്ചാല്‍ ക്യാന്‍സര്‍ ഉണ്ടാകുമെന്ന് പറഞ്ഞാല്‍ എങ്ങനെ ഇരിക്കും?  ബിറ്റുമിന്‍ ഗ്രൂപ്പ് 2A കാര്‍സിനോജനിക് ആണ്. ലോകാരോഗ്യ സംഘടനയുടെ കാന്‍സര്‍ കാരകമായ പദാര്‍ത്ഥങ്ങളുടെ പട്ടികയില്‍ ബിറ്റുമിന്‍ ഉള്ളതിനാല്‍ വേനല്‍ക്കാലത്ത് ടാറിട്ട റോഡിലൂടെ സഞ്ചരിക്കുന്നത് ക്യാന്‍സര്‍ ഉണ്ടാക്കും എന്നൊരു സിദ്ധാന്തം ഇറക്കിയാല്‍ എങ്ങിനെയിരിക്കും? ഇതും കഴിഞ്ഞാണ് ഗ്രൂപ്പ് 2 B വിഭാഗത്തില്‍ പെടുന്ന പദാര്‍ത്ഥങ്ങളും  സംയുക്തങ്ങളും  വികിരണങ്ങളുമെല്ലാം വരുന്നത്. അതായത് താരതമ്യേന വളരെ സാദ്ധ്യത കുറവുള്ളതും  എന്നാല്‍ പൂര്‍ണ്ണമായും തള്ളിക്കളയാന്‍ കഴിയാത്തതുമായ കാന്‍സര്‍ കാരക പദാര്‍ത്ഥങ്ങളുടെ ഒരു ലിസ്റ്റ്. ഈ പട്ടികയില്‍ 294 വസ്തുക്കളാണുള്ളത്. മൊബൈല്‍ ഫോണുളും വൈഫൈയുമെല്ലാം പ്രവര്‍ത്തിക്കുന്ന റേഡിയോ ഫ്രീക്വന്‍സി തരംഗങ്ങള്‍ ഈ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ഒരൊറ്റ പട്ടികയില്‍ കടിച്ച് തൂങ്ങി മൊബൈല്‍ ടവറുകളും വൈഫൈയുമാണ് ക്യാന്‍സര്‍ ഉണ്ടാക്കുന്നതെന്ന നെടുങ്കന്‍ ലേഖനങ്ങള്‍ ചമയ്ക്കുന്നവരും പ്രഭാഷണങ്ങള്‍ നടത്തുന്നവരും  ബോധപൂര്‍വ്വം  ഒരു കാര്യം വിട്ടുകളയുന്നു – ഇതേ പട്ടികയില്‍ പെട്രോളിയം ഉല്പന്നങ്ങള്‍ മുതല്‍ ടാല്‍കം പൗഡര്‍ വരെയും  കറ്റാര്‍ വാഴ മുതല്‍ കാപ്പിപ്പൊടി വരെയുമുള്ള മിക്ക നിത്യോപയോഗ സാധനങ്ങളും  ഉള്‍പ്പെടുന്നു. മാത്രവുമല്ല ഈ വസ്തുക്കളെല്ലാം ഏറിയും കുറഞ്ഞും ഒറ്റക്കും അല്ലാതെയും  പല രൂപത്തില്‍ നമുക്ക് ചുറ്റും ഉണ്ട്. ചില പ്രതികൂല സാഹചര്യങ്ങളും നിര്‍ദ്ദിഷ്ട അളവിലും വളരെ കൂടുതലായി ദീര്‍ഘകാലത്തെ ഉപയോഗവുമെല്ലാം  ഈ വസ്തുക്കല്‍ ക്യാന്‍സര്‍ കാരകങ്ങളായി പ്രവര്‍ത്തിക്കുവാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാകില്ല.   ഒരു ഉദാഹരണം പറയാം. എക്‌സറേ ക്യാന്‍സര്‍ കാരകമായതും  അയണൈസിംഗ് റേഡിയേഷന്‍ വിഭാഗത്തില്‍ പെടുന്നതുമായ ഒരു വികിരണമാണ്. അതുകൊണ്ട് മാത്രം  വല്ലപ്പോഴും ഒരു എക്‌സറേ എടുക്കുന്നത് ക്യാന്‍സര്‍ ഉണ്ടാക്കും എന്ന് അര്‍ത്ഥമില്ല എന്നു മാത്രവുമല്ല നിരുപദ്രവകരവുമാണെന്ന് ക്ലിനിക്കല്‍ ട്രയലുകള്‍ സൂചിപ്പിക്കുന്നു. പക്ഷേ ഒരു എക്‌സറേ ടെക്‌നീഷ്യന്റെ കാര്യം അതല്ല. ദിവസേന നൂറുകണക്കിന് എക്‌സറേകള്‍ എടുക്കുന്ന ഒരു ടെക്‌നീഷ്യന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. സൗരോര്‍ജ്ജത്തിലെ അള്‍ട്രാ വയലറ്റ് ക്യാന്‍സര്‍ കാരകമാണ്. സാധാരണ ഇടങ്ങളില്‍ ഇത് അത്ര മാരകമാകുന്നില്ല എങ്കിലും  സമുദ്ര നിരപ്പില്‍ നിന്നും വളരെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ശരീരത്തില്‍ നേരിട്ട് സൂര്യതാപം കൂടുതല്‍ നേരം ഏല്‍ക്കുന്നത് അപകടകരമാണ്. അതിനാല്‍ ഈ ക്യാന്‍സര്‍ കാരക പദാര്‍ത്ഥങ്ങളെല്ലാം  ചില പ്രത്യേക സാഹചര്യങ്ങളില്‍ പ്രത്യേക അളവില്‍ കൂടുതല്‍ ആയാല്‍ മാത്രമേ ക്യാന്‍സര്‍ ഉണ്ടാക്കാന്‍ കാരണമാവുകയുള്ളൂ. ഈ പട്ടികയിലെ ചില പദാര്‍ത്ഥങ്ങളുടെ കാര്യത്തിലാകട്ടെ   ഇത്തരം സാഹചര്യങ്ങളും  സാദ്ധ്യതകളും നഗരവീഥിയിലൂടെ കാറില്‍ സഞ്ചരിക്കുന്ന ഒരാളെ കരടി പിടിച്ച് തിന്നുവാനുള്ള സാദ്ധ്യതകള്‍ക്ക് സമവുമാണ്. 

Comments are closed.

x

COVID-19

India
Confirmed: 40,085,116Deaths: 491,127