1470-490

കര്‍ക്കിടകത്തിലെ മുരിങ്ങയ്ക്ക് ഒരു കുഴപ്പവുമില്ല

നിങ്ങളീ അധിക്ഷേപിക്കുന്ന മുരിങ്ങയിലയിലുണ്ടല്ലോ വലിയ അളവില്‍ മാംസ്യം (Proteins), വൈറ്റമിന്‍സ്(A, B1, B2, B3, B6, Folic acid, C), അയണ്‍, കാത്സ്യം, മഗ്‌നീഷ്യം, മാംഗനീസ്, സിങ്ക്, ഫൈബറുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങി ഒരുപാട് പോഷകങ്ങള്‍ അടങ്ങിയിട്ടുള്ളതാണ്. അതുകൊണ്ട് ഇത് കഴിക്കുന്നതേ, ആരോഗ്യത്തിന് നല്ലതാ. കര്‍ക്കിടകത്തിലായും ധനുവിലായാലും. പക്ഷെ വലിച്ചുവാരിക്കഴിച്ചാലും പ്രശ്‌നമാണ്. കാരണം ടാനിന്‍, ഫൈറ്റിന്‍, ഓക്‌സലേറ്റ്, നൈട്രേറ്റ്, ട്രിപ്‌സിന്‍ ഇന്‍ഹിബിറ്റര്‍ തുടങ്ങി കുറേയേറെ ആന്റിന്യൂട്രിയന്‍സും ഇതേ ഇലയിലുണ്ട്. 

ന്യുസ് ഡെസ്‌ക്: കര്‍ക്കിടകം പിറന്നേപ്പിന്നെ കിടക്കപ്പൊറുതിയില്ലാതാകുന്ന ഒരു സസ്യമാണ് മുരിങ്ങ. മുരിങ്ങയേക്കാള്‍ കൂടുതല്‍ മുരിങ്ങയിലയാണ് വില്ലന്‍. മുരിങ്ങയില കൊണ്ട് തോരന്‍, പച്ചടി, കുറുക്കിയത്, മുരിങ്ങക്ക കൊണ്ട് തോരന്‍, അവിയല്‍, സാമ്പാര്‍, അങ്ങനെ സകലതും മുരിങ്ങ കൊണ്ടു ഉണ്ടാക്കി കഴിച്ചവര്‍ മിഥുനമാസം 30 കഴിഞ്ഞാല്‍ മുരിങ്ങയില അലര്‍ജിയാകും. ആടി മാസം വരുന്നതു നോക്കി സ്വഭാവം മാറാന്‍ മുരിങ്ങമരം തുണിക്കടകളല്ല എന്ന സത്യം നാം ആദ്യം മനസിലാക്കണം. മേല്‍പ്പറഞ്ഞതൊന്നും ശാസ്ത്രീയമായി തെളിയിക്കാന്‍ പ്രചരിപ്പിക്കുന്നവര്‍ക്കായിട്ടില്ല. പറഞ്ഞു കേട്ടവ സ്വയം നിര്‍മിച്ച ആധികാരികത ചേര്‍ത്തു വീണ്ടും പ്രചരിപ്പിക്കുന്നുവെന്നുമാത്രം. 
മുള്ളാത്തയും ലക്ഷ്മീ തരുവും കഴിച്ചാല്‍ കാന്‍സര്‍ വരില്ലാന്നും പപ്പായ ഇല അരച്ചുപിഴിഞ്ഞ് സേവിച്ചാല്‍ ഡെങ്കി വൈറസ് പേടിച്ചോടുമെന്നും മാതളം ഹൃദയ രോഗനിവാരിണിയാണെന്നും പ്രചരിപ്പിക്കുന്നവരുടെ ഒരു ഉണ്ടയില്ലാ വെടിയാണ് മുരിങ്ങയിലയെ കുറിച്ചുള്ളതും. 
നിങ്ങളീ അധിക്ഷേപിക്കുന്ന മുരിങ്ങയിലയിലുണ്ടല്ലോ വലിയ അളവില്‍ മാംസ്യം (Proteins), വൈറ്റമിന്‍സ്(A, B1, B2, B3, B6, Folic acid, C), അയണ്‍, കാത്സ്യം, മഗ്‌നീഷ്യം, മാംഗനീസ്, സിങ്ക്, ഫൈബറുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങി ഒരുപാട് പോഷകങ്ങള്‍ അടങ്ങിയിട്ടുള്ളതാണ്. അതുകൊണ്ട് ഇത് കഴിക്കുന്നതേ, ആരോഗ്യത്തിന് നല്ലതാ. കര്‍ക്കിടകത്തിലായും ധനുവിലായാലും. പക്ഷെ വലിച്ചുവാരിക്കഴിച്ചാലും പ്രശ്‌നമാണ്. കാരണം ടാനിന്‍, ഫൈറ്റിന്‍, ഓക്‌സലേറ്റ്, നൈട്രേറ്റ്, ട്രിപ്‌സിന്‍ ഇന്‍ഹിബിറ്റര്‍ തുടങ്ങി കുറേയേറെ ആന്റിന്യൂട്രിയന്‍സും ഇതേ ഇലയിലുണ്ട്. ഇവ വലിയ അളവിലായാല്‍ വയറിന് പ്രശ്‌നമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മാത്രമല്ലാ, മേല്‍പ്പറഞ്ഞ പോഷകങ്ങളുടെ ആഗിരണം തടയുകയും ചെയ്യും. 

നോക്കൂ, പ്രകൃതിജന്യമായ മുരിങ്ങയിലയ്ക്കും സൈഡ് ഇഫക്റ്റുണ്ട്! പക്ഷെ, അതതിന്റെ തനത് സ്വഭാവമാണ്. ഇതിനൊന്നും മുരിങ്ങമരം കലണ്ടര്‍ നോക്കാറില്ല. ചുരുക്കിപ്പറഞ്ഞാല്‍ കര്‍ക്കിടകത്തില്‍ കഴിച്ചാലും മീനത്തില്‍ കഴിച്ചാലും കല്യാണത്തിനും മുരിങ്ങയിലയ്ക്കും ഒരേ എഫക്റ്റും സൈഡ് എഫക്റ്റുമാണ്. രണ്ടിലും ആര്‍ത്തി പാടില്ല. അത്രേയുള്ളൂ..

Comments are closed.

x

COVID-19

India
Confirmed: 37,901,241Deaths: 487,202