1470-490

പണമിടപാട് കോടതി നോക്കട്ടെ, പോലീസ് ഇടപെടേണ്ട

മദ്യപിച്ച് വാഹനമോടിച്ച കേസുകളിലും ലോക്കപ്പ് പാടില്ല. മദ്യപിച്ച് ബഹളംവയ്ക്കുന്ന ഒരാളെ നാട്ടുകാര്‍ പിടികൂടി ഏല്‍പ്പിച്ചാല്‍ അവരുടെ കൂട്ടത്തില്‍നിന്നൊരാളെ ഒപ്പം കൂട്ടി പോലീസ് വാഹനത്തില്‍ ആശുപത്രിയില്‍ കൊണ്ടുപോകണം. ദമ്പതിമാര്‍ തമ്മിലുള്ള കലഹങ്ങളില്‍ ആരെയെങ്കിലും കസ്റ്റഡിലെടുക്കുകയാണെങ്കില്‍ മുഴുവന്‍ സംഭവങ്ങളും വീഡിയോയില്‍ ചിത്രീകരിക്കണം.

തിരുവനന്തപുരം: പണമിടപാട് വിഷയങ്ങളുള്‍പ്പടെ പല കാര്യങ്ങളും ഇവിടെ തീര്‍പ്പാക്കുന്നത് പോലീസാണ്. എന്തിന് കോടതി എല്ലാം പോലീസ് ശരിയാക്കുമെന്ന രീതിയിലാണ് കാര്യങ്ങള്‍. പല പോലീസ് സ്‌റ്റേഷനുകളും ഇത്തരത്തില്‍ ഒത്തു തീര്‍പ്പു കേന്ദ്രങ്ങളാണ്. പോലീസ് പിടിച്ച് വിരട്ടി വിടുന്നതിനുമുണ്ട് കമ്മീഷന്‍. അത്തരം പരിപാടികളാണ് കസ്റ്റഡി മരണം പോലുള്ള വിഷയങ്ങള്‍ക്കു കാരണമെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഡിജിപി കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കി. പണമിടപാട് സിവില്‍ കേസുകളില്‍ ഇടപെട്ടാല്‍ ഇനി പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും നിര്‍ദേശം.
പോലീസ് മേധാവിയുടെ നിര്‍ദേശങ്ങള്‍- കസ്റ്റഡിയിലെടുത്താല്‍ 24 മണിക്കൂറിനുള്ളില്‍ നിര്‍ബന്ധമായും കോടതിയില്‍ ഹാജരാക്കണം. ഒരാളെ ലോക്കപ്പില്‍ സൂക്ഷിച്ചാല്‍ പാറാവുകാരനെ സഹായിക്കാന്‍ മറ്റുദ്യോഗസ്ഥരെ ചുമതലപ്പെടുത്തണം. അന്യായമായി ആരും ലോക്കപ്പിലില്ലെന്ന് രാത്രി പട്രോളിങ് ചുമതലയുള്ള ഓഫീസര്‍മാര്‍ പരിശോധിച്ച് മേലുദ്യോഗസ്ഥനെ അറിയിക്കണം. അനാവശ്യമായി ലോക്കപ്പിലിടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കും. അനാവശ്യമായി കസ്റ്റഡിയില്‍വയ്ക്കുന്നുണ്ടോയെന്ന് ജില്ലാ പോലീസ് മേധാവികളെ അറിയിക്കേണ്ടത് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി.മാരാണ്. ഇവര്‍ വീഴ്ചവരുത്തിയാലും ക്രിമിനല്‍ നടപടി നേരിടണം. മദ്യപിച്ചതിന് ഒരാളെയും സ്റ്റേഷനിലേക്ക് കൊണ്ടുവന്ന് കസ്റ്റഡിയില്‍വയ്ക്കരുത്. ഇവരെ നേരെ ആശുപത്രിയില്‍ കൊണ്ടുപോയി വൈദ്യപരിശോധന നടത്തണം. മദ്യപിച്ച് വാഹനമോടിച്ച കേസുകളിലും ലോക്കപ്പ് പാടില്ല. മദ്യപിച്ച് ബഹളംവയ്ക്കുന്ന ഒരാളെ നാട്ടുകാര്‍ പിടികൂടി ഏല്‍പ്പിച്ചാല്‍ അവരുടെ കൂട്ടത്തില്‍നിന്നൊരാളെ ഒപ്പം കൂട്ടി പോലീസ് വാഹനത്തില്‍ ആശുപത്രിയില്‍ കൊണ്ടുപോകണം. ദമ്പതിമാര്‍ തമ്മിലുള്ള കലഹങ്ങളില്‍ ആരെയെങ്കിലും കസ്റ്റഡിലെടുക്കുകയാണെങ്കില്‍ മുഴുവന്‍ സംഭവങ്ങളും വീഡിയോയില്‍ ചിത്രീകരിക്കണം.സ്റ്റേഷന്‍ ജാമ്യം നല്‍കാന്‍ കഴിയുന്ന കേസുകളില്‍ ആരെയും ലോക്കപ്പിലിടരുത്.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651