1470-490

പാലാരിവട്ടം പാലത്തിന്റെ ലോഹ ബെയറിങ് ഡ്യൂപ്ലിക്കേറ്റ്

യുഡിഎഫ് മന്ത്രിസഭയിലെ പൊതുമരാമത്ത് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞാണ് പ്രത്യേക അനുമതി നേടി പാലം നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ചത്. സ്വന്തക്കാര്‍ക്ക് കോടികളുടെ വെട്ടിപ്പിന് അവസരമൊരുക്കിയ സാമ്പത്തിക ക്രമക്കേടുകളാണ് നടന്നത്. അന്ന് സഖ്യ കക്ഷി എംഎല്‍എയായിരുന്ന കെ ബി ഗണേഷ്‌കുമാര്‍തന്നെ ഇദ്ദേഹത്തിനെതിരെ നിയമസഭയില്‍ ആരോപണം ഉന്നയിച്ചു.

കൊച്ചി: പാലാരിവട്ടം പാലത്തിനുപയോഗിച്ച ലോഹ ബെയറിങ്ങടക്കം ഡ്യൂപ്ലിക്കേറ്റെന്ന് കണ്ടെത്തല്‍. ഇ. ശ്രീധരന്‍ സര്‍ക്കാരിനു നല്‍കിയ പഠന റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. പാലത്തിന്റെ അസ്തിവാരത്തിനും തൂണുകള്‍ക്കും ബലക്ഷയമില്ല. തൂണുകള്‍ക്ക് മുകളിലെ പിയറും പിയര്‍ ക്യാപ്പും ഇളകിയിട്ടുണ്ട്. അത് കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തണം. എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍.
ബലക്ഷയംവന്ന പാലാരിവട്ടം മേല്‍പ്പാലത്തിന്റെ 17 സ്പാനുകള്‍ നീക്കി പുതിയത് സ്ഥാപിക്കണമെന്നും ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍. ഇതിനും മറ്റ് അറ്റകുറ്റപ്പണികള്‍ക്കും കൂടി 18.71 കോടി രൂപ ചെലവുവരും. വിദഗ്ധ നിര്‍ദേശമടങ്ങിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു.

പാലം പുനര്‍നിര്‍മിക്കേണ്ടതില്ലെന്നാണ് റിപ്പോര്‍ട്ടെങ്കിലും 19 സ്പാനുകളില്‍ 17 ഉം മാറ്റണമെന്ന നിര്‍ദേശം നിര്‍മാണ പിഴവിന്റെ ആഴം വ്യക്തമാക്കുന്നു.
കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയുടെ കെടുകാര്യസ്ഥത മൂലം 18കോടിയില്‍പരം രൂപയുടെ സാമ്പത്തിക ഭാരമാണ് കേരളജനത തലയിലേറ്റേണ്ടിവരുന്നത്. നിര്‍മാണത്തിന് ഇതുവരെ 41.27 കോടി രൂപയാണ് ചെലവ്. ഇനി, അതിന്റെ പകുതികൂടി അറ്റകുറ്റപ്പണിക്ക് ചെലവാക്കിയാലേ ഗതാഗതയോഗ്യമാകൂ. യുഡിഎഫ് മന്ത്രിസഭയിലെ പൊതുമരാമത്ത് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞാണ് പ്രത്യേക അനുമതി നേടി പാലം നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ചത്. സ്വന്തക്കാര്‍ക്ക് കോടികളുടെ വെട്ടിപ്പിന് അവസരമൊരുക്കിയ സാമ്പത്തിക ക്രമക്കേടുകളാണ് നടന്നത്. അന്ന് സഖ്യ കക്ഷി എംഎല്‍എയായിരുന്ന കെ ബി ഗണേഷ്‌കുമാര്‍തന്നെ ഇദ്ദേഹത്തിനെതിരെ നിയമസഭയില്‍ ആരോപണം ഉന്നയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 33,697,581Deaths: 447,373