1470-490

18ാം പടി ഒരു മോട്ടിവേറ്റഡ് സിനിമ

പരിചിതമല്ലാത്ത കഥാപാത്രങ്ങളാണ് ഭൂരിഭാഗവുമെങ്കിലും എല്ലാവരെയും ഇഷ്ടപ്പെടും. ലാഗിങ് ഒഴിച്ചാല്‍ മറ്റു പ്രശ്‌നങ്ങളൊന്നും സിനിമയിലില്ല. ഒടിയന്‍ കാണാന്‍ പോയ മാനസികാവസ്ഥയില്‍ ഈ സിനിമയ്ക്ക് പോകേണ്ടതില്ലെന്നര്‍ത്ഥം.
മമ്മുട്ടിയുടെ വേഷം മികച്ചതാണ്. കുറഞ്ഞ സീനുകളിലേയുള്ളൂവെങ്കിലും മികച്ച പ്രകടനം മമ്മുട്ടി കാഴ്ച വച്ചു എന്നു പറയണം.

ഷാജി നടേശന്‍ നിര്‍മിച്ച് ശങ്കര്‍രാമകൃഷ്ണന്‍ സംവിധാനം ചെയ്ത 18ാം പടി എന്ന ചിത്രം ഒരു മോട്ടിവേഷനല്‍ സിനിമ. വന്‍ താരനിരയുടെ ചിത്രങ്ങള്‍ പോസ്റ്ററില്‍ കാണുന്നുണ്ടെങ്കിലും അതൊന്നും പ്രതീക്ഷ് ആരും അങ്ങോട്ടു ചെല്ലേണ്ടതില്ല. ആര്യയും പൃത്വിരാജുമൊക്കെയാണ് പ്രധാന താരങ്ങളെങ്കിലും അവരുടെ കുട്ടിക്കാലം മാത്രമാണ് മൂന്നു മണിക്കൂറുള്ള സിനിമയില്‍ ഭൂരിഭാഗവും. ഇരുവരുടെയും ചെറുപ്പം അഭിനയിച്ച രണ്ടു കൗമാര നടന്മാരും ഏറെ മികവു പുലര്‍ത്തുന്നുണ്ട്. പരിചിതമല്ലാത്ത കഥാപാത്രങ്ങളാണ് ഭൂരിഭാഗവുമെങ്കിലും എല്ലാവരെയും ഇഷ്ടപ്പെടും. ലാഗിങ് ഒഴിച്ചാല്‍ മറ്റു പ്രശ്‌നങ്ങളൊന്നും സിനിമയിലില്ല. ഒടിയന്‍ കാണാന്‍ പോയ മാനസികാവസ്ഥയില്‍ ഈ സിനിമയ്ക്ക് പോകേണ്ടതില്ലെന്നര്‍ത്ഥം.
മമ്മുട്ടിയുടെ വേഷം മികച്ചതാണ്. കുറഞ്ഞ സീനുകളിലേയുള്ളൂവെങ്കിലും മികച്ച പ്രകടനം മമ്മുട്ടി കാഴ്ച വച്ചു എന്നു പറയണം. വ്യത്യസ്തമെന്നു പറയാന്‍ കഴിയുന്ന ഇതിവൃത്തം തന്നെയാണ് സിനിമയുടേത്. തിരുവനന്തപുരത്ത് തൊട്ടടുത്തുള്ള ഒരു സാധാ സര്‍ക്കാര്‍ സ്‌കൂളും സ്വകാര്യ ഇന്റര്‍നാഷനല്‍ സ്‌കൂളുമാണ് പ്രധാന കഥാപരിസരം. ഇവിടുത്തെ കുട്ടികള്‍ തമ്മിലുള്ള മത്സരങ്ങളും വൈരങ്ങളും പ്രണയവുമെല്ലാം ചിത്രത്തിലുണ്ട്. ഒടുവില്‍ ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് നായക കഥാപാത്രം സ്‌കൂളില്‍ നിന്നും പുറത്താക്കപ്പെടുകയും തന്നെ ഏറ്റവും കൂടുതല്‍ ശത്രുതയോടെ കാണുന്ന മോഡല്‍ ്‌സകൂളിലേക്ക് എത്തപ്പെടുകയും ചെയ്യുന്നതോടെയാണ് പ്രിത്വിരാജിന്റെ ചെറുപ്പം കൈകാര്യം ചെയ്യുന്ന നടന്റെ കലാവൈഭവം വ്യക്തമാകാന്‍ തുടങ്ങുന്നത്. മികച്ച ഭാവി തനിക്കുണ്ടെന്നു തെളിയിക്കുന്നുണ്ട് ഈ കൗമാര നടന്‍. ഒപ്പം ആര്യയുടെ ചെറുപ്പം അഭിനയിച്ച കൗമാരക്കാരനും മികച്ച നിലവാരം പുലര്‍ത്തി. കൗമാര കഥാപാത്രങ്ങളായി അഭിനയിച്ചവരുടെ എല്ലാം പ്രകടനം മികച്ചതായിരുന്നു. താരപരിവേഷമുള്ള സിനിമ കാണാന്‍ പോകുന്ന മനസോടെ പോകാതെയിരുന്നാല്‍ ഒരു നല്ല സിനിമ കാണാം. അതാണ് 18ാം പടി

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651