1470-490

ചൂഷിതകാലത്തിന്റെ കഥയുണ്ട് കെഎസ്എഫ്ഇക്കു പിന്നില്‍

അത്യാധുനിക സംവിധാനങ്ങളോടെ കേരളത്തിന്റെ സാമ്പത്തിക സമ്പാദ്യ രംഗത്ത് കേരളിത്തിലാകെ പടര്‍ന്നു നില്‍ക്കുന്ന കെഎസ്എഫ്ഇ വെറുമൊരു ചിട്ടി കമ്പനിയല്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏതെങ്കിലും ഒരു പഴയ കെട്ടിടങ്ങളുടെ രണ്ടാം നിലയില്‍ നിറം മങ്ങിയ മഞ്ഞ ബോര്‍ഡുകളുമായി നിന്നിരുന്ന ആ കെഎസ്എഫ്ഇ ഇപ്പോ പഴയ കെഎസ്എഫ്ഇയേ അല്ല. രൂപപ്പെട്ട സാഹചര്യം തന്നെ ഒരു ചൂഷിത കാലത്തിന്റെ രൂക്ഷതയില്‍ നിന്നായിരുന്നു. കാലം 1965 മുതല്‍ 70 വരെ. കേരളത്തിന്റെ സാമ്പത്തിക രംഗം ഇന്നത്തെ പോലെ ആര്‍ഭാടമില്ലാത്ത കാലം. ഭക്ഷണ കാര്യത്തിലടക്കം മിതത്വം […]

അക്കാലത്ത് ചിട്ടി തട്ടിപ്പുകള്‍ നടക്കാത്ത തൃശൂരില്‍ തുടങ്ങാന്‍ കെഎസ്എഫ്ഇക്ക് ആത്മവിശ്വാസം കൂടുതലായിരുന്നു. ഇന്ന് സര്‍ക്കാരിന് കോടികള്‍ നല്‍കുന്ന സ്ഥാപനമായി കെഎസ്എഫ്ഇ മാറിയതും ചിട്ടി സംസ്‌കാരത്തെ കേരളത്താകമാനം വിശ്വാസ്യതയോടെ അവതരിപ്പിച്ചു എന്നതു കൊണ്ടു തന്നെയാണ്. തൃശൂരൊഴികെ നാട്ടുകാര്‍ കെഎസ്എഫ്ഇയെയാണ് തെരഞ്ഞെടുക്കാറ്. കഴിഞ്ഞ അഞ്ചു വര്‍ഷമായി തൃശൂര്‍ക്കാരും കെഎസ്എഫ്ഇയുടെ മഹത്വം അറിഞ്ഞു തുടങ്ങി.

