1470-490

ഗുവാഹത്തിയിലും കാവി ഭീതി; മുസ്ലിം യുവാക്കളെ ആക്രമിച്ചു

നാല് ബൈക്കുകളിലെത്തിയ അക്രമികളാണ് യുവാക്കളെ മര്‍ദ്ദിച്ചത്. പ്രദേശത്തെ മെഡിക്കല്‍ സ്‌റ്റോറില്‍ എത്തിയ ഇവര്‍ ജീവനക്കാരന്‍ റാഖിബുല്‍ ഹക്കിനെയാണ് ആദ്യം മര്‍ദ്ദിച്ചത്. സമീപത്തെ ചായക്കടയില്‍ ജോലിചെയ്യുന്ന കുര്‍ബാന്‍ ഖാനെയും ബുറാന്‍ അലിയേയും പിന്നീട് ഇവര്‍ മര്‍ദ്ദിച്ചു.

ഗുഹാവത്തി: ഉത്തരേന്ത്യയില്‍ കാവി ഭീകരത തുടരുന്നു. ജയ് ശ്രീരാം വിളിക്കാത്തതിന്റെ പേരില്‍ മുസ്ലിം യുവാക്കളെ ഒരു വിഭാഗം സംഘപരിവാര്‍ അക്രമികള്‍ തല്ലിച്ചതച്ചു.
അസമിലെ ബാര്‍പേട്ട ജില്ലയിലാണ് ജയ് ശ്രീറാം വിളിക്കാത്തതിന് നാലുപേര്‍ ചേര്‍ന്ന് യുവാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയത്. ഫക്രുദീന്‍ അലി അഹമ്മദ് മെഡിക്കല്‍ കോളേജിന് സമീപം വെള്ളിയാഴ്ചയാണ് സംഭവം

നാല് ബൈക്കുകളിലെത്തിയ അക്രമികളാണ് യുവാക്കളെ മര്‍ദ്ദിച്ചത്. പ്രദേശത്തെ മെഡിക്കല്‍ സ്‌റ്റോറില്‍ എത്തിയ ഇവര്‍ ജീവനക്കാരന്‍ റാഖിബുല്‍ ഹക്കിനെയാണ് ആദ്യം മര്‍ദ്ദിച്ചത്. സമീപത്തെ ചായക്കടയില്‍ ജോലിചെയ്യുന്ന കുര്‍ബാന്‍ ഖാനെയും ബുറാന്‍ അലിയേയും പിന്നീട് ഇവര്‍ മര്‍ദ്ദിച്ചു. യാതൊരു പ്രകോപനവുമില്ലാതെയാണ് ഇവര്‍ ജയ് ശ്രീറാം വിളിക്കണമെന്ന് പറഞ്ഞ് എല്ലാവരേയും മര്‍ദ്ദിച്ചതെന്ന് ബാര്‍പേട്ട വെസ്റ്റ് ട്രേഡേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജാക്കിര്‍ ഹുസൈന്‍ പറഞ്ഞു. ജാക്കിറിനെയും അക്രമികള്‍ മര്‍ദ്ദിച്ചിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651