1470-490

രാജ്കുമാറിന് ക്രൂരമര്‍ദ്ദനമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

ഒന്നും നാലും പ്രതികള്‍ റിമാന്‍ഡിലാണ്. രണ്ടു മൂന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യും. നാലു പ്രതികള്‍ക്കെതിരെയും കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വായ്പ തട്ടിപ്പു കേസിലാണ് രാജ്കുമാറിനെ അറസ്റ്റ് ചെയ്തത്. പണം കണ്ടെത്തുന്നതിനാണ് ഇയാളെ ക്രൂരമായി മര്‍ദ്ദിക്കേണ്ടി വന്നതെന്ന കുറ്റസമ്മതമൊഴി പ്രതികള്‍ നല്‍കിയിട്ടുണ്ട്. 

കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജ്കുമാറിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് ക്രൈംബ്രാഞ്ചിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. 
ജൂണ്‍ 12 ന് വൈകിട്ട് അഞ്ചു മുതല്‍ അറസ്റ്റ് രേഖപ്പെടുത്തുന്നതു വരെ (15) അതിക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. മര്‍ദ്ദിച്ച പോലീസുകാര്‍ സ്‌റ്റേഷനിലെ രേഖകളിലടക്കം കൃത്രിമം കാണിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. സ്‌റ്റേഷന്‍ രേഖകള്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുത്തിരുന്നു. പ്രസ്തുത രേഖകളുള്‍പ്പടെ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. നാലു പ്രതികളില്‍ രണ്ടു പേര്‍ മാത്രമാണ് അറസ്റ്റിലായത്. ഒന്നും നാലും പ്രതികള്‍ റിമാന്‍ഡിലാണ്. രണ്ടു മൂന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യും. നാലു പ്രതികള്‍ക്കെതിരെയും കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വായ്പ തട്ടിപ്പു കേസിലാണ് രാജ്കുമാറിനെ അറസ്റ്റ് ചെയ്തത്. പണം കണ്ടെത്തുന്നതിനാണ് ഇയാളെ ക്രൂരമായി മര്‍ദ്ദിക്കേണ്ടി വന്നതെന്ന കുറ്റസമ്മതമൊഴി പ്രതികള്‍ നല്‍കിയിട്ടുണ്ട്. 

Comments are closed.

x

COVID-19

India
Confirmed: 33,504,534Deaths: 445,385