1470-490

ആപ്പിള്‍ കുരുവിനെ സൂക്ഷിക്കുക….സയനൈഡ് കലര്‍ന്നിട്ടുണ്ട്

അതായത് 80 കിലോ ഉള്ള ഒരാള്‍ മരിക്കണം എങ്കില്‍ 163 കുരുവെങ്കിലും ചവച്ചരച്ചു കഴിക്കണം. അതായത് ഏകദേശം ഇരുപത് ആപ്പിളില്‍ ഉള്ള കുരുക്കള്‍ കഴിക്കണം മരണം ഉണ്ടാകണമെങ്കില്‍. ആപ്പിളിന്റെ അരിയില്‍ മാത്രമല്ല , ചെറി, പ്ലം, പീച്ച് തുടങ്ങിയ പഴങ്ങളുടെ അരിയിലും ഇതേപോലെ വിഷമുണ്ട്.

കൊച്ചി; നമ്മള്‍ കഴിക്കുന്ന ആപ്പിളിന്റെ കുരുവിന്റെ അകത്ത് ചെറിയ അളവില്‍ സയനൈഡ് എന്ന വിഷം ഉണ്ട് എന്നറിയാമോ? സയനൈഡ് മാരകമായ വിഷമാണ്എന്നും കേട്ടിട്ടുണ്ടാവുമല്ലോ?
ആപ്പിളിന്റെ അരിയില്‍ ഉള്ളത് Amygdalin (C20H27NO11 (6Oത്മDglucopyransoylത്മDglucopyransoyl)oxyacetontirile Molar mass: 457.431 g/mol) എന്ന സംയുക്തമായാണ്.
Amygdalin ന്റെ ദഹന പ്രക്രിയയില്‍ ആണ് ഹൈഡ്രജന്‍ സൈനൈഡ് ഉണ്ടാവുന്നത്. എന്നു വച്ച് ഒന്നോ രണ്ടോ ആപ്പിള്‍ അരികള്‍ വിഴുങ്ങി എന്ന് വച്ച് കുഴപ്പവും ഇല്ല.

ഇതിന്റെ പുറത്തുള്ള ആവരണം അകത്തുള്ള സയനൈഡിനെ സംരക്ഷിക്കും.
കുരു വയറ്റില്‍ പോയാല്‍ അത് ദഹിക്കാതെ വിസര്‍ജ്ജ്യത്തിന്റെ കൂടെ പുറത്തു പോകും.
ഡോസാണ് ഒരു വസ്തുവിന്റെ വിഷലിപ്തത തീരുമാനിക്കുനത് (The dose makes the poison’ (Latin: sola dosis facit venenum)) എന്ന് നേരത്തെ പറഞ്ഞിരു ന്നത് ഓര്‍മ്മിക്കുമല്ലോ?
സയനൈഡിന്റെ മാരക ഡോസ് LD 50=1mg/1Kg ആണ്.
LD 50 എന്നാല്‍ ടെസ്റ്റ് ചെയ്യുന്ന സാമ്പിളിന്റെ അന്‍പതു ശതമാനം കൊല്ലാനുള്ള ഡോസാണ്. അപ്പോള്‍ എത്ര ആപ്പിള്‍ കുരു കഴിച്ചാല്‍ മരണകരണമാകും എന്ന് നോക്കാം. ഒരു ആപ്പിള്‍ കുരുവിന്റ അകത്ത് ഏകദേശം 0.49 mg സയനൈഡ് കാണാം. ഒരു ആപ്പിളില്‍ ഏകദേശം എട്ട് കുരു ഉണ്ടെന്ന് കണക്കാക്കിയാല്‍, ഒരു ആപ്പിളില്‍ ഉള്ള കുരുവില്‍ ഏകദേശം 3.92 milligrams സയനൈഡ് കാണും.

അതായത് 80 കിലോ ഉള്ള ഒരാള്‍ മരിക്കണം എങ്കില്‍ 163 കുരുവെങ്കിലും ചവച്ചരച്ചു കഴിക്കണം. അതായത് ഏകദേശം ഇരുപത് ആപ്പിളില്‍ ഉള്ള കുരുക്കള്‍ കഴിക്കണം മരണം ഉണ്ടാകണമെങ്കില്‍.
ആപ്പിളിന്റെ അരിയില്‍ മാത്രമല്ല പെയര്‍, ചെറി, പ്ലം, പീച്ച് തുടങ്ങിയ പഴങ്ങളുടെ അരിയിലും ഇതേപോലെ വിഷമുണ്ട്. ഒരോ അരിയിലും ഉള്ള ഈ അളവു വിഷം ചെറിയ പ്രാണികള്‍ക്കും, കീടങ്ങള്‍ക്കും ഒക്കെ മാരകമാണ്.
കീടങ്ങളെ അകറ്റി വിത്തിനെ സംരക്ഷിച്ചു ജീവ പരമ്പര നില നിര്‍ത്താനുള്ള പ്രകൃതിയുടെ ഒരു സംരക്ഷണ കവചമാണ് ഈ ചെറിയ ഡോസ് വിഷം.

[Note: Sodium cyanide (NaCN), potassium cyanide (KCN), hydrogen cyanide (HCN), cyanogen chloride (CNCl) ഇവയെല്ലാം മാരക വിഷമാണ്. ആപ്പിളിന്റെ അരിയില്‍ നിന്നും ഉണ്ടാവുന്നത് ഹൈഡ്രോജെന്‍ സയനൈഡ് ആണ്. എന്നിരുന്നാലും വിഷമില്ലാത്ത സയനൈഡുകളും ഉണ്ട്. സയനൈഡ് ഗ്രൂപ്പ് ഉള്ള നൈട്രൈല്‍ സംയുക്തങ്ങള്‍ വിഷമല്ല.]

Comments are closed.

x

COVID-19

India
Confirmed: 37,618,271Deaths: 486,761