1470-490

വരുന്നൂ…രാജ്യത്ത് സകല മേഖലയിലും സ്വകാര്യവത്കരണം

ചെറുകിടവ്യവസായ രംഗത്ത് നോട്ടു നിരോധനം ഉണ്ടാക്കിയ ആഘാതം ഇപ്പോഴും നിലനില്‍ക്കുന്നതിന്റെ സൂചനകളും സാമ്പത്തിക സര്‍വേയിലുണ്ട്. അശാസ്ത്രീയമായ ജിഎസ്ടി പുതുസംരഭ മേഖലയില്‍ ഉണ്ടാക്കിയ ആഘാതം സാമ്പത്തിക വളര്‍ച്ചക്ക് തിരിച്ചടിയായി.

ന്യൂഡല്‍ഹി: രാജ്യത്ത് സകല മേഖലകളിലും സ്വകാര്യവത്കരണത്തിന് കേന്ദ്രസര്‍ക്കാര്‍. ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടാണ് ഇക്കാര്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്. ഉയര്‍ന്ന വളര്‍ച്ചയെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി എല്ലാ മേഖലയിലും സ്വകാര്യ നിക്ഷേപം പരമാവധി പ്രോത്സാഹിപ്പിക്കും. നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി തൊഴില്‍നിയമങ്ങളെ കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായി പൊളിച്ചെഴുതും. തൊഴിലാളിവിരുദ്ധ പരിഷ്‌കാരങ്ങള്‍ക്ക് തുടക്കമിട്ട രാജസ്ഥാനെ മറ്റ് സംസ്ഥാനങ്ങള്‍ മാതൃകയാക്കാനും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. പൊതുമേഖലാ ഓഹരി വിറ്റഴിക്കലും മറ്റും സജീവമാക്കാനും പരിപാടിയുണ്ട്.
രാജ്യത്തിന്റെ വളര്‍ച്ചനിരക്ക് 2018–19ല്‍ 6.8 ശതമാനത്തിലേക്ക് ഇടിഞ്ഞു. 2017–18ല്‍ 7.2 ശതമാനമായിരുന്നു വളര്‍ച്ച. കാര്‍ഷിക മേഖലയില്‍ ഉണ്ടായ മുരടിപ്പ്, വ്യാവസായ രംഗത്തെ മാന്ദ്യം, പുതിയ സംരംഭങ്ങള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് ഉപഭോക്തൃ രംഗത്തുണ്ടായ പിന്നോട്ടടി എന്നിവയാണ് വളര്‍ച്ചാ നിരക്കില്‍ ഇടിവുണ്ടാക്കിയത്. ഈ സാമ്പത്തികവര്‍ഷം ഏഴു ശതമാനം വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. ചെറുകിടവ്യവസായ രംഗത്ത് നോട്ടു നിരോധനം ഉണ്ടാക്കിയ ആഘാതം ഇപ്പോഴും നിലനില്‍ക്കുന്നതിന്റെ സൂചനകളും സാമ്പത്തിക സര്‍വേയിലുണ്ട്. അശാസ്ത്രീയമായ ജിഎസ്ടി പുതുസംരഭ മേഖലയില്‍ ഉണ്ടാക്കിയ ആഘാതം സാമ്പത്തിക വളര്‍ച്ചക്ക് തിരിച്ചടിയായി. കാലവര്‍ഷത്തിലെ ഏറ്റക്കുറച്ചില്‍, കയറ്റുമതി മുരടിപ്പ്, യുഎസ്– ചൈന വ്യാപാരസംഘര്‍ഷം, ബാങ്കിങ് ഇതര ധനസ്ഥാപന മേഖലയിലെ പ്രതിസന്ധി തുടങ്ങി പല ഘടകങ്ങളും തിരിച്ചടിയായി മാറിയേക്കാമെന്ന് സര്‍വേ നിരീക്ഷിക്കുന്നു. ക്രൂഡോയില്‍ വില കുറയുമെന്ന പ്രതീക്ഷയും രാഷ്ട്രീയസ്ഥിരത സൃഷ്ടിച്ചേക്കാവുന്ന ഉണര്‍വും കാര്‍ഷികവരുമാനവും ഉപഭോഗവും കൂടുമെന്ന പ്രതീക്ഷയുമൊക്കെയാണ് ഏഴു ശതമാനം വളര്‍ച്ചയെന്ന ലക്ഷ്യത്തിനു ് പിന്നില്‍.

Comments are closed.

x

COVID-19

India
Confirmed: 38,903,731Deaths: 488,884