1470-490

പ്രളയത്തിന്റെ മറവില്‍ പണം തട്ടാന്‍ ശ്രമിച്ചവര്‍ നിരവധി

പല അപേക്ഷകരുടെയും വാക്കുകളിലും വിവരങ്ങളിലും നിരവധി പൊരുത്തക്കേടുകളുണ്ടായതായും ഉദ്യോഗസ്ഥര്‍. ഒരു വിട്ടില്‍നിന്നുതന്നെ സഹായധനം വാങ്ങി ആ വിവരം മറച്ചുവച്ച് മറ്റംഗങ്ങളുടെ പേരില്‍ പുതിയ അപേക്ഷ നല്‍കിയവരുമുണ്ട് ഇക്കൂട്ടത്തില്‍.

കൊച്ചി: പ്രളയത്തിന്റെ മറവില്‍ പണം തട്ടാന്‍ ശ്രമിച്ചവര്‍ നിരവധിയെന്നു റിപ്പോര്‍ട്ട്. ഇത്തരക്കാരെ സര്‍ക്കാര്‍ വട്ടമിട്ടു പിടിച്ചു. അടിയന്തര ധനസഹായമായ 10000 രൂപ വാങ്ങാന്‍ വ്യജ വെള്ളപ്പൊക്കം പറഞ്ഞ് നിരവധി പേര്‍ അപേക്ഷ നല്‍കി. 55,000 പേരാണ് ഇത്തരത്തില്‍ അപേക്ഷ നല്‍കിയതെന്നാണ് കണക്ക്. ഇവരുടെ അപേക്ഷ സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുകയാണ്. രണ്ടുദിവസത്തിലധികം വെള്ളം കെട്ടിക്കിടന്ന, മണ്ണിടിച്ചില്‍ ഉണ്ടായ, വാസയോഗ്യമല്ലാതായ കുടുംബങ്ങള്‍ക്കാണ് 10,000 രൂപ പ്രഖ്യാപിച്ചത്. ദുരന്തനിവാരണ ഫണ്ടില്‍നിന്ന് 3800 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള 6200 രൂപയും ഉള്‍പ്പെടെയാണിത്. എന്നാല്‍ മുറ്റത്ത് വെള്ളം കയറിയവരും പറമ്പില്‍ മണ്ണിടിഞ്ഞവരും വരെ അപേക്ഷകരായെത്തി. ഇവരില്‍ പട്ടികയില്‍ പേരുള്ളവരാണെങ്കിലും പണം നല്‍കിയിട്ടില്ല. നേരത്തേ 77,042 പേര്‍ക്ക് അപ്പീല്‍വഴി സഹായം കിട്ടി. റീ ബില്‍ഡ് ആപ്പ് വഴി സഹായധനത്തിന് ശുപാര്‍ശ ചെയ്യപ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും കൂടുതല്‍ പരിശോധന നടത്താതെ സഹായം അനുവദിക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം.
വീടുകളില്‍ വെള്ളം കയറി ക്യാമ്പുകളിലേക്ക് മാറിയവര്‍ക്ക് പട്ടികയില്‍ മുന്‍ഗണന നല്‍കിയത്. അത്തരക്കാരല്ലാത്തവര്‍ക്ക് നല്‍കിയില്ല. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പലരും കൃത്യമായല്ല സര്‍ക്കാരിനു നല്‍കിയത്. ബി.എല്‍ ഒ.മാര്‍ പരിശോധനയ്‌ക്കെത്തിയപ്പോള്‍ സ്ഥലത്തുണ്ടാകാത്തവര്‍ വില്ലേജ് ഓഫിസര്‍മാരുമായി പിന്നീട് ബന്ധപ്പെടാതിരുന്നതും ചിലര്‍ക്ക് ആനുകൂല്യം കിട്ടാന്‍ തടസമായി പല അപേക്ഷകരുടെയും വാക്കുകളിലും വിവരങ്ങളിലും നിരവധി പൊരുത്തക്കേടുകളുണ്ടായതായും ഉദ്യോഗസ്ഥര്‍. ഒരു വിട്ടില്‍നിന്നുതന്നെ സഹായധനം വാങ്ങി ആ വിവരം മറച്ചുവച്ച് മറ്റംഗങ്ങളുടെ പേരില്‍ പുതിയ അപേക്ഷ നല്‍കിയവരുമുണ്ട് ഇക്കൂട്ടത്തില്‍. മാത്രമല്ല ഒരേ അക്കൗണ്ട് നമ്പറാണ് പല അപേക്ഷകളിലും വന്നത്. ആനുകൂല്യം വാങ്ങാന്‍ കുടുംബാംഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍മൂലം ആര്‍ക്കാണു പണം നല്‍കേണ്ടതെന്നതിലെ ആശയക്കുഴപ്പവും പല അപേക്ഷയിലും സര്‍ക്കാരിനുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269