1470-490

മെര്‍ക്കുറിയുടെ വടിയെങ്ങനെ ഡോക്റ്റര്‍മാരുടെ സിംബലായി

റോമന്‍ ദൈവമായ മെര്‍ക്കുറി കച്ചവടക്കാരുടെയും, കള്ളന്മാരുടെയും, കൊള്ളക്കാരുടെയും കാവല്‍ ദൈവമാണ്. ഈ മൂന്നു മേഖലകളും ഡോക്റ്റര്‍മാര്‍ക്ക് ധാര്‍മികമായി ചേരുന്നതുമല്ല. എന്നിട്ടും ഇപ്പോഴും ഈ സംബലുമായി ഡോക്റ്റര്‍മാര്‍ തുടരുന്നതിനെ ചിലര്‍ പരിഹസിക്കുന്നുമുണ്ട്.

ഡോക്റ്റര്‍മാരുടെ സിംബല്‍ കണ്ടിട്ടില്ലേ. രണ്ടു പാമ്പുകള്‍ ചുറ്റിക്കിടക്കുന്ന ചിറകുള്ള വടി. ഇത് സത്യത്തില്‍ ഡോക്റ്റര്‍മാരുടെ സിംബലായതിനു പിന്നില്‍ ഒരു അബദ്ധമാണത്രെ. പക്ഷേ അബദ്ധമാണെന്നറിഞ്ഞിട്ടും ഇതുവരെ മാറ്റാന്‍ ഡോക്റ്റര്‍മാരുടെ സംഘടന തീരുമാനിച്ചിട്ടില്ല. രണ്ടു പാമ്പുകള്‍ ചുറ്റിക്കിടക്കുന്ന ചിറകുള്ള വടി റോമന്‍ ദൈവമായ മെര്‍ക്കുറിയുടേതാണ്. ദേവന്മാരുടെ സന്ദേശവാഹകനാണ് മെര്‍ക്കുറി. അതാണ് ചിറകുള്ള വടി. അതുകൊണ്ടു തെന്നെയാണ് ഏറ്റവും വേഗത്തില്‍ കറങ്ങുന്ന ഗ്രഹത്തിന് മെര്‍ക്കുറി എന്ന് പേരിട്ടതും. എന്നാല്‍ മെര്‍ക്കുറിയുടെ വടിയല്ല ശരിക്കും ഡോക്ടര്‍മാരുടെ ചിഹ്നം. അതിനോട് സാമ്യമുള്ള, വൈദ്യത്തിന്റെ ഗ്രീക്ക് ദൈവമായ എസ്‌കലിപിയസിന്റെ ചിഹ്നമായ ഒരു വടിയില്‍ ഒരു പാമ്പ് ചുറ്റിക്കിടക്കുന്നതാണ് ശരിയായ ചിഹ്നം. ആര്‍ക്കോ ഇതു രണ്ടും മാറിപ്പോയതാണ്. 1902ല്‍ US Army medical corps ലെ ആരോ ആണ് ഈ അബദ്ധത്തിനു പുറകില്‍ എന്ന് പറയപ്പെടുന്നു. ബാക്കിയുള്ളവര്‍ അത് ആവര്‍ത്തിച്ചു.
റോമന്‍ ദൈവമായ മെര്‍ക്കുറി കച്ചവടക്കാരുടെയും, കള്ളന്മാരുടെയും, കൊള്ളക്കാരുടെയും കാവല്‍ ദൈവമാണ്. ഈ മൂന്നു മേഖലകളും ഡോക്റ്റര്‍മാര്‍ക്ക് ധാര്‍മികമായി ചേരുന്നതുമല്ല. എന്നിട്ടും ഇപ്പോഴും ഈ സംബലുമായി ഡോക്റ്റര്‍മാര്‍ തുടരുന്നതിനെ ചിലര്‍ പരിഹസിക്കുന്നുമുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 31,371,901Deaths: 420,551