1470-490

ബിനോയ് കോടിയെരിക്കെതിരെ പരാതി നല്‍കിയ യുവതി വിവാഹിത, ഭര്‍ത്താവിന്റെയും കുട്ടിയുടെയു ചിത്രങ്ങളും വീഡിയോയും പുറത്ത്

തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരെ നല്‍കിയ പരാതി ബ്ലാക്ക്‌മെയിലിങെന്ന സംശയം ബലപ്പെടുന്നു. ബിനോയ്‌ക്കെതിരെ പരാതി നല്‍കിയ യുവതിക്ക് ഭര്‍ത്താവുണ്ട്. ഭര്‍ത്താവിന്റെയും കുഞ്ഞിന്റെയും ചിത്രം പുറത്ത്. സ്ത്രീയുടെ യഥാര്‍ത്ഥ ഭര്‍ത്താവിന്റെയും ബിനോയിയുടെ കുഞ്ഞെന്ന് അവര്‍ അവകാശപ്പെടുന്ന കുഞ്ഞിന്റെയും ചിത്രങ്ങളും അവരുടെ ടിക് ടോകും പുറത്തുവന്നിരിക്കയാണ്. ബിഹാറിലുള്ള ആദിത്യ മോഹന്‍ ആണ് ആ സ്ത്രീയുടെ യഥാര്‍ത്ഥ ഭര്‍ത്താവ്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നും ഹിന്ദു മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്തു എന്നുമൊക്കെ പറയുന്ന സ്ത്രീയും യഥാര്‍ത്ഥ ഭര്‍ത്താവും മാത്രമല്ല ഈ […]

ബിനോയിക്കെതിരായ മുംബൈ യുവതിയുടെ പരാതിയടക്കമുള്ള വിശദാംശങ്ങള്‍ ആഡ് ഫാക്റ്റര്‍ എന്ന മീഡിയാ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍ നിന്നാണ് മാധ്യമങ്ങള്‍ക്ക് എത്തിച്ചത്. അവരുടെ പ്രത്യേക കവറിലായിരുന്നു ആ വിവരങ്ങള്‍. കവറിനുള്ളിലുള്ള ഉള്ളടക്കത്തിന്റെ രാഷ്ട്രീയ പ്രാധാന്യം ഫോണിലൂടെ വിളിച്ചറിയിച്ചതും ആഡ് ഫാക്റ്റര്‍ തന്നെയായിരുന്നു.

തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരെ നല്‍കിയ പരാതി ബ്ലാക്ക്‌മെയിലിങെന്ന സംശയം ബലപ്പെടുന്നു. ബിനോയ്‌ക്കെതിരെ പരാതി നല്‍കിയ യുവതിക്ക് ഭര്‍ത്താവുണ്ട്. ഭര്‍ത്താവിന്റെയും കുഞ്ഞിന്റെയും ചിത്രം പുറത്ത്. സ്ത്രീയുടെ യഥാര്‍ത്ഥ ഭര്‍ത്താവിന്റെയും ബിനോയിയുടെ കുഞ്ഞെന്ന് അവര്‍ അവകാശപ്പെടുന്ന കുഞ്ഞിന്റെയും ചിത്രങ്ങളും അവരുടെ ടിക് ടോകും പുറത്തുവന്നിരിക്കയാണ്. ബിഹാറിലുള്ള ആദിത്യ മോഹന്‍ ആണ് ആ സ്ത്രീയുടെ യഥാര്‍ത്ഥ ഭര്‍ത്താവ്.
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നും ഹിന്ദു മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്തു എന്നുമൊക്കെ പറയുന്ന സ്ത്രീയും യഥാര്‍ത്ഥ ഭര്‍ത്താവും മാത്രമല്ല ഈ ബ്ലാക്ക് മെയില്‍ ഭീഷണിക്ക് പിറകിലുള്ളത്. രാഷ്ട്രീയമായി മുതലെടുപ്പ് നടത്താനുള്ള ഗൂഡാലോചനയും ഇതിന് പുറകിലെന്നാണ് റിപ്പോര്‍ട്ട്.
ഹാപ്പി ഫാദേഴ്‌സ് ഡേ ആശംസയുമായി ഇന്‍സ്റ്റഗ്രാമില്‍ വരെ മകന്റെ ഫോട്ടോ ആദിത്യ മോഹന്‍ പബ്ലിഷ് ചെയ്തിരിക്കുന്നു. പരാതിക്കാരിയായ സ്ത്രീയും ഭര്‍ത്താവ് ആദിത്യ മോഹനും എടുത്തിരിക്കുന്ന ടിക് ടോക് വീഡിയോകളും ഫോട്ടോകളും അവരുടെ കുഞ്ഞുമായുള്ള ഫോട്ടോകളും പുറത്തായി.

