1470-490

ഭൂമി മാത്രമല്ല സൂര്യനും സഞ്ചരിക്കുന്നുണ്ട്

ജൂണ്‍ 21 : ഈ ദിവസത്തിന് ഭൂമിശാസ്ത്രപരമായി ഒത്തിരി പ്രാധാന്യം ഉണ്ട്. ഉത്തരാര്‍ദ്ധ ഗോളത്തില്‍ താമസിക്കുന്ന നമുക്ക് ഏറ്റവും ദൈര്‍ഘ്യം കൂടിയ പകല്‍ ഇന്നാണ് സൂര്യോദയവും, സൂര്യാസ്തമയവും നിഴലുമൊക്കെ ശ്രദ്ധിക്കുന്നവര്‍ക്ക് ഈ ദിവസം എളുപ്പം മനസിലാവും. ഭൂമിയിലെ എല്ലാ ഭാഗത്തും താമസിക്കുന്നവര്‍ക്കും ഈ ദിവസത്തിന് പ്രാധാന്യം ഉണ്ട്. 

ഭൂമിയെ അപേക്ഷിച്ചു സൂര്യന്‍ അല്ല സഞ്ചരിക്കുന്നത്. ഭൂമി ആണ് സൂര്യന് ചുറ്റും സഞ്ചരിക്കുന്നതും, സ്വയം കറങ്ങുന്നതും. പക്ഷെ ഇവിടെ പറയുന്നത് അതല്ല.
ഭൂമിയില്‍നിന്നു നോക്കുമ്പോള്‍ കാണുന്ന സൂര്യ ചലനങ്ങളെയാണ്. അതായത് അയന ചലനങ്ങളെ. 6 മാസം സൂര്യന്‍ തെക്കുനിന്നു വടക്കോട്ടും. പിന്നെ വടക്കു നിന്ന് U ടേണ്‍ എടുത്തു 6 മാസം തെക്കോട്ടും സഞ്ചരിക്കുന്നുണ്ട്. 
yes.. സൂര്യന്‍ ഇന്ന് സൂര്യനു പോകാവുന്ന മാക്‌സിമം വടക്കേ അറ്റത്താണ് ഉള്ളത്. ഇന്ന് U ടേണ്‍ എടുത്തു നാളെ മുതല്‍ തെക്കോട്ട് സഞ്ചരിക്കും. 
ഭൂമിയുടെ പരിക്രമണാക്ഷവും ഭ്രമണാക്ഷവും തമ്മിലുള്ള 23½° ചരിവ് മൂലമാണ് സൂര്യന്‍ ആറ് മാസം വടക്കോട്ടും (ഉത്തരായനം) തുടര്‍ന്ന് ആറ് മാസം തെക്കോട്ടും (ദക്ഷിണായനം) നീങ്ങി ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നതായി നമുക്ക് അനുഭവപ്പെടുന്നത്.

ജൂണ്‍ 21 : ഈ ദിവസത്തിന് ഭൂമിശാസ്ത്രപരമായി ഒത്തിരി പ്രാധാന്യം ഉണ്ട്. ഉത്തരാര്‍ദ്ധ ഗോളത്തില്‍ താമസിക്കുന്ന നമുക്ക് ഏറ്റവും ദൈര്‍ഘ്യം കൂടിയ പകല്‍ ഇന്നാണ് !
സൂര്യോദയവും, സൂര്യാസ്തമയവും നിഴലുമൊക്കെ ശ്രദ്ധിക്കുന്നവര്‍ക്ക് ഈ ദിവസം എളുപ്പം മനസിലാവും. ഭൂമിയിലെ എല്ലാ ഭാഗത്തും താമസിക്കുന്നവര്‍ക്കും ഈ ദിവസത്തിന് പ്രാധാന്യം ഉണ്ട്. 

ഉത്തര ധ്രുവത്തില്‍ പോയാല്‍ ഈ ദിവസം 24 മണിക്കൂറും കേരളത്തില്‍ രാവിലെ 9 മണിക്ക് സൂര്യനെ കാണുന്നതുപോലെ അത്ര ഉയരത്തില്‍ സൂര്യന്‍ ഉണ്ടാവും. രാവിലെ കിഴക്കും, ഉച്ചയ്ക്ക് തെക്കും, വൈകീട്ട് പടിഞ്ഞാറും, രാത്രി 12 മണിക് വടക്കും സൂര്യന്‍ പ്രകാശം പരത്തി ആകാശത്തുതന്നെ ഉണ്ടാവും. 
ഇനി ഓരോ ദിവസവും സൂര്യന്റെ വട്ടം ചുറ്റല്‍ കുറേശേ താണു വരും. മൂന്നു മാസം കഴിഞ്ഞാല്‍ സൂര്യന്‍ ചക്രവാളത്തിനും താഴ്‌പ്പോട്ട് പോവും. പിന്നെ അഞ്ചാറു മാസക്കാലം സൂര്യനെ അവിടെ കാണുവാനെ പറ്റില്ല. ഉത്തര ധ്രുവത്തിലെ കാര്യമാണ് പറഞ്ഞത്.