അത്യാധുനിക സംവിധാനങ്ങളോടെ കേരളത്തിന്റെ സാമ്പത്തിക സമ്പാദ്യ രംഗത്ത് കേരളിത്തിലാകെ പടര്‍ന്നു നില്‍ക്കുന്ന കെഎസ്എഫ്ഇ വെറുമൊരു ചിട്ടി കമ്പനിയല്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏതെങ്കിലും ഒരു പഴയ കെട്ടിടങ്ങളുടെ രണ്ടാം നിലയില്‍ നിറം മങ്ങിയ മഞ്ഞ ബോര്‍ഡുകളുമായി നിന്നിരുന്ന ആ കെഎസ്എഫ്ഇ ഇപ്പോ പഴയ കെഎസ്എഫ്ഇയേ അല്ല. രൂപപ്പെട്ട സാഹചര്യം തന്നെ ഒരു ചൂഷിത കാലത്തിന്റെ രൂക്ഷതയില്‍ നിന്നായിരുന്നു. കാലം 1965 മുതല്‍ 70 വരെ. കേരളത്തിന്റെ സാമ്പത്തിക രംഗം ഇന്നത്തെ പോലെ ആര്‍ഭാടമില്ലാത്ത കാലം. ഭക്ഷണ കാര്യത്തിലടക്കം മിതത്വം പാലിച്ച് ജീവിക്കാന്‍ പാടുപെടുന്ന മലയാളി സമൂഹം. പഞ്ഞ മാസങ്ങളില്‍ പട്ടിണി കിടന്നിരുന്ന മലയാളി. കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും അവരുടെ ഭാവിക്കു വേണ്ടിയും സമ്പാദിക്കാന്‍ പാടുപെട്ടിരുന്ന മലയാളി. അന്നന്ന് കിട്ടുന്ന വരായില്‍ നിന്ന് ചുരുട്ടി കൂട്ടിയെടുത്ത് വച്ച് വീട്ടമ്മമാര്‍ നാട്ടിലെ ചിട്ടി കൂടും. പഞ്ഞ മാസമായാലോ അല്ലെങ്കില്‍ കുട്ടികളുടെ ഭാവി കാര്യത്തിനോ ഒക്കെ ഉപയോഗിക്കാമെന്ന വാഗ്ദാനത്തിലാണ് ചിട്ടിക്കാര്‍ പ്രത്യക്ഷപ്പെടുക. തൊട്ടടുത്തു പരിചയമുള്ളവരുമായാകും വരിക. കുറേ കാലം നന്നായി പോകും. പലര്‍ക്കും ചിട്ടി ഉപകാരപ്പെടും. ഇതോടെ വിശ്വാസ്യത കൂടും. പിന്നെ ചിട്ടി നടത്തിപ്പുകാര്‍ അവരുടെ തട്ടിപ്പ് സാധ്യതകള്‍ തെരയും. ഒടുവില്‍ ഒരുപാട് പേരുടെ വിയര്‍പ്പും സ്വപ്‌നങ്ങളുമായി ചിട്ടി നടത്തിപ്പുകാര്‍ സ്ഥലം വിടും. ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ വ്യാപകമായപ്പോഴാണ് കേരള സര്‍ക്കാരിന് ഒരു ചിന്ത തുടങ്ങിയത്. 1967ലെ ഇഎംഎസ് സര്‍ക്കാരാണ് പ്രസ്തുത ആശയം മുന്നോട്ടു വച്ചത്. കേരളത്തില്‍ ജനങ്ങളുടെ സമ്പാദ്യശീലം ഭദ്രമാക്കാന്‍ ചിട്ടി മേഖലയില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന്. മലയാളിയുടെ ചെറു സമ്പാദ്യങ്ങള്‍ക്ക് ഒരുറപ്പുണ്ടാകണമെന്ന ഉറച്ച തീരുമാനമാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് എടുത്ത്. ഇതു സംബന്ധിച്ച തീരുമാനം അസംബ്ലിയിലെടുക്കുമ്പോള്‍ അന്നതെ ധനമന്ത്രിയായിരുന്ന പി.കെ. കുഞ്ഞു തന്റെ ബഡ്ജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്. ഈ തീരുമാനം കേരളത്തില്‍ നടപ്പാകുമ്പോള്‍ സോഷ്യലിസത്തിലേക്കുള്ള കാല്‍വയ്പ്പാണെന്നാണ്.
