1470-490

മുംബൈയിലെ ഹോട്ടലിനു മുന്നില്‍ ധര്‍ണയ്ക്ക് കോണ്‍ഗ്രസ്, തടയാന്‍ ബിജെപി

എംഎല്‍എമാരെ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷ കൈവിട്ടിട്ടില്ല കോണ്‍ഗ്രസ്. അതുപോലെ പൂര്‍ണ സുരക്ഷ നല്‍കാന്‍ മഹാരാഷ്ട്ര ബിജെപിക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ എന്തു സംഭവിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു തീര്‍ച്ചയുമില്ല. ആശുത്രിക്കു മുമ്പില്‍ ധര്‍ണ നടത്താന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത് സംഘര്‍ഷത്തിനു കാരണമായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ബെംഗളൂരു: കര്‍ണാടക സര്‍ക്കാര്‍ പിടിക്കാന്‍ പതിനെട്ടാമത്തെ അടവും പയറ്റി കോണ്‍ഗ്രസ്. രാജി വച്ച 13 പേര്‍ക്കും മന്ത്രി സ്ഥാനമാണ് പുതിയ വാഗ്ദാനം. എന്നാല്‍ ഈ വാഗ്ദാനത്തില്‍ എംഎല്‍എമാര്‍ വീണിട്ടില്ല. ഇന്നലെ വൈകിയും വിലപേശല്‍ തുടരുകയാണ്. ഒത്തു തീര്‍പ്പ്അംഗീകരിച്ചാല്‍ നിലവിലെ മന്ത്രിമാരെ എങ്ങനെ സ്വാധീനിക്കുമെന്ന കോണ്‍ഗ്രസ് നേരിടുക ഏറ്റവും വലിയ ഭീഷണി. എന്തു വില കൊടുത്തും ഭരണം നിലനിര്‍ത്താന്‍ എഐഐസിസി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേ സമയം തങ്ങള്‍ ഒറ്റക്കെട്ടാണെന്നും ഞങ്ങളെ പിന്‍തിരിപ്പിക്കാന്‍ കഴിയില്ലെന്നുമാണ് രാജി വച്ചവരുടെ നിലപാട്. ബംഗളൂരുവിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ഇന്നലെ അര്‍ദ്ധരാത്രിയും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച തുടരുകയാണ്.
സിദ്ധരാമയ്യ, ജി പരമേശ്വര എന്നീ നേതാക്കളാണ് കെ.സി വേണുഗോപാലിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. ഡി.കെ ശിവകുമാറാവട്ടെ എം.എല്‍എമാരുമായും ജെ.ഡി.എസുമായും ആശയവിനിമയം തുടരുന്നു.ജെ.ഡി.എസ് നേതാവ് ദേവഗൗഡ ജെ.ഡി.എസ്‌കോണ്‍ഗ്രസ് നേതാക്കളുമായും ഇന്നലെ കൂടിക്കാഴ്ച നടത്തി. എംഎല്‍എമാരെ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷ കൈവിട്ടിട്ടില്ല കോണ്‍ഗ്രസ്. അതുപോലെ പൂര്‍ണ സുരക്ഷ നല്‍കാന്‍ മഹാരാഷ്ട്ര ബിജെപിക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ എന്തു സംഭവിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു തീര്‍ച്ചയുമില്ല. ആശുത്രിക്കു മുമ്പില്‍ ധര്‍ണ നടത്താന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത് സംഘര്‍ഷത്തിനു കാരണമായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 33,448,163Deaths: 444,838