1470-490

പ്രവാസി വ്യവസായിയുടെ ആത്മഹത്യ: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: കണ്ണൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയ്ക്ക് കാരണമായ ഉദ്യോഗസ്ഥ വീഴ്ചയുണ്ടെങ്കില്‍ ഉറച്ച നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം ഗൗരവത്തോടെ പരിശോധിക്കും. പതിനഞ്ചു കോടി രൂപ ചെലവിട്ട് പണിത കണ്‍വെന്‍ഷന്‍ സെന്ററിന് നഗരസഭ ലൈസന്‍സ് നല്‍കാത്തതില്‍ മനംനൊന്താണ് പ്രവാസി വ്യവസായി സാജന്‍ പാറയില്‍ വീട്ടില്‍ തൂങ്ങിമരിച്ചത്. സംഭവം സഭ നിറുത്തിവച്ച് ചര്‍ച്ചചെയ്യാന്‍ സണ്ണി ജോസഫ് നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.അതേസമയം, സി.പി.എമ്മിന് സര്‍വാധിപത്യമുള്ള സ്ഥലത്തു നടന്ന ആത്മഹത്യയുടെ ഉത്തരവാദിത്വം സി.പി.എമ്മിനാണെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല […]

സി.പി.എമ്മിന് സര്‍വാധിപത്യമുള്ള സ്ഥലത്തു നടന്ന ആത്മഹത്യയുടെ ഉത്തരവാദിത്വം സി.പി.എമ്മിനാണെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല ആരോപിച്ചു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

തിരുവനന്തപുരം: കണ്ണൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയ്ക്ക് കാരണമായ ഉദ്യോഗസ്ഥ വീഴ്ചയുണ്ടെങ്കില്‍ ഉറച്ച നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം ഗൗരവത്തോടെ പരിശോധിക്കും.
പതിനഞ്ചു കോടി രൂപ ചെലവിട്ട് പണിത കണ്‍വെന്‍ഷന്‍ സെന്ററിന് നഗരസഭ ലൈസന്‍സ് നല്‍കാത്തതില്‍ മനംനൊന്താണ് പ്രവാസി വ്യവസായി സാജന്‍ പാറയില്‍ വീട്ടില്‍ തൂങ്ങിമരിച്ചത്. സംഭവം സഭ നിറുത്തിവച്ച് ചര്‍ച്ചചെയ്യാന്‍ സണ്ണി ജോസഫ് നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.അതേസമയം, സി.പി.എമ്മിന് സര്‍വാധിപത്യമുള്ള സ്ഥലത്തു നടന്ന ആത്മഹത്യയുടെ ഉത്തരവാദിത്വം സി.പി.എമ്മിനാണെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല ആരോപിച്ചു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.ഓഡിറ്റോറിയം നിര്‍മ്മിക്കാന്‍ ആന്തൂര്‍ നഗരസഭ 2016 ല്‍ അനുമതി നല്‍കിയിരുന്നെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. 2019 ല്‍ നിര്‍മ്മാണം പൂര്‍ത്തിയായി. ഒക്യൂപന്‍സിക്ക് അപേക്ഷിച്ചെങ്കിലും നിര്‍മ്മാണത്തില്‍ ചട്ടലംഘനങ്ങള്‍ കാട്ടി നഗരസഭ നോട്ടീസ് നല്‍കി. അപാകത പരിഹരിച്ചെന്നു കാട്ടി വീണ്ടും ഫയല്‍ എത്തിയപ്പോള്‍ പരിശോധിക്കാന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അപാകത നിലനില്‍ക്കുന്നതായി എന്‍ജിനിയറുടെ റിപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടെയാണ് സാജന്‍ ആത്മഹത്യ ചെയ്തത്.

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952