സാമ്പത്തിക സ്ഥാപനം സര്‍ക്കാര്‍ തുടങ്ങുമ്പോള്‍ സാമൂഹിക മേഖലയില്‍ അതിന്റെ പ്രതിഫലനമെന്തായിരിക്കുമെന്നു പഠിക്കാന്‍ ഒരു സ്‌പെഷ്യല്‍ ഓഫിസറെ നിയമിച്ചു. തുടര്‍ന്ന് 1967 ഒക്ടോബര്‍ ഏഴിന് സ്‌പെഷ്യല്‍ ഓഫിസറുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടു. റിപ്പോര്‍ട്ട് സര്‍ക്കാര്‍ രംഗത്ത് ഇടപെടുന്നതിന്റെ ആവശ്യകതയാണ് ഊന്നിപ്പറഞ്ഞത്. അങ്ങനെ പൊതുമേഖലയില്‍ കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എന്ന സ്ഥാപനം തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ആ മാസം നവമ്പര്‍ ആറിന് തൃശൂര്‍ കേന്ദ്രമായി കെഎസ്എഫ്ഇ പിറന്നു. ചിട്ടി സ്ഥാപനങ്ങളുടെ ഈറ്റില്ലമായിരുന്നു അന്ന് തൃശൂര്‍. മാത്രമല്ല ചിട്ടി സ്ഥാപനങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തിലും പുകല്‍പെറ്റിരുന്നു തൃശൂര്‍. അക്കാലത്ത് ചിട്ടി തട്ടിപ്പുകള്‍ നടക്കാത്ത തൃശൂരില്‍ തുടങ്ങാന്‍ കെഎസ്എഫ്ഇക്ക് ആത്മവിശ്വാസം കൂടുതലായിരുന്നു. ഇന്ന് സര്‍ക്കാരിന് കോടികള്‍ നല്‍കുന്ന സ്ഥാപനമായി കെഎസ്എഫ്ഇ മാറിയതും ചിട്ടി സംസ്‌കാരത്തെ കേരളത്താകമാനം വിശ്വാസ്യതയോടെ അവതരിപ്പിച്ചു എന്നതു കൊണ്ടു തന്നെയാണ്. തൃശൂരൊഴികെ നാട്ടുകാര്‍ കെഎസ്എഫ്ഇയെയാണ് തെരഞ്ഞെടുക്കാറ്. കഴിഞ്ഞ അഞ്ചു വര്‍ഷമായി തൃശൂര്‍ക്കാരും കെഎസ്എഫ്ഇയുടെ മഹത്വം അറിഞ്ഞു തുടങ്ങി. ചിട്ടി കമ്പനികള്‍ പലതും പൂട്ടിയതു പോലും കെഎസ്എഫ്ഇയുടെ മാതൃകാപരമായി പ്രവര്‍ത്തനം കൊണ്ടായിരുന്നു. ചിട്ടി വിളിച്ചെടുക്കാനുള്ള നിയപരമായ ഉടക്കുകളൊന്നും ഇന്ന് കെഎസ്എഫ്ഇക്കില്ല. ഏതൊരു സാധാരണക്കാരനും സ്വീകരിക്കാവുന്ന രീതികളാണ് നിലവില്‍ കെഎസ്എഫ്ഇ അവലംബിക്കുന്നത്. സോഷ്യലിസത്തിന്റെ പ്രധാന ചവിട്ടു പടിയായി കണ്ട അന്നത്തെ സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണം ശരിയായി എന്നു തെളിയിക്കുന്ന തരത്തിലാണ് ഇന്ന് ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍. സാധാരണക്കാരാണ് ഇന്ന് ഏറ്റവും കൂടുതല്‍ കെഎസ്എഫ്ഇയെ സമ്പാദ്യത്തിനായി ആശ്രയിക്കുന്നത്.
ഗ്യാരണ്ടി കമ്മീഷന്‍, സര്‍വീസ് ചാര്‍ജസ്, ഡിവിഡന്റ് എന്നിവ വഴി 2016 വരെ 706 കോടി രൂപയാണ് കെഎസ്എഫ്ഇ സര്‍ക്കാരിന് നല്‍കിയത്. അതെ ഇന്ന് കെഎസ്എഫ്ഇ മാത്രമാണ് കേരളത്തില്‍ 100 ശതമാനം വിശ്വസിക്കാവുന്ന ചിട്ടി. പ്രകൃതി ദുരന്തം പോലും സമ്പാദ്യത്തെ ബാധിക്കാത്ത ഏക ചിട്ടി സ്ഥാപനം.

Comments are closed.

x

COVID-19

India
Confirmed: 37,618,271Deaths: 486,761