1470-490

ഞെട്ടിച്ച് ഹ്യുണ്ടായ് കോന ഇലക്ട്രിക്

ARAI (ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ) സര്‍ട്ടിഫൈഡ് കണക്കുപ്രകാരം ഒറ്റചാര്‍ജില്‍ 452 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ഇന്ത്യയിലെത്തുന്ന കോനയ്ക്ക് സാധിക്കുമെന്ന് ഹ്യുണ്ടായ് വ്യക്തമാക്കി.
39.2 kWh, 64 kWh എന്നീ രണ്ട് ലിഥിയം അയേണ്‍ ബാറ്ററി റേഞ്ചിലാണ് കോന ഇലക്ട്രിക് വിദേശ വിപണിയിലുള്ളത

കൊച്ചി-ഏറെനാള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഹ്യുണ്ടായ് ഇന്ത്യയിലെത്തിക്കുന്ന ആദ്യ ഇലക്ട്രിക് മോഡല്‍ കോന എസ്.യു.വി എത്തി. ARAI (ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ) സര്‍ട്ടിഫൈഡ് കണക്കുപ്രകാരം ഒറ്റചാര്‍ജില്‍ 452 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ഇന്ത്യയിലെത്തുന്ന കോനയ്ക്ക് സാധിക്കുമെന്ന് ഹ്യുണ്ടായ് വ്യക്തമാക്കി. 39.2 kWh, 64 kWh എന്നീ രണ്ട് ലിഥിയം അയേണ്‍ ബാറ്ററി റേഞ്ചിലാണ് കോന ഇലക്ട്രിക് വിദേശ വിപണിയിലുള്ളത്. ഇതില്‍ 39.2 kWh കോനയില്‍ ഒറ്റചാര്‍ജില്‍ 312 കിലോമീറ്ററും 64 kWh കോനയില്‍ 482 കിലോമീറ്റര്‍ ദൂരവുമാണ് ഇലക്ട്രിക് മൈലേജ്. ബേസ് വേരിയന്റ് 9.2 സെക്കന്‍ഡില്‍ പൂജ്യത്തില്‍നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കും. അതേസമയം രണ്ടാമത്തെ മോഡല്‍ 7.6 സെക്കന്‍ഡിലാണ് നൂറ് കിലോമീറ്റര്‍ വേഗത്തിലെത്തുക. ബേസ് മോഡലിലെ ഇലക്ട്രിക് മോട്ടോര്‍ 134 ബിഎച്ച്പി പവറും 395 എന്‍എം ടോര്‍ക്കുമേകും. 64 kWh കോനയില്‍ 210 ബിഎച്ച്പി പവറും ലഭിക്കും. മണിക്കൂറില്‍ പരമാവധി 167 കിലോമീറ്ററാണ് വേഗത. ഒമ്പതര മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഫാസറ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 54 മിനിറ്റിനുള്ളില്‍ 80 ശതമാനം ചാര്‍ജ് ചെയ്യാം.
രൂപത്തില്‍ ഇന്ധന കാറുകളുടെ അതേ ശൈലിയാണ് ഇലക്ട്രിക് കോന പിന്തുടരുന്നത്. എന്നാല്‍ മുന്‍ഭാഗത്തെ പതിവ് ഗ്രില്‍ എടുത്തു കളഞ്ഞു. ചാര്‍ജിങ് സോക്കറ്റ് മുന്‍വശത്താണ്. പ്രീമിയം കാറുകള്‍ക്ക് സമാനമാണ് ഉള്‍വശം. നിലവില്‍ വിദേശത്തുള്ള റഗുലര്‍ കോനയെക്കാള്‍ 15 എംഎം നീളവും 20 എംഎം ഉയരവും ഇലക്ട്രിക്കിന് കൂടുതലുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലൈന്‍ സെന്‍ട്രിങ് സിസ്റ്റം, റിയര്‍ ക്രോസിങ് ട്രാഫിക് അലര്‍ട്ട്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ് തുടങ്ങി നിരവധി ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനങ്ങളും കോനയിലുണ്ടാകും.
ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത ശേഷം ചെന്നൈ പ്ലാന്റിലാണ് കോന അസംബ്ലിള്‍ ചെയ്യുക. ആദ്യഘട്ടത്തില്‍ 1000 കോന ഇലക്ട്രിക്കാണ് ഇന്ത്യയിലേക്ക് ഹ്യുണ്ടായ് കൊണ്ടുവരുന്നത്. വിപണിയിലേ ആവശ്യകത വിലയിരുത്തി കൂടുതല്‍ യൂണിറ്റുകള്‍ പിന്നീട് ഇങ്ങോട്ടെത്തിക്കും. ഏകദേശം 20-25 ലക്ഷത്തിനുള്ളില്‍ വില പ്രതീക്ഷിക്കാം.

Comments are closed.

x

COVID-19

India
Confirmed: 38,903,731Deaths: 488,884