1470-490

വരുന്നൂ…കോണ്‍ഗ്രസ് കെട്ടുറപ്പുള്ള പാര്‍ട്ടിയായി

കേന്ദ്രത്തില്‍ പുതിയ നേതൃത്വം വരുന്നതോടെ ഇന്ത്യയിലാകെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. പാര്‍ട്ടിക്ക് സംസ്ഥാന തലത്തില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തോല്‍വി പഠിക്കാന്‍ നിരവധി സമിതികളെ ചുമതലപ്പെടുത്തിയിരുന്നു. സമിതികള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതു പതിവാണെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടാവാറില്ല.
തിരുവനന്തപുരം: കോണ്‍ഗ്രസ് സംഘനാ സംവിധാനം ശക്തമാക്കുന്നു. താഴെ തട്ടിലുള്ള ഘടകങ്ങള്‍ മുതല്‍ അച്ചടക്കത്തോടെയുള്ള സംഘടനാ സംവിധാനത്തോടെ പാര്‍ട്ടിയെ വളര്‍ത്തിയെടുക്കാനാണ് തീരുമാനം. പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പ്രവര്‍ത്തകരില്‍ നിന്നു വന്നാല്‍ കടുത്ത അച്ചടക്ക നടപടിയെടുക്കാനാണ് തീരുമാനം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേടിയ വലിയ ജനപിന്തുണ കാര്യക്ഷമമായി വിനിയോഗിക്കാനാണ് സംസ്ഥാന ഘടകത്തിന്റെ തീരുമാനം. കേന്ദ്രത്തില്‍ പുതിയ നേതൃത്വം വരുന്നതോടെ ഇന്ത്യയിലാകെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. പാര്‍ട്ടിക്ക് സംസ്ഥാന തലത്തില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തോല്‍വി പഠിക്കാന്‍ നിരവധി സമിതികളെ ചുമതലപ്പെടുത്തിയിരുന്നു. സമിതികള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതു പതിവാണെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടാവാറില്ല. ശക്തമായ ഗ്രൂപ്പ് സംവിധാനമാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനു പോലും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സാധിക്കാത്തതിനു കാരണം. ഇത് പാര്‍ട്ടിക്കും വ്യക്തമായിട്ടുണ്ട്. ഇനിയുടെ കാലത്ത് ആദ്യ നടപടി ഇത്തരം സമിതി റിപ്പോര്‍ട്ടുകളില്‍മേലായിരിക്കുമെന്ന സൂചനയാണ് ആലപ്പുഴയിലെ നടപടിയിലൂടെ വ്യക്തമാകുന്നത്. പാര്‍ട്ടി ശക്തപ്പെടുത്തണമെന്ന കാര്യത്തില്‍ ഭൂരിഭാഗം പേരും ഒറ്റക്കെട്ടാണെന്നതാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം പുതിയ പ്രതീക്ഷ നല്‍കുന്നത്. ഇനി മുതല്‍ കുറ്റക്കാര്‍ക്കു വേണ്ടി ഗ്രൂപ്പ് തലത്തില്‍ ശുപാര്‍ശയ്ക്കായി ആരും വരില്ലെന്ന് പ്രമുഖ നേതാക്കള്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് ഉറപ്പു നല്‍കിയിട്ടുണ്ടത്രെ. 
ReplyForward

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653