1470-490

എല്ലാത്തിന്റേം കൂടി വിമാനത്തിനു മാത്രമെന്താ വേഗത കൂടാത്തേ

* സത്യം പറഞ്ഞാല്‍ 1960-കളില്‍ ഉണ്ടായിരുന്ന വിമാനങ്ങളെക്കാള്‍ 10 % പതുക്കെ ആണ് ഇന്നത്തെ വിമാനങ്ങള്‍ സഞ്ചരിക്കുന്നത്രെ.
വിമാനത്തിന്റെ വേഗം ഏതാണ്ട് 1200 കിലോമീറ്റര്‍ അഥവാ Sound barrier എന്ന വേഗത്തേക്കാള്‍ കൂട്ടുന്നതില്‍ ചില പ്രശനങ്ങള്‍ ഉണ്ട്. ശബ്ദത്തിന്റെ വേഗത മണിക്കൂറില്‍ ആവറേജ് 1,235 km ആണ്. ഈ വേഗതയെ ആണ് Sound barrier എന്ന് പറയുന്നത്. 

ശാസ്ത്രത്തിന്റെ അപാരമായ വേഗത ലോകത്തെയാകെ മാറ്റി മറിച്ചിരിക്കുന്നു. കഴിഞ്ഞ അമ്പതു വര്‍ഷങ്ങള്‍ ശാസ്ത്ര വളര്‍ച്ചയില്‍ വളരെ പ്രധാനമായ ഒരു കാലയളവു ത്‌ന്നെയാണ്. ഇതില്‍ കഴിഞ്ഞ ഇരുപതു വര്‍ഷമാണ് ശാസ്ത്രം ലോകത്തെ വലിയ തോതില്‍ മാറ്റിയതെന്ന് ഇക്കാലത്ത് ജീവിച്ചവര്‍ക്കറിയാം. ശാസ്ത്രം സകലതിന്റെയും വേഗത വര്‍ധിപ്പിച്ചു. വിമാനത്തിന്റേതൊഴികെ. ിതിനു കാരണം എന്തായിരിക്കും. വിമാനത്തിന്റെ വേഗത ഇനിയും കൂട്ടുവാന്‍ കഴിയില്ലേ.
ജെറ്റ് എന്‍ജിന്‍ ഉള്ള വിമാനം പറക്കുവാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ 78 വര്‍ഷങ്ങള്‍ കഴിഞ്ഞു ! എന്നിട്ടും എന്തുകൊണ്ടാണ് വിമാനത്തിന്റെ വേഗതയില്‍ കാര്യമായ വ്യത്യാസമുണ്ടാവാത്തത് ?

* സത്യം പറഞ്ഞാല്‍ 1960-കളില്‍ ഉണ്ടായിരുന്ന വിമാനങ്ങളെക്കാള്‍ 10 % പതുക്കെ ആണ് ഇന്നത്തെ വിമാനങ്ങള്‍ സഞ്ചരിക്കുന്നത്രെ.
വിമാനത്തിന്റെ വേഗം ഏതാണ്ട് 1200 കിലോമീറ്റര്‍ അഥവാ Sound barrier എന്ന വേഗത്തേക്കാള്‍ കൂട്ടുന്നതില്‍ ചില പ്രശനങ്ങള്‍ ഉണ്ട്. ശബ്ദത്തിന്റെ വേഗത മണിക്കൂറില്‍ ആവറേജ് 1,235 km ആണ്. ഈ വേഗതയെ ആണ് Sound barrier എന്ന് പറയുന്നത്. 
ഈ വേഗതയില്‍ വിമാനം സ്പീഡ് കൂട്ടുമ്പോള്‍ സാധാരണ അനുഭവപ്പെടാത്ത ചില പ്രത്യേക ബലം വിമാനത്തെ പിന്നോട്ട് വലിക്കുന്നു എന്ന് കണ്ടെത്തി. രണ്ടാം ലോക മഹായുദ്ധകാലത്തു യുദ്ധവിമാനങ്ങള്‍ പറപ്പിച്ച ചില പൈലറ്റുമാരാണ് ആദ്യം ഇത് ശ്രദ്ധിക്കുന്നത്. തങ്ങളുടെ വിമാനം ശബ്ദ വേഗത്തോടടുക്കുമ്പോള്‍ പിന്നീട് എത്ര ശ്രമിച്ചാലും വേഗം കൂടുന്നില്ല എന്ന് കണ്ടെത്തി ! ഈ വേഗത മറികടക്കുവാന്‍ വളരെ അധികം ഊര്‍ജവും, പ്രത്യേകം ഡിസൈന്‍ ചെയ്ത എയ്റോഡൈനാമിക്ക് ഷേപ്പും വേണം.

* വിമാനം ശബ്ദവേഗത്തേക്കാള്‍ പതുക്കെ പോവുമ്പോള്‍ വിമാനത്തിന്റെതന്നെ ശബ്ദ  തരംഗങ്ങള്‍ക്ക് ( pressure waves ) രക്ഷപെടുവാന്‍ സാധിക്കും.  

* വിമാനം ശബ്ദവേഗത്തില്‍ പോവുമ്പോള്‍ കട്ടി കൂടിയ ശബ്ദ  തരംഗങ്ങള്‍ക്ക് രക്ഷപ്പെടുവാന്‍ സാധിക്കില്ല.

* ഇനി വിമാനം ശബ്ദവേഗത്തേക്കാള്‍ വേഗത്തില്‍ പോവുമ്പോഴോ ? അപ്പോള്‍ ഈ കട്ടി കൂടിയ ശബ്ദ തരംഗത്തെയും തള്ളിനീക്കി ആയിരിക്കും വുമാണത്തിനു പോകേണ്ടി വരിക. അതിനാല്‍ വളരെ കൂടുതല്‍ ഊര്‍ജം വിമാനം ചെലവഴിക്കണം.

ശബ്ദ വേഗത്തേക്കാള്‍ വേഗത്തില്‍ പോകുന്ന ധാരാളം വിമാനങ്ങള്‍ പണ്ടുമുതലേ ഉണ്ട്. പക്ഷെ അവയൊന്നും യാത്രാ വിമാനങ്ങള്‍ അല്ല. 
ആകെ ഉണ്ടായിരുന്ന കോണ്‍കോര്‍ഡ് വിമാനം ടിക്കറ്റു ചാര്ജും, മെയ്ന്റനന്‍സ് കോസ്റ്റും കൂടുതലായതിനാല്‍ നിര്‍ത്തലാക്കി.

ഇനിയും വിമാനത്തിന് കൂടുതല്‍ വേഗതയില്‍ പോകണം എങ്കില്‍ വായു കുറവുള്ള കൂടുതല്‍ ഉയരത്തിലൂടെ പോകണം.
പക്ഷെ.. കൂടുതല്‍ ഉയരത്തില്‍ പോയാല്‍ വിമാനത്തിന്റെ എന്‍ജിനു കത്തുവാന്‍ ആവശ്യമായ ഓക്‌സിജന്‍ കിട്ടില്ല.
അതിനാല്‍ വിമാനത്തിന് താരതമ്യേന ചെലവ് കുറഞ്ഞു പോകാന്‍ പറ്റിയ ഏറ്റവും കൂടുതല്‍ ഉയരത്തില്‍, കൂടുതല്‍ വേഗത്തില്‍ ആണ് ഇപ്പോള്‍ യാത്രാ വിമാനങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത്.. ഇനിയും വേഗത കൂട്ടിയാല്‍ ചിലവു പല മടങ്ങു വര്‍ധിക്കും.

കടപ്പാട്- ബൈജുരാജ്

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651