ബിനോയിക്കെതിരായ മുംബൈ യുവതിയുടെ പരാതിയടക്കമുള്ള വിശദാംശങ്ങള്‍ ആഡ് ഫാക്റ്റര്‍ എന്ന മീഡിയാ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍ നിന്നാണ് മാധ്യമങ്ങള്‍ക്ക് എത്തിച്ചത്. അവരുടെ പ്രത്യേക കവറിലായിരുന്നു ആ വിവരങ്ങള്‍. കവറിനുള്ളിലുള്ള ഉള്ളടക്കത്തിന്റെ രാഷ്ട്രീയ പ്രാധാന്യം ഫോണിലൂടെ വിളിച്ചറിയിച്ചതും ആഡ് ഫാക്റ്റര്‍ തന്നെയായിരുന്നു. ഫോട്ടോ, ബാങ്ക് സ്‌റ്റേറ്റ്‌മെന്റ്, ജനന സര്‍ട്ടിഫിക്കറ്റ്, കുട്ടിയുടെ പേര് തിരുത്തലുമായി ബന്ധപ്പെട്ട പത്ര പരസ്യം എന്നിവയായിരുന്നു കവറില്‍ ഉണ്ടായിരുന്നത്. എഫ്. ഐ. ആര്‍ പോലുള്ള ആധികാരിക സ്ഥിരീകരണത്തിനുള്ള രേഖകള്‍ ഒന്നും ഇല്ലാത്തതിനാലാണ് ആ കവര്‍ വന്നയുടന്‍ വാര്‍ത്താ വിസ്‌ഫോടനം ഉണ്ടാവാതിരുന്നത്. എന്നാല്‍, ഇപ്പോള്‍ ബിനോയിക്കെതിരായ വാര്‍ത്ത വരേണ്ടതും അത് ചര്‍ച്ചയാവുമ്പോള്‍ സിപിഐ എം പ്രതിക്കൂട്ടിലാവേണ്ടതും ചിലര്‍ക്ക് അത്യാവശ്യമായിരുന്നു. യുവതിയുടെ പരാതിയില്‍ എഫ്. ഐ. ആര്‍ ഇട്ടപ്പോള്‍ ബിനോയിക്കെതിരായ വാര്‍ത്തകള്‍ കൊടുക്കാനുള്ള സമയമായി എന്ന് മാധ്യമങ്ങളില്‍ വിളിച്ചറിയിച്ച ആഡ് ഫാക്റ്ററിന് പിന്നിലുള്ള നിഗൂഡശക്തികളെ മനസിലാക്കാന്‍ ഏറെ ബുദ്ധിമുട്ടൊന്നുമില്ല. മറാഠിയിലുള്ള എഫ്. ഐ. ആര്‍ കൃത്യതയോടെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ ആഡ് ഫാക്റ്ററിന്റെ അതീവ ജാഗ്രതയ്ക്ക് പിറകിലേക്ക് ഒന്ന് നോക്കിയാല്‍ ആദിത്യ മോഹന്‍ ദുബെയിലേക്ക് മാധ്യമങ്ങള്‍ക്കും എത്താമായിരുന്നു. പക്ഷെ, അവരത് ചെയ്തില്ല.

1 Comment
  1. NARENDRA KUMAR says

    KALLAM POLINNJU

Comments are closed.

x

COVID-19

India
Confirmed: 31,572,344Deaths: 423,217