1470-490

നെടുങ്കണ്ടം ലോക്കപ്പ് മരണ കേസ്: വിരല്‍ ചൂണ്ടുന്നത് ഉന്നത ഗൂഢാലോചനയിലേക്ക്

പ്രതിയായ രാജ്കുമാറിനെ രണ്ടുദിവസം കസ്റ്റഡിയില്‍വെക്കാന്‍ എസ്.പി. നിര്‍ദേശിച്ചുവെന്നാണ് നെടുങ്കണ്ടം എസ്.ഐ. ആയിരുന്ന കെ.എ. സാബു അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞത്.
വിവരങ്ങള്‍ ഡി.ഐ.ജി. അറിഞ്ഞിട്ടുണ്ടെന്നും എസ്.പി. പറഞ്ഞു.

കോട്ടയം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസ് പോലീസുകാര്‍ക്ക് സംഭവിച്ച വെറുമൊരു അബദ്ധമല്ലെന്ന സൂചനകളിലേക്ക് ക്രൈംബ്രാഞ്ച് അന്വേഷണം. പണം കണ്ടെത്താന്‍ മൊഴിയെടുക്കുന്നതിനായാണ് മര്‍ദ്ദിച്ചതെന്നാണ് പോലീസുകാരുടെ കഴിഞ്ഞ ദിവസത്തെ മൊഴി. എന്നാല്‍ എല്ലാം എസ്പി അറിഞ്ഞിരുന്നുവെന്ന ഇന്നലത്തെ മൊഴി ചില ഉന്നത കേന്ദ്രങ്ങളുടെ പങ്ക് വ്യക്തമാക്കുന്നുണ്ടെ് ന്നാണ് റിപ്പോര്‍ട്ട്. ഫിനാന്‍സ് കമ്പനിയുടെ ഉടമ മലപ്പുറത്തെ ഒരു അഡ്വക്കേറ്റാണെന്ന ജീവനക്കാരിയുടെ മൊഴിയുണ്ടായിരുന്നു. പണം കണ്ടെത്താന്‍ വേണ്ടി ചെയ്ത കൃത്യം ആര്‍ക്കു വേണ്ടിയാണെന്നാണ് ഉയരുന്ന ചോദ്യം.
പ്രതിയായ രാജ്കുമാറിനെ രണ്ടുദിവസം കസ്റ്റഡിയില്‍വെക്കാന്‍ എസ്.പി. നിര്‍ദേശിച്ചുവെന്നാണ് നെടുങ്കണ്ടം എസ്.ഐ. ആയിരുന്ന കെ.എ. സാബു അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞത്.
വിവരങ്ങള്‍ ഡി.ഐ.ജി. അറിഞ്ഞിട്ടുണ്ടെന്നും എസ്.പി. പറഞ്ഞു. സ്റ്റേഷനില്‍നടന്ന വിവരങ്ങളെല്ലാം കട്ടപ്പന ഡിവൈ.എസ്.പിയെ അറിയിച്ചിരുന്നതായും സാബു കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തോട് വെളിപ്പെടുത്തി. അനധികൃത കസ്റ്റഡി എന്തിനാണെന്ന ചോദ്യത്തിനായിരുന്നു മറുപടി. ബുധനാഴ്ച കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി ഹൃദ്രോഗവിഭാഗത്തില്‍ പ്രവേശിപ്പിച്ച സാബുവിനെ ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് എസ്.ആര്‍. സിമി നേരിട്ടെത്തി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കുറ്റം ചെയ്തിട്ടില്ലെന്നും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും സാബു ബോധിപ്പിച്ചു. വകുപ്പ് മേധാവിയുടെ ആരോഗ്യപരിശോധനാ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് വ്യാഴാഴ്ച നാലുമണിയോടെ സാബുവിനെ ആശുപത്രിയില്‍നിന്ന് ദേവികുളം ജയിലിലേക്ക് മാറ്റി.

Comments are closed.

x

COVID-19

India
Confirmed: 33,504,534Deaths: 445,385