1470-490

അപ്പോ എന്നു തീരും ഈ മത്തി പ്രശ്‌നം

സമുദ്രോപരിതലത്തിലെ താപനില, കാലാവസ്ഥാ വ്യതിയാനം മൂലം സാധാരണ ഗതിയിലും വളരെ ഉയരുന്ന പ്രതിഭാസത്തിനാണ് എല്‍ നിനോ  എന്ന് പറയുന്നത് (ഇതിന്റെ നേര്‍ വിപരീത പ്രതിഭാസത്തെ ലാ നീനാ (La Niña) എന്നും വിളിക്കും). ഇങ്ങനെ  താപ നിലയില്‍ ഉണ്ടാകുന്ന വ്യതിയാനം മത്തിയുടെ   പ്രതില്‍പ്പാദനത്തെ കാര്യമായി ബാധിക്കുകയും ലഭ്യത ഗണ്യമായി കുറയുകയും ചെയ്യും.

മത്തിയുടെ വില കിലോയ്ക്ക് 350 രൂപ വരെ എത്തിയിരിക്കുന്നു. ലഭ്യത കുറയുന്നതാണ്  വില കൂടുവാന്‍ കാരണം എന്ന് അറിയാമല്ലോ? പക്ഷെ എന്ത് കൊണ്ടാവാം മത്തിയുടെ ഉല്‍പ്പാദനം ഈ വര്‍ഷം കുറയാന്‍ കാരണം? 
എല്‍ നിനോ (El Niño) എന്ന കാലാവസ്ഥാ വ്യതിയാനം കൊണ്ടുണ്ടാവുന്ന പ്രതിഭാസമാണ് മത്തിയുടെ ലഭ്യത ക്കുറവിന് കാരണമാകുന്നത് എന്നാണ് മുന്‍ പഠനങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.  

എന്താണ് എല്‍ നിനോ (El Niño)?
സമുദ്രോപരിതലത്തിലെ താപനില, കാലാവസ്ഥാ വ്യതിയാനം മൂലം സാധാരണ ഗതിയിലും വളരെ ഉയരുന്ന പ്രതിഭാസത്തിനാണ് എല്‍ നിനോ  എന്ന് പറയുന്നത് (ഇതിന്റെ നേര്‍ വിപരീത പ്രതിഭാസത്തെ ലാ നീനാ (La Niña) എന്നും വിളിക്കും). ഇങ്ങനെ  താപ നിലയില്‍ ഉണ്ടാകുന്ന വ്യതിയാനം മത്തിയുടെ   പ്രതില്‍പ്പാദനത്തെ കാര്യമായി ബാധിക്കുകയും ലഭ്യത ഗണ്യമായി കുറയുകയും ചെയ്യും.

ഇതൊരു പുതിയ പ്രതിഭാസം ആണോ?

അല്ല. തെക്കേ അമേരിക്കന്‍ രാജ്യമായ ചിലിയിലെ മത്സ്യ ബന്ധന തൊഴിലാളികള്‍ ആണ് പതിനാറാം നൂറ്റാണ്ടില്‍   അസാ ധാരണമായ താപനിലാ വ്യതിയാനം പസഫിക്ക് സമുദ്രത്തിന്റെ ഉപരിതലത്തില്‍ കണ്ടെത്തിയത്. ക്രിസ്തുമസിനു ശേഷം ജനുവരി മാസത്തില്‍ കണ്ടതിനാല്‍ ഈ പ്രതിഭാസത്തെ  Christ Child (സ്പാനിഷ് El Niño അല്ലെങ്കില്‍ ഉണ്ണിയേശു) എന്ന് വിളിക്കപ്പെട്ടു. നേച്ചര്‍ എന്ന ശാസ്ത്ര ജേര്‍ണലില്‍ പറഞ്ഞിരിക്കുന്നത് (Sardines and anchovies cycle with climate 2003 | Nature | doi:10.1038/news030106-13)  എല്‍ നിനോ എല്ലാ മൂന്നു മുതല്‍ ഏഴു വര്‍ഷങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്ന പ്രതിഭാസമാണ് എന്നാണ്. 

അപ്പോള്‍ ഇനി എന്ന് മുതല്‍ മത്തി ലഭിക്കും?
ഉടനെയൊന്നും  മത്തിയുടെ ലഭ്യത കൂടും എന്ന പ്രത്യാശക്കു വലിയ വകയില്ല കാരണം  El Niño യുടെ സ്വാധീനം ചിലപ്പോള്‍ മാസങ്ങളോളം നില്‍ക്കാം എന്നതു തന്നെ. ഇത് എത്രകാലം എന്നത് പഠനങ്ങളില്‍ ഒന്നും കൃത്യമായി പറഞ്ഞിട്ടും ഇല്ല. കാത്തിരുന്നു കാണുക തന്നെ.

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952