1470-490

15 വരെ പേടിക്കണ്ട…അതിനു ശേഷം കടുത്ത വൈദ്യുതി ക്ഷാമം

ഇനി ഒരാഴ്ചത്തേക്കുള്ള വെള്ളം മാത്രമേ സംഭരണികളിലുള്ളൂവെന്ന് കെഎസ്ഇബി വ്യക്തമാക്കിക്കഴിഞ്ഞു. ഏറ്റവും വലിയ വൈദ്യുത പദ്ധതിയായ ഇടുക്കിയില്‍ പോലും മിച്ചമുള്ളത് വെറും 13 ശതമാനം ജലമാണ്. മണ്‍സൂണ്‍ മഴയിലെ കുറവാണ് പ്രശ്‌നത്തിനു കാരണം. ഇതുവരെ മണ്‍സൂണ്‍ മഴയിലുണ്ടായത് 42 ശതമാനം കുറവാണ്.

തിരുവനന്തപുരം: ഇനിയും മഴ പെയ്തില്ലെങ്കില്‍ കേരളം നേരിടാന്‍ പോകുന്നത് കടുത്ത വൈദ്യുത ക്ഷാമം. ഈ മാസം 15 വരെ വൈദ്യുതിക്ക് തടസമുണ്ടാവില്ലെന്ന് കെഎസ്ഇബി ചെയര്‍മാന്‍ ഇന്നലെ വ്യക്തമാക്കിയെങ്കിലും അതിനു ശേഷം വൈദ്യുതി ക്ഷാമം കടുക്കുമെന്നാണ് നിഗമനം
സംസ്ഥാനത്തിനായുള്ള 70 ശതമാനം വൈദ്യുതിയും കേന്ദ്ര പവര്‍ ഗ്രിഡില്‍ നിന്നാണ് വാങ്ങുന്നത് 30 ശതമാനം മാത്രമാണ് കേരളത്തിലെ ഡാമുകളില്‍ നിന്നും ഉത്പ്പാദിപ്പിക്കുന്നത്. ഡാമുകളില്‍ നിന്നുള്ള വൈദ്യുതി ഉത്പ്പാദനമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഇനിയും മഴ പെയ്തില്ലെങ്കില്‍ വൈദ്യുതി ഉത്പ്പാദനം നിര്‍ത്തേണ്ട സാഹചര്യമാണുള്ളത്. ഇനി ഒരാഴ്ചത്തേക്കുള്ള വെള്ളം മാത്രമേ സംഭരണികളിലുള്ളൂവെന്ന് കെഎസ്ഇബി വ്യക്തമാക്കിക്കഴിഞ്ഞു. ഏറ്റവും വലിയ വൈദ്യുത പദ്ധതിയായ ഇടുക്കിയില്‍ പോലും മിച്ചമുള്ളത് വെറും 13 ശതമാനം ജലമാണ്. മണ്‍സൂണ്‍ മഴയിലെ കുറവാണ് പ്രശ്‌നത്തിനു കാരണം. ഇതുവരെ മണ്‍സൂണ്‍ മഴയിലുണ്ടായത് 42 ശതമാനം കുറവാണ്.

Comments are closed.

x

COVID-19

India
Confirmed: 38,903,731Deaths: 488,884