1470-490

കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയുടെ ചിറകില്‍, തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസ് നീക്കം

തങ്ങളുടെ രാജിക്ക് പിന്നില്‍ ബി.ജെ.പി. അല്ലെന്ന് വിമത എം.എല്‍.എമാര്‍ വ്യക്തമാക്കിയിരുന്നെങ്കിലും ശനിയാഴ്ച വൈകീട്ട് ഇവര്‍ മുംബൈയിലേക്ക് യാത്ര ചെയ്തത് ബി.ജെ.പി. എം.പിയുടെ വിമാനത്തിലായിരുന്നുവെന്നാണ് വിവരം. ബി.ജെ.പിയുടെ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖറിന്റെ വിമാനത്തിലാണ് പത്ത് എം.എല്‍എമാരും മുംബൈയിലെത്തിയത്.

മുംബൈ: എംഎല്‍എ സ്ഥാനം രാജി വച്ച് മുംബൈയില്‍ ഹോട്ടലില്‍ തങ്ങുന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ചിറകില്‍. അതീവ സുരക്ഷയാണ് ഹോട്ടലിനായി ഒരുക്കിയിട്ടുള്ളത്. അനുനയ നീക്കത്തിനായി കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നുണ്ടെങ്കിലും ഇതിനുള്ള സാഹചര്യമില്ലെന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞദിവസം രാത്രിയോടെയാണ് ഇവര്‍ മുംബൈയിലെത്തിയത്. മുംബൈയിലെ സോഫിടെല്‍ ഹോട്ടലിലാണ് താമസം. യു.എസ്. സന്ദര്‍ശനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ഇന്നു ബാംഗ്ലൂരിലെത്തി. 13 ഭരണകക്ഷി എംഎല്‍എമാരാണ് രാജി കത്ത് നല്‍കിയിരിക്കുന്നത്. ഇതോടെ യുപിഎ ഭരണം കര്‍ണാടകയില്‍ ഏതു നിമഷവും തകരുമെന്ന അവസ്ഥയിലാണ്. തങ്ങളുടെ രാജിക്ക് പിന്നില്‍ ബി.ജെ.പി. അല്ലെന്ന് വിമത എം.എല്‍.എമാര്‍ വ്യക്തമാക്കിയിരുന്നെങ്കിലും ശനിയാഴ്ച വൈകീട്ട് ഇവര്‍ മുംബൈയിലേക്ക് യാത്ര ചെയ്തത് ബി.ജെ.പി. എം.പിയുടെ വിമാനത്തിലായിരുന്നുവെന്നാണ് വിവരം. ബി.ജെ.പിയുടെ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖറിന്റെ വിമാനത്തിലാണ് പത്ത് എം.എല്‍എമാരും മുംബൈയിലെത്തിയത്. കര്‍ണാടകയിലെ നിലവിലെ സംഭവവികാസങ്ങള്‍ക്ക് പിന്നില്‍ ബി.ജെ.പിക്കു പങ്കില്ലെന്ന് ബി.എസ്. യെദ്യൂരപ്പ പറയുന്നു.

Comments are closed.

x

COVID-19

India
Confirmed: 33,504,534Deaths: 445,385