ഇനി ഇന്ന് നമ്മള്‍ അന്റാര്‍ട്ടിക്കയില്‍ പോയാലോ ? 
അവിടെ ഇന്ന് സൂര്യനെ കാണുവാനെ സാധിക്കില്ല. 24 മണിക്കൂറും സൂര്യന്‍ ചക്രവാളത്തിനു താഴെ ആയിരിക്കും. ഇനി അന്റാര്‍ട്ടിക്കയില്‍ സൂര്യന്‍ ഉദിക്കണമെങ്കില്‍ മാസങ്ങള്‍ കഴിയണം.

* നാട്ടുംപ്രദേശത്തു താമസിക്കുന്നവര്‍ക്ക് കുട്ടികള്‍ക്ക് കാണിച്ചു കൊടുക്കാന്‍ പറ്റിയ ലളിതമായ പരീക്ഷണം ഇതാ.
എല്ലാ ഞായറാഴചയും രാവിലെ ഒരു കൃത്യ സമയത്തു ഒരു കൃത്യ സ്ഥാനത്തുനിന്ന് സൂര്യനെ നോക്കുക. മരങ്ങളുടെയോ മറ്റോ ഇടയ്ക്കുകൂടെ ആണെകില്‍ നല്ലതു. എന്നിട്ട് സൂര്യന്റെ സ്ഥാനം നോക്കി വയ്ക്കുക. എല്ലാ ആഴ്ചയിലും കൃത്യ സമയത്തു, കൃത്യ സ്ഥാനത്തുനിന്ന് സൂര്യനെ നോക്കുക. അപ്പോള്‍ സൂര്യന്റെ ചലനം നമുക്ക് കൃത്യമായി മനസിലാവും (y)

നാളെ മുതല്‍ നോക്കാന്‍ തുടങ്ങിയാല്‍ സൂര്യന്‍ ഓരോ ദിവസവും തെക്കോട്ട്-തെക്കോട്ട് പോവുന്നു എന്ന് കാണാം. 6  മാസം ഇത് തുടരും. പിന്നെ ഡിസംബര്‍ 22  നു സൂര്യന്‍ തെക്കേ അറ്റത്തുനിന്നു U ടേണ്‍ വടക്കോട്ട്-വടക്കോട്ട് പോരും.

മാര്‍ച്ച 20 നും, സെപ്റ്റംബര്‍ 22 നും സൂര്യന്‍ തെക്കും അല്ല, വടക്കും അല്ലാതെ നേരെ കിഴക്കു ഉദിക്കും. അതാണ് വിഷുവം (Equinox). അല്ലെങ്കില്‍ സമരാത്രദിനം (y)

* സ്‌കൂളില്‍ ആണെകില്‍ ടീച്ചര്‍മാര്‍ക്ക് ആഴ്ചയില്‍ ഏതെങ്കിലും ഒരു ദിവസം തിരഞ്ഞെടുത്തു അസംബ്ലി കഴിയുമ്പോള്‍ കൃത്യമായ ഒരിടത്തുനിന്നും സൂര്യന്റെ സ്ഥാനം നോക്കാം. അല്ലെങ്കില്‍ ഏതെങ്കിലും ഉയരമുള്ള വസ്തുവിന്റെ നിഴലിന്റെ സ്ഥാനം മാര്‍ക്ക് ചെയ്തു വെക്കാം. പല ആഴ്ചയിലും ഇത് തുടര്‍ന്നാല്‍ അയന ചലനങ്ങള്‍ മനസിലാവും . കുട്ടികള്‍ക്ക് സ്വയം ചെയ്തു അയന ചലനങ്ങള്‍ മനസിലാക്കുവാന്‍ ഇത്ര നല്ല പരീക്ഷണം വേറെ ഇല്ല.

കടപ്പാട്- ബൈജുരാജ്

Comments are closed.

x

COVID-19

India
Confirmed: 33,697,581Deaths: 447,373