1470-490

നിലവാരത്തില്‍ ഇന്ത്യന്‍ സര്‍വകലാശാലകള്‍ ഏറെ പിന്നില്‍, കേരളം ആദ്യ 500ല്‍ പോലുമില്ല

ദില്ലി: ഇന്ത്യന്‍ സര്‍വകലാശാലകള്‍ ആഗോള തലത്തില്‍ ഏറെ പിന്നില്‍. ഗ്ലോബല്‍ റാങ്കിങില്‍ ആദ്യ നൂറില്‍ പോലും എത്താന്‍ കഴിയാതെ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികള്‍. വെറും മൂന്നു സ്ഥാപനങ്ങള്‍ മാത്രമേ ഇരനൂറിനുള്ളിലുള്ളൂ. ആദ്യ അഞ്ച് സ്ഥാപനങ്ങളില്‍ നാലും അമേരിക്കയില്‍ നിന്ന്. മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല, ഹാര്‍വാഡ് സര്‍വകലാശാല എന്നിവയാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ബ്രിട്ടണിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയാണ് നാലാം സ്ഥാനത്ത്. അമേരിക്കയിലെതന്നെ കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയാണ് അഞ്ചാം സ്ഥാനത്ത് ബ്രിട്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന […]

ആദ്യ അഞ്ച് സ്ഥാപനങ്ങളില്‍ നാലും അമേരിക്കയില്‍ നിന്ന്. മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല, ഹാര്‍വാഡ് സര്‍വകലാശാല എന്നിവയാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ബ്രിട്ടണിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയാണ് നാലാം സ്ഥാനത്ത്. അമേരിക്കയിലെതന്നെ കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയാണ് അഞ്ചാം സ്ഥാനത്ത്

ദില്ലി: ഇന്ത്യന്‍ സര്‍വകലാശാലകള്‍ ആഗോള തലത്തില്‍ ഏറെ പിന്നില്‍. ഗ്ലോബല്‍ റാങ്കിങില്‍ ആദ്യ നൂറില്‍ പോലും എത്താന്‍ കഴിയാതെ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികള്‍. വെറും മൂന്നു സ്ഥാപനങ്ങള്‍ മാത്രമേ ഇരനൂറിനുള്ളിലുള്ളൂ. ആദ്യ അഞ്ച് സ്ഥാപനങ്ങളില്‍ നാലും അമേരിക്കയില്‍ നിന്ന്. മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല, ഹാര്‍വാഡ് സര്‍വകലാശാല എന്നിവയാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ബ്രിട്ടണിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയാണ് നാലാം സ്ഥാനത്ത്. അമേരിക്കയിലെതന്നെ കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയാണ് അഞ്ചാം സ്ഥാനത്ത്
ബ്രിട്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആഗോള ഉന്നത വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി ക്വാക്കറെലി സൈമണ്ട്‌സ് (ക്യൂ.എസ്) തയാറാക്കിയ പട്ടികയിലാണ് ഇന്ത്യയിലെ യൂണിവേഴ്‌സിറ്റികള്‍ പിന്നിലായത്. ഐഐടി ബോംബെ (152), ഐഐടി ഡല്‍ഹി (182) ഐഐഎസ് സി ബെംഗളൂരു (184),എന്നിവ ആദ്യ 200ലുണ്ട്. ഐഐടി ബോംബെ കഴിഞ്ഞ തവണ 162ാമതായിരുന്നു. ലോകത്തിലെ 1000 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പട്ടികയില്‍ ഇന്ത്യയിലെ 23 സ്ഥാപനങ്ങള്‍ ഇടംനേടി. മദ്രാസ്, കാണ്‍പൂര്‍ ഖരക്പൂര്‍j;, റൂര്‍ക്കീ, ഗുവാഹാട്ടി ഐഐടികളും ഡല്‍ഹി സര്‍വകലാശാലയും ആദ്യ 500ലുണ്ട്. 82 രാജ്യങ്ങളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് സര്‍വേ നടത്തിയത്. വിദ്യാഭ്യാസ ഗുണനിലവാരം, തൊഴില്‍ ലഭ്യത, വിദ്യാര്‍ഥി അധ്യാപക അനുപാതം, സാര്‍വദേശീയത എന്നിവയുള്‍പ്പടെ പട്ടിക തയ്യാറാക്കുന്നതിനുള്ള സൂചകങ്ങളായി ഉപയോഗിച്ചിട്ടുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 29,510,410Deaths: 